കട്ടിലിൽ കിടന്നുകൊണ്ട് വരുമാനം നേടാം!! വർഷം 25 ലക്ഷം രൂപ വരെ!! പുതിയ ജോലിക്കായി അപേക്ഷിക്കാം.

വെറുതെ കിടന്നു കൊണ്ട് പണം ഉണ്ടാക്കാൻ ആഗ്രഹിക്കാത്ത ആരും തന്നെ കാണില്ല. കട്ടിലിൽ കിടന്നു സിനിമ കണ്ടുകൊണ്ട് മാസവരുമാനം ലഭിക്കുക എന്നത് എല്ലാവരുടേയും ഒരു സ്വപ്നതുല്യമായ ജോലി തന്നെയാണ്. എന്നാൽ ഇത് ഒരിക്കലും നടക്കാൻ സാധ്യതയില്ലാത്ത ഒരു കാര്യവും കൂടിയാണ്.

പക്ഷേ ഇപ്പോൾ ഇത്തരത്തിൽ ഒരു ജോലി വാഗ്ദാനം ചെയ്തിരിക്കുകയാണ് ക്രാഫ്റ്റഡ് ബെഡ്സ് കമ്പനി. ഇവരുടെ കിടക്കയുടെ ഗുണനിലവാരം പരിശോധിക്കുവാനായി കട്ടിലിൽ കിടന്നുകൊണ്ട് സിനിമകളോ, സീരീസുകളോ കണ്ടു തീർക്കലാണ് ഇവർ മുന്നോട്ടു വയ്ക്കുന്ന ജോലി.

ആഡംബര കിടക്ക നിർമാതാക്കളായ ക്രാഫ്റ്റഡ് ബെഡ്സ് കമ്പനി ഈ പുതിയ ജോലിയിലേക്ക് ഇപ്പോൾ ആളുകളെ ക്ഷണിച്ചിരിക്കുകയാണ്. ഈ ജോലി ലഭിച്ചാൽ ആകെ ചെയ്യേണ്ടത് ഇവരുടെ കിടക്കയിൽ കിടന്നുകൊണ്ട് നെറ്റ്ഫ്ലിക്‌സ്, ആമസോണിൽ തുടങ്ങിയ ഏതെങ്കിലും ഓൺലൈൻ സ്‌ട്രീമിംഗ്‌ സൈറ്റുകളിൽ നിന്നും നിങ്ങൾ സിനിമകൾ കണ്ടുകൊണ്ട് വെറുതെ കിടക്കുക എന്നത് മാത്രമാണ്.

നിസ്സാര പണി എന്നു കരുതുന്ന ഇതിന് ലഭിക്കുന്ന സാലറി എന്നത് ഒരു വർഷത്തേക്ക് 25 ലക്ഷം രൂപ വരെയാണ്. തങ്ങളുടെ ഉത്പന്നങ്ങളെല്ലാം തന്നെ വളരെ മികച്ചതായിരിക്കണമെന്ന് നിർബന്ധം ഉള്ള ഒരു കമ്പനിയാണ് ക്രാഫ്റ്റഡ് ബെഡ്സ്. അതുകൊണ്ടുതന്നെ കിടക്കയുടെ ഗുണനിലവാരം ഉറപ്പാക്കേണ്ടത് അനിവാര്യമായ ഒരു ഒരു കാര്യം തന്നെയാണ്.

ഉപഭോക്താക്കൾക്ക് കിടക്കയിൽ കിടന്നാൽ പിന്നെ എഴുന്നേൽക്കാൻ തോന്നരുത് എന്നാണ് കമ്പനിയുടെ ലക്ഷ്യം. അത്രയേറെ ഗുണനിലവാരം ഇവർക്ക് ഉറപ്പുവരുത്തേണ്ടത് ആയിട്ടുണ്ട്. അതുകൊണ്ടുതന്നെയാണ് ഇത്തരത്തിലൊരു ജോലിക്കായി ആളുകളെ സ്വീകരിക്കുന്നത്. ഇനി ഈ ജോലിയുടെ വിശദാംശങ്ങളെ പറ്റി ചർച്ച ചെയ്യാം.

ഒരാഴ്ചയിൽ എല്ലാദിവസവും തന്നെ ജോലി ചെയ്യേണ്ടതായിട്ടുണ്ട്. ഓരോ ആഴ്ച്ച കൂടുന്തോറും വ്യത്യസ്തമായുള്ള കിടക്കകളായിരിക്കും ജോലി ചെയ്യുന്ന ആളുകൾക്ക് കമ്പനി നൽകുക. ഈ കിടക്കയിൽ വെറുതെ കിടന്നാൽ മാത്രം പോരാ ഇതിന്റെ ഗുണനിലവാരത്തെ പറ്റിയും, എത്രത്തോളം നല്ലതാണെന്നതിനെ കുറിച്ചും, പോരായ്മകളെ പറ്റിയുമെല്ലാം ജോലി ചെയ്യുന്ന ആൾ വ്യക്തമായി എഴുതേണ്ടതായിട്ടുണ്ട്.

കിടക്കയിൽ കിടന്നുകൊണ്ട് സിനിമകളിൽ മാത്രമല്ല നിങ്ങൾക്കിഷ്ടമുള്ള എന്തുവേണമെങ്കിലും ചെയ്യാവുന്നതാണ്. കിടക്കയിൽ കിടന്ന് ഉറങ്ങാം, ഭക്ഷണം കഴിക്കാം, വായിക്കാം  അങ്ങനെ അങ്ങനെ നിങ്ങൾക്ക് ഇഷ്ടമുള്ള കാര്യങ്ങൾ എല്ലാം തന്നെ ചെയ്യാവുന്നതാണ്.

ബ്രിട്ടനിലാണ് ഇപ്പോൾ ഇങ്ങനെയൊരു ജോലിക്ക് അപേക്ഷ ക്ഷണിക്കുന്നത്. ബ്രിട്ടനിൽ താമസിക്കുന്ന മലയാളികൾക്ക് ഈ ജോലിക്ക് വേണ്ടി അപേക്ഷിക്കാവുന്നതാണ്. വെറുതെ കിടന്നുകൊണ്ട് പണം സമ്പാദിക്കാൻ നിങ്ങൾക്ക് ആഗ്രഹമുണ്ടെങ്കിൽ ഇതിലും നല്ലൊരു ജോലി വേറെ കാണില്ല.