രാജ്യത്തും സംസ്ഥാനത്തും ഒമിക്രോൺ ഭീതി!! അതിർത്തിയിൽ കർശന പരിശോധന. കൂടുതൽ അറിയൂ

കോവിഡ് വൈറസ് പുതിയ വകഭേദം കണ്ടെത്തിയ സാഹചര്യത്തിൽ കൂടുതൽ ചർച്ചയ്ക്ക് ഒരുങ്ങിയിരിക്കുകയാണ് സംസ്ഥാനവും രാജ്യവും. ഇന്ത്യയിൽ രണ്ടാം തരംഗം സൃഷ്ടിച്ച ഡെൽറ്റ മാരകമായ വൈറസ് ആയിരുന്നു.

എന്നാൽ ഇതിൽ നിന്നും ഒമിക്രോൺ വൈറസിന് ആറ് മടങ്ങ് സമ്പർക്ക ശേഷിയാണ് ഉള്ളത് എന്ന് പല വിദഗ്ധരുടെയും പഠനങ്ങൾ വ്യക്തമാക്കുന്നു. കോവിഡ് മൂന്നാം തരംഗം ഒമിക്രോൺ ആയിരിക്കും കൊണ്ടുവരുക എന്നുള്ള സൂചനയും നിലവിലുണ്ട്.

നിലവിലുള്ള വാക്സിനുകൾക്ക് വൈറസിനെ നശിപ്പിക്കാൻ സാധിക്കുമോ എന്നുള്ള ആശങ്കയും നിലനിൽക്കുന്നുണ്ട്. ശരീരത്തിലെ പ്രതിരോധത്തെ കടക്കുവാൻ ഈയൊരു വൈറസിന് സാധിക്കുമെന്നും റിപ്പോർട്ടുകൾ പറയുന്നു.

ആഫ്രിക്കയിൽ രാജ്യങ്ങളിൽ കണ്ടെത്തുകയും ഉടനെ തന്നെ ലോകാരോഗ്യസംഘടനയ്ക്ക് വിവരമറിയിക്കുകയും ചെയ്തു. പേശി വേദന തൊണ്ടവേദന ചുമ എന്നിവയാണ് പ്രധാന ലക്ഷണങ്ങൾ. എന്നാൽ ഇതുവരെ ആരും തന്നെ വെന്റിലേറ്ററിൽ പ്രവേശിപ്പിക്കുകയും മരിച്ച റിപ്പോർട്ട് പുറത്തു വരികയോ ചെയ്തിട്ടില്ല എന്നതാണ് ഏറ്റവും വലിയ ആശ്വാസം നൽകുന്ന വാർത്ത.

ഒമിക്രോൺ വൈറസ് കണ്ടെത്തിയ ആഫ്രിക്കൻ രാജ്യങ്ങളിൽ നിന്നും ആളുകൾ കഴിഞ്ഞ 15 ദിവസങ്ങൾക്കുള്ളിൽ മുംബൈയിൽ എത്തിയതായി റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. ഇതുകൊണ്ടു തന്നെ ആശങ്കക്ക് വഴിയൊരുക്കുകയാണ്. ഇന്ത്യയിൽ പൊതുവേ കൊറോണ കേസുകൾ കുറഞ്ഞിരിക്കുന്ന സാഹചര്യത്തിൽ ഒമിക്രോൺ വകഭേദം എത്തുകയാണെങ്കിൽ വ്യാപന ശേഷി വേഗത്തിൽ കൂടും എന്നുള്ളതും ആശങ്കയാണ്.

കേരള കർണാടക അതിർത്തിയിൽ ഇപ്പോൾ കർശന പരിശോധനയാണ് നടക്കുന്നത്. കൊവിഡ് അവലോകന യോഗം ചേർന്ന ശേഷം കൂടുതൽ നടപടികൾ മുഖ്യമന്ത്രിയുടെ ഭാഗത്തു നിന്നും ഉണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.