നോൺ സ്റ്റിക് പാത്രങ്ങൾ എന്നും വൃത്തിയോടെ സൂക്ഷിക്കാൻ ഇങ്ങനെ ചെയ്താൽ മതി. ഒരു കിടിലൻ വിദ്യ

നമ്മുടെ ഓരോരുത്തരുടെയും വീട്ടിലും തീർച്ചയായും ഒരു നോൺ സ്റ്റിക് പാത്രം ഉണ്ടാവും. പണ്ടൊക്കെ ആണെങ്കിൽ ഇരുമ്പ്, അലൂമിനിയം പാത്രങ്ങളായിരുന്നു കൂടുതൽ ,ഒരു നോൺ സ്റ്റിക് പാത്രം പോലുമുണ്ടായിരുന്നില്ല. നോൺ സ്റ്റിക്കാവുമ്പോൾ ഈസിയായി പാചകം ചെയ്യാനൊക്കെ കൂടുതൽ സഹായവുമാവുന്നു. എന്നാൽ ഈ പാത്രത്തിൽ അടിയിൽ കറുപ്പ് കറപിടിച്ചിട്ടുണ്ടാവും.

അത് നീക്കം ചെയ്യാൻ ഒരു ഉഗ്രൻ ടിപ്പ് പറഞ്ഞു തരാം. ബേക്കിംങ് സോഡ, ചെറുനാരങ്ങയുടെ പകുതി, ഏതെങ്കിലും സോപ്പിൻ്റെ ലിക്വിഡ്. ആദ്യം ഒരു നോൺ സ്റ്റിക് പാനെടുത്ത് പുറം ഭാഗം കാണേണ്ട വിധത്തിൽ കമഴ്ത്തി വയ്ക്കുക. ആദ്യം പാത്രത്തിൻ്റെ അടിഭാഗം ഒന്നു നനച്ചു വയ്ക്കുക. പീന്നീട് കറുപ്പുള്ള ഭാഗത്ത് ബേക്കിംങ് സോഡ വിതറി കൊടുക്കുക. പിന്നെ പകുതി മുറിച്ച ചെറുനാരങ്ങ അതിൻ്റെ മുകളിൽ പിഴിയുക.

അങ്ങനെ ഒരു 5 മിനുട്ട് വയ്ക്കുക. 5 മിനുട്ട് കഴിഞ്ഞ് സ്ക്രബ്ബർ എടുത്ത് സ്ക്രബ്ബ് ചെയ്യുക. കോട്ടിംങ് ഉള്ള ഭാഗത്ത് സ്ക്രബ്ബ് ചെയ്യാൻ പാടില്ല. ശേഷം നമുക്ക് നോൺ സ്റ്റിക്കിൻ്റെ ഉൾഭാഗം കൂടി ക്ലീൻ ചെയ്യാം. അതിന് ഒരു കോട്ടണോ, സ്പഞ്ചോ എടുത്ത് ബേക്കിംങ് സോഡയും ചെറുനാരങ്ങയും ഒഴിച്ച് സ്പഞ്ച് കൊണ്ട് ഉരക്കുക.

പിന്നീട് വെള്ളം ഒഴിച്ച് ഉൾഭാഗവും പുറംഭാഗവും വൃത്തിയായി കഴുകി എടുക്കുക. കൂടാതെ ഉൾഭാഗത്ത്‌ ചിലപ്പോൾ കറ പിടിച്ചതായി കാണാം. അതു പോകുവാൻ വേണ്ടി നമുക്ക് കുറച്ച് ബേക്കിംങ് സോഡയും, 2 തുള്ളി വിനാഗിരിയും, സോപ്പിൻ്റെ ലിക്വിഡും ഒഴിക്കുക. ശേഷം കുറച്ച് വെള്ളം ഒഴിച്ച് തിളപ്പിക്കുക. 5 മിനുണ്ടെങ്കിലും തിളപ്പിച്ച ശേഷം ഒരു സ്പോഞ്ച് ഉപയോഗിച്ച് ഉരച്ചു കൊടുക്കുക.

കറുപ്പു പിടിച്ച ഭാഗത്ത് കുറച്ച് ബേക്കിംങ് സോഡ ഇടുക. ഇങ്ങനെ ചെയ്ത് വൃത്തിയായി കഴുകി എടുക്കുക. ഏതു വിധത്തിൽ ചെയ്താലും കോട്ടൺ തുണി എടുത്ത് ഉൾഭാഗവും പുറംഭാഗവും തുടച്ചെടുക്കുക. ശേഷം കമഴ്ത്തി വയ്ക്കണം. ഇങ്ങനെ ശ്രദ്ധിച്ചാൽ അതിൻ്റെ ഈർപ്പമൊക്കെ പോയി കിട്ടും. എത്ര കൊല്ലം മുമ്പ് ഉപയോഗിച്ച നോൺസ്റ്റിക് പാത്രമായാലും പുതിയത് പോലെ വെട്ടിത്തിളങ്ങാൻ ഇങ്ങനെ ചെയ്തു നോക്കു.

നോൺ സ്റ്റിക് പാത്രം ഉപയോഗിക്കുമ്പോൾ ഇത്തരം കാര്യങ്ങൾ ശ്രദ്ധിച്ചാൽ നമുക്ക് എന്നും പുതിയതു പോലെ ഉപയോഗിക്കാൻ സാധിക്കും. അടുക്കളയിലെ പാത്രങ്ങൾ വൃത്തിയായി ഇരിക്കുന്നത് കാണാനാണ് നാം ഓരോരുത്തരും ആഗ്രഹിക്കുക. അതു കൊണ്ട് ഇത്തരം പൊടിക്കൈകൾ അറിഞ്ഞു കിട്ടിയാൽ തീർച്ചയായും നോൺ സ്റ്റിക് പാത്രങ്ങൾ പുത്തൻ പോലെ തിളങ്ങി നിൽക്കും.

വീട്ടിലുള്ള മൂന്നു സാധനങ്ങൾ കൊണ്ടാണ് നാം ഇത് വൃത്തിയാക്കിയത്.അധികം സമയത്തിൻ്റെ ആവശ്യവുമില്ല.എല്ലാവരും ഇതുപോലെ നോൺ സ്റ്റിക് പാത്രങ്ങൾ വൃത്തിയാക്കി നോക്കൂ. ഉൾഭാഗവും പുറം ഭാഗവും വെട്ടിത്തിളങ്ങാൻ ഇങ്ങനെ ചെയ്തു നോക്കിയാൽ ഫലം ഉറപ്പാണ്.