നവംബർ മാസത്തെ സൗജന്യ ഭക്ഷ്യ കിറ്റ് ഇനി ലഭിക്കുകയില്ല. എല്ലാ റേഷൻ കാർഡ് ഉടമകളും അറിഞ്ഞിരിക്കുക.

കോവിഡ് പ്രതിസന്ധി മൂലം സംസ്ഥാനത്ത് 2020ൽ നാല് മാസത്തേക്ക് സൗജന്യ ഭക്ഷ്യ കിറ്റ് വിതരണം ചെയ്തിരുന്നു. പിന്നീട് 2021 ആയപ്പോൾ വീണ്ടും നാല് മാസത്തേക്ക് സൗജന്യ ഭക്ഷ്യ കിറ്റ് വിതരണം നീട്ടി വയ്ക്കുകയും ചെയ്തു. സംസ്ഥാനത്തെ ജനങ്ങൾക്ക് സൗജന്യ ഭക്ഷ്യ കിറ്റ് ലഭിച്ചപ്പോൾ വളരെയധികം ആശ്വാസമായിരുന്നു ഉണ്ടായിരുന്നത്. കൊവിഡ് പ്രതിസന്ധി മൂലം നിരവധി വ്യക്തികൾക്കാണ് ജോലി നഷ്ടപ്പെട്ടതും അതോടൊപ്പം സാമ്പത്തികനില വളരെയധികം താഴോട്ട് പോയതും.

എന്നാൽ സർക്കാരിന്റെ ഇത്തരമൊരു ഇടപാട് സാധാരണക്കാർക്ക് വളരെയധികം ആശ്വാസം നൽകിയ ഒന്നായിരുന്നു. നവംബർ ഡിസംബർ എന്നീ മാസങ്ങളിലെ സൗജന്യ ഭക്ഷ്യ കിറ്റ് വിതരണം പൂർണ്ണമായും നടത്താൻ സാധിച്ചിരുന്നില്ല. പല വ്യക്തികൾക്കും സൗജന്യ ഭക്ഷ്യ കിറ്റ് ലഭിക്കാതിരിക്കുകയും ചെയ്തിരുന്നു. എന്നാൽ ഇത്തരം വ്യക്തികൾക്ക് സൗജന്യ ഭക്ഷ്യ കിറ്റ് ലഭിക്കുവാൻ വേണ്ടി സമയം നീട്ടി നൽകിയിരുന്നതാണ്.

എന്നാൽ ഇപ്പോഴിതാ നവംബർ മാസത്തിലെ സൗജന്യ ഭക്ഷ്യ കിറ്റ് വാങ്ങുവാനുള്ള അവസാന തീയതിയും കഴിഞ്ഞിരിക്കുന്നു. ഭക്ഷ്യവകുപ്പ് അവരുടെ ഔദ്യോഗിക ഫേസ്ബുക്ക് പേജിലൂടെയാണ് ഇക്കാര്യം വെളിപ്പെടുത്തിയിരിക്കുന്നത്. ഇതുകൊണ്ടുതന്നെ നവംബർ മാസത്തിലെ സൗജന്യ ഭക്ഷ്യ കിറ്റ് ഇതുവരെയും ലഭിക്കാത്തവർക്ക് വളരെ സങ്കടകരമായ ഒരു വാർത്തയാണ് ഇപ്പോൾ വന്നിരിക്കുന്നത്.

മാത്രമല്ല ഡിസംബർ മാസത്തിലെ ഭക്ഷ്യക്കിറ്റ് വിതരണം ജനുവരി 19 ആം തീയതി വരെ നീട്ടി നൽകിയിരിക്കുകയാണ്. അതുകൊണ്ടുതന്നെ ഈ ഒരു കാലയളവിനുള്ളിൽ ഡിസംബർ മാസത്തിലെ സൗജന്യ ഭക്ഷ്യ കിറ്റ് പരമാവധി എല്ലാ വ്യക്തികളും റേഷൻ കടകളിൽ നിന്ന് കൈക്കൊള്ളുക.