കർഷക ക്ഷേമനിധി.. !! ഇനി പെൻഷൻ 1500 അല്ല, മറിച്ച് 5000.. !! അപേക്ഷ നൽകുന്നതിന് മുൻപ് ഈ വിശദാംശങ്ങൾ അറിയൂ.. അപേക്ഷ ഫോം ഇവിടെ നിന്നും ലഭിക്കും. ഇപ്പോൾ തന്നെ അപേക്ഷ നൽകൂ

നമ്മുടെ സംസ്ഥാനത്തെ കർഷകർക്ക് ഒരുപാട് സന്തോഷം നൽകുന്ന ഒരു വാർത്തയാണ് വന്നിരിക്കുന്നത്. കർഷക ക്ഷേമനിധി ബോർഡ് സമീപകാലത്തായി നിലവിൽ വന്നിരുന്നു. ക്ഷേമനിധി ബോർഡ് നിലവിൽ വന്നതിനുശേഷം വളരെ മുന്നേറ്റപരമായ പദ്ധതികളാണ് ആവിഷ്കരിക്കുന്നത്.

ഇതിൽ പ്രധാനപ്പെട്ടത് കർഷക ക്ഷേമ പെൻഷനുകളെ കുറിച്ചാണ്. ഇനിമുതൽ കർഷക ക്ഷേമനിധിയിൽ ചേർന്ന് അംശാദായം അടയ്ക്കുന്ന കർഷകർക്ക് വാർദ്ധക്യകാലത്ത് ക്ഷേമപെൻഷൻ ആയി ലഭിക്കുന്ന തുക 1500 രൂപ അല്ല, മറിച്ച് 5000 രൂപയാണ്. ഏറ്റവും കുറഞ്ഞ തുകയായി 5000 രൂപയാണ് നിശ്ചയിച്ചിരിക്കുന്നത്. അംശാദായം അടയ്ക്കുന്നത് അനുസരിച്ച് ലഭിക്കുന്ന പെൻഷനും വ്യത്യാസപ്പെടുന്നതായിരിക്കും.

18 വയസ്സിനും 55 വയസ്സിനും ഇടയിലുള്ള കർഷകർക്ക് ക്ഷേമനിധിയിൽ ചേർന്ന് അംശദായം അടക്കാവുന്നതാണ്. കുറഞ്ഞത് അഞ്ചു വർഷമെങ്കിലും കൃത്യമായി കുടിശ്ശിക കൂടാതെ അംശാദായം അടയ്ക്കുന്ന കർഷകർക്കാണ് പെൻഷൻ ലഭിക്കുകയുള്ളൂ.

ഓൺലൈനായാണ് പദ്ധതിയിൽ ചേരുന്നതിനു അപേക്ഷിക്കേണ്ടത്. ഓൺലൈനായി അപേക്ഷിക്കാൻ സാധിക്കാത്തവർക്ക് അടുത്തുള്ള കൃഷിഭവൻ വഴിയും പദ്ധതിയിലേക്ക് അപേക്ഷിക്കാവുന്നതാണ്. പദ്ധതിയിൽ അംഗങ്ങൾ ആകുന്ന വ്യക്തികൾക്കു മാത്രമല്ല, അവരുടെ കുടുംബങ്ങൾക്കും ഒട്ടനവധി ആനുകൂല്യങ്ങൾ ക്ഷേമനിധി വാഗ്ദാനം ചെയ്യുന്നുണ്ട്.

നിലവിൽ അപേക്ഷകൾ സ്വീകരിക്കുന്നതിനുള്ള സാങ്കേതികമായ നടപടികൾ ഇപ്പോൾ പുരോഗമിച്ചു വരികയാണ്. ഇത് പൂർത്തിയായാലുടൻ ജനങ്ങളെ അറിയിക്കുമെന്നാണ് അധികൃതർ നൽകുന്ന സൂചന. അപ്ലിക്കേഷൻ ഫോം ഇവിടെ കൊടുത്തിരിക്കുന്നു.