വീണ്ടും സന്തോഷ വാർത്ത ! പെൻഷൻ വാങ്ങാനുള്ളവർ അറിയേണ്ട പുതിയ വിവരങ്ങൾ

നമ്മുടെ സംസ്ഥാനത്തുള്ള നവംബർ മാസത്തെ പെൻഷൻ തുക വിതരണം ആരംഭിക്കുന്നു. സാമൂഹ്യ സുരക്ഷാ പെൻഷൻ കൈപ്പറ്റുന്നവർ 49 ലക്ഷത്തിനു മുകളിലും, ക്ഷേമനിധി പെൻഷൻ കൈപറ്റുന്നവർ 6 ലക്ഷത്തിനു മുകളിലുമാണ് നമ്മുടെ സംസ്ഥാനത്തുള്ളത്. ഇവർക്കാണ് ഈ മാസത്തെ പെൻഷൻ തുകയായ 1400 രൂപ ലഭിക്കാൻ പോവുന്നത്.

നിങ്ങളുടെ ബാങ്ക് അക്കൗണ്ടുകൾ വഴിയോ അല്ലെങ്കിൽ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ ഉദ്യോഗസ്ഥർ വീടുകളിൽ കൊണ്ടു വന്നു നിങ്ങളുടെ കൈകളിൽ എത്തിക്കുകയോ ചെയ്യുന്നതായിരിക്കും. നവംബർ 20 നും 30 നുമിടയിൽ ഗുണഭോക്താക്കളുടെ കൈകളിൽ എത്തുന്നതായിരിക്കും. 24, 25 തീയ്യതി ആവുമ്പോഴേക്കും തീർച്ചയായും നിങ്ങളുടെ പെൻഷൻ കൈകളിൽ എത്തുന്നതായിരിക്കും.

നിങ്ങൾക്ക് ബാങ്ക് അക്കൗണ്ടിൽ ആണ് തുക ലഭിച്ചുകൊണ്ടിരുന്നതെങ്കിൽ നിങ്ങൾക്ക് വല്ല അസുഖമോ ബുദ്ധിമുട്ട് കാരണം ബാങ്കിൽ പോവാൻ സാധിക്കുന്നില്ലെങ്കിൽ നിങ്ങൾക്ക് വീടുകളിൽ തുക എത്തിച്ചു നൽകാൻ നിങ്ങളുടെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിൽ പുതിയ സംവിധാനം ഒരുക്കിയിട്ടുണ്ട്. അതു കൊണ്ട് ഇത്തരം ബുദ്ധിമുട്ട് അനുഭവിക്കുന്നവർ ഡയറക്ട് ഹോം സർവ്വീസ് എന്ന സംവിധാനത്തിലേക്ക് മാറിയാൽ നിങ്ങളുടെ കൈകളിൽ 1400 രൂപ പെൻഷൻ ലഭിക്കുന്നതായിരിക്കും.

പെൻഷൻ വാങ്ങുന്നവർ ജീവിച്ചിരിപ്പുണ്ടോ എന്നറിയാൻ വാർഷിക മസ്റ്ററിംങ്ങ് നടത്താറുണ്ട്. എന്നാൽ ഈ വർഷത്തെ മസ്റ്ററ്റിംങ് നടത്തേണ്ടത് നവംബർ മുതൽ ഫെബ്രുവരി വരെ ആയിരുന്നു. പക്ഷേ ഇപ്പോൾ ഇലക്ഷൻ പശ്ചാത്തലമായതിനാൽ ഈ വർഷത്തെ മസ്റ്ററിംങ് താൽക്കാലികമായി നിർത്തി വച്ചിരിക്കുകയാണ്. അതിനാൽ മുൻപ് നടത്തിയ മസ്റ്ററ്റിംങ്ങ് കണക്കിലെടുത്താണ് പെൻഷൻ വിതരണം ചെയ്യുക.

1400 രൂപ എത്തുന്നവർക്ക് ഈ തുക തന്നെ പെൻഷനായി ലഭിക്കുന്നതായിരിക്കും. കൂടാതെ അതിന് മുകളിൽ പെൻഷൻ ലഭിക്കുന്നവർക്ക് ആ തുകയും ലഭിക്കുന്നതായിരിക്കും. എന്നാൽ സർക്കാർ 1400 വർദ്ധിപ്പിക്കുമെന്ന് പറഞ്ഞിരുന്നു. എന്നാൽ ഇപ്പോൾ അത് വർദ്ധിപ്പിക്കുന്നതല്ല. പക്ഷേ അവരുടെ ഭരണ കാലയളവ് ഒഴിയുന്നതിന് മുമ്പ് 1500 രൂപ വർദ്ധിപ്പിക്കുന്നതായിരിക്കും.

പെൻഷൻ വിവരം അറിയാത്ത നിരവധി പേർ നമ്മുടെ ഇടയിലുണ്ടാവാം. അതു കൊണ്ട് പരമാവധി എല്ലാവരിലും ഈ വിവരം നിങ്ങൾ എത്തിച്ചു നൽകുക.