റേഷൻ കാർഡ് ഉടമകൾ ശ്രദ്ധിക്കുക. രണ്ട് പ്രധാനപ്പെട്ട വാർത്തകൾ.. എങ്ങനെ ലഭിക്കും ? ആർക്കെല്ലാം ലഭിക്കും ?

നമ്മുടെ സംസ്ഥാനത്ത് റേഷൻ കാർഡ് ഉടമകൾ അറിഞ്ഞിരിക്കേണ്ട വളരെ പ്രധാനപ്പെട്ട രണ്ടു വാർത്തകളാണ് നിലവിൽ വന്നിരിക്കുന്നത്. ഒന്നാമതായി ഇലക്ട്രോണിക് റേഷൻകാർഡ് എന്നുള്ള സംവിധാനത്തിലേക്ക് മാറുകയാണ് നമ്മുടെ സംസ്ഥാനം.

ഇതിൻറെ കൂടെ തന്നെ അഞ്ചാമതൊരു വിഭാഗം കൂടി പുതുതായി നമ്മുടെ റേഷൻ കാർഡിൽ ഉൾപ്പെടുത്തിയിരിക്കുകയാണ്. ഇലക്ട്രോണിക് റേഷൻ കാർഡുകളുടെ ഉദ്ഘാടനം നമ്മുടെ സംസ്ഥാനത്ത് കഴിഞ്ഞിരിക്കുകയാണ്.

പുസ്തകരൂപത്തിലുള്ള നിലവിലെ റേഷൻ കാർഡുകൾ മാറ്റി ആധാർ കാർഡ് രൂപത്തിലുള്ള റേഷൻ കാർഡുകൾ ആക്കി എടുക്കുക എന്നുള്ളതാണ് ഇലക്ട്രോണിക് റേഷൻ കാർഡ് സംവിധാനത്തിലൂടെ നടക്കുന്നത്. അക്ഷയകേന്ദ്രങ്ങൾ വഴിയായിരിക്കും ഇതിനുവേണ്ടിയുള്ള അപേക്ഷയും മറ്റുകാര്യങ്ങളും.

ഇലക്ട്രോണിക് റേഷൻ കാർഡുകൾ ആവശ്യമുള്ള സമയത്ത് പിഡിഫ് രൂപത്തിൽ പ്രിന്റ് ചെയ്തെടുത്ത് ഉപയോഗിക്കാവുന്നതാണ്. അടുത്തതായി ബ്രൗൺ നിറത്തിലുള്ള പുതിയ റേഷൻ കാർഡ് നമ്മുടെ സംസ്ഥാനത്ത് വന്നുകഴിഞ്ഞു. എന്നാൽ എല്ലാ ആളുകൾക്കും ഈയൊരു റേഷൻ കാർഡ് ലഭിക്കുകയില്ല.

ക്ഷേമ ആശുപത്രികൾ, വൃദ്ധസദനകൾ, കന്യാസ്ത്രി മഠങ്ങൾ തുടങ്ങിയ സ്ഥാപനങ്ങളിലെ ആളുകൾക്കാണ് ഇത്തരം റേഷൻ കാർഡുകൾ ലഭിക്കുന്നത്. മറ്റൊരു റേഷൻ കാർഡിലും പേര് ഉണ്ടാവരുത് എന്നൊരു നിബന്ധനയും ഇതിനുണ്ട്. നിലവിൽ ലഭിക്കുന്ന ആനുകൂല്യം എന്ന് പറയുന്നത് 10 രൂപ 90 പൈസ നിരക്കിൽ 2 കിലോ അരി ഒപ്പം ലഭ്യതയ്ക്ക് അനുസരിച്ച് ആട്ട ഒരു കിലോ വാങ്ങുവാൻ സാധിക്കുന്നതാണ്.

ബ്രൗൺ നിറത്തിലുള്ള റേഷൻ കാർഡ് ഉടമകൾക്ക് സൗജന്യ ഭക്ഷ്യ കിറ്റ് വിതരണത്തെ കുറിച്ചുള്ള അറിയിപ്പുകളൊന്നും തന്നെ വന്നിട്ടില്ല.

Read More: എപിഎൽ ബിപിഎൽ വ്യത്യാസമില്ലാതെ സംസ്ഥാനത്തെ എല്ലാ റേഷൻ കാർഡ് ഉപഭോക്താക്കൾക്കും സന്തോഷവാർത്ത. ചികിത്സാ സഹായം ലഭിക്കും