കുടുംബശ്രീ അംഗങ്ങൾക്ക് സന്തോഷവാർത്ത!! 2 ലക്ഷം രൂപ വരെ ഈടില്ലാതെ ലഭിക്കും!! ആരും അറിയാതെ പോകരുത്.

കുടുംബശ്രീ മുഖേന ലഭിക്കുന്ന ലോണുകളെ കുറിച്ചും സാമ്പത്തിക സഹായത്തെ കുറിച്ചുമാണ് ഇവിടെ ചർച്ച ചെയ്യുന്നത്. ഇനിമുതൽ കുടുംബശ്രീയിലൂടെ ഈട് നൽകാതെയുള്ള സാമ്പത്തിക സഹായങ്ങൾ വർദ്ധിപ്പിക്കാൻ ഒരുങ്ങിയിരിക്കുകയാണ് സർക്കാർ.

സ്വയം സഹായ സംഘങ്ങളുടെ മൊത്തം വായ്പാ പരിധി 10 ലക്ഷം രൂപയിൽ നിന്ന് 20 ലക്ഷം രൂപയാക്കി ഉയർത്തിയതിനാൽ കുടുംബശ്രീ അംഗങ്ങൾക്ക് മുൻപ് ലഭിച്ചിരുന്ന ലോണിനേക്കാൾ ഇരട്ടി തുക ഇനി ലോണായി ലഭിക്കുന്നതായിരിക്കും. കേന്ദ്ര സർക്കാരിന്റെ ദീൻ ദയാൽ അന്ത്യോദയ യോജന പ്രകാരം ദേശീയ ഗ്രാമീണ ഉപജീവന മിഷന്റെ കീഴിലായിരിക്കും ഈ വായ്പകൾ നൽകുക.

ഇതിലൂടെ ഈടില്ലാതെ രണ്ട് ലക്ഷം രൂപവരെ കുടുംബശ്രീ അംഗങ്ങൾക്ക് ലോൺ ലഭിക്കുന്നതായിരിക്കും. ഓരോ അയൽക്കൂട്ടങ്ങൾക്കും ലഭ്യമാകുന്ന ലോണിന് നിശ്ചിത പരിധി ഉണ്ടായിരിക്കുന്നതാണ്. കുടുംബശ്രീയിലെ മൊത്തം അംഗങ്ങളുടെ നിക്ഷേപം അനുസരിച്ച് 20 ലക്ഷം രൂപയാണ് ബാങ്കുകൾ ലോൺ നൽകുക.

കൃത്യമായി വായ്പാ തിരിച്ചടവ് നടത്തുന്നവർക്ക് 4 ശതമാനം പലിശ മാത്രം നൽകിയാൽ മതിയാകും എന്നതാണ് ഇതിന്റെ മറ്റൊരു പ്രത്യേകത. ബാങ്കിൽ നിന്നും ലഭിക്കുന്ന മറ്റു വായ്പകൾക്ക് ലഭിക്കുന്ന പലിശയുമായി നോക്കിയാൽ ഈ പദ്ധതി മുഖേന ലഭിക്കുന്ന ലോണിന് പലിശ നിരക്ക് വളരെ അധികം കുറവാണ്.

ഈട് രഹിത വായ്പകൾക്ക് പുറമേ ഒറ്റത്തവണ ധനസഹായവും സർക്കാർ കുടുംബശ്രീ മുഖേന നടപ്പിലാക്കി വരുന്നുണ്ട്. വിധവകൾക്ക് സ്വയം തൊഴിൽ കണ്ടെത്തുവാനായി മുപ്പതിനായിരം രൂപ വരെ കുടുംബശ്രീ മുഖേന സർക്കാർ നൽകുന്നുണ്ട്. ഒരു ലക്ഷം രൂപയിൽ താഴെ വാർഷിക വരുമാനവും 55 വയസ്സിൽ താഴെ പ്രായമുള്ളവിധവകൾക്ക് ആണ് ഈ പദ്ധതി പ്രകാരം ആനുകൂല്യം ലഭിക്കുക.

ഇതുകൂടാതെ നിലവിൽ കുടുംബശ്രീയിൽ ഒരു കുടുംബത്തിൽ നിന്ന് ഒരു വനിതയ്ക്ക് മാത്രമേ അംഗമാകാൻ സാധിക്കുകയുള്ളൂ. അതിനാൽ തന്നെ കേരള സർക്കാർ വനിതകളുടെ ക്ഷേമത്തിനായി കുടുംബശ്രീ മുഖേന നടപ്പിലാക്കുന്ന പല സഹായങ്ങളും എല്ലാ സ്ത്രീകളിലും എത്തി പെടുന്നില്ല. ഇതിന് പരിഹാരമായി കുടുംബശ്രീക്ക് കീഴിൽ ഓക്സിലറി ഗ്രൂപ്പുകൾ തുടങ്ങുവാൻ ഇപ്പോൾ തീരുമാനിച്ചിരിക്കുകയാണ്.

18 വയസ്സു മുതൽ 40 വയസ്സുവരെയുള്ള വനിതകൾക്ക് ആയിരിക്കും ഇത്തരം ഓക്സിലറി ഗ്രൂപ്പുകളിൽ അംഗത്വം എടുക്കുവാൻ സാധിക്കുക. ഇത്തരം ഗ്രൂപ്പുകൾ വരുന്നതോടുകൂടി ഒരു കുടുംബത്തിലെ ഒന്നിലധികം സ്ത്രീകൾക്ക് കുടുംബശ്രീയിൽ അംഗങ്ങൾ ആകുവാനും ഇതിലൂടെ ലഭിക്കുന്ന നിരവധി ആനുകൂല്യങ്ങൾ കരസ്ഥമാക്കുവാനും സാധിക്കുന്നതായിരിക്കും. എല്ലാവർക്കും വളരെയധികം ഉപകാരപ്പെടുന്ന ഈ വാർത്ത പരമാവധി മറ്റുള്ളവരിലേക്ക് എത്തിക്കാൻ ശ്രമിക്കുക.