തൊഴിൽ നഷ്ടമായവർക്ക് സന്തോഷവാർത്ത!!! 50% ശമ്പളം അക്കൗണ്ടിൽ ലഭിക്കും!!! കേന്ദ്രസർക്കാർ പദ്ധതിയെക്കുറിച്ച് അറിയാതെ പോകരുത്…

കോവിഡ് 19 മൂലമുള്ള സാമ്പത്തിക നഷ്ടങ്ങൾ പൂർണ്ണമായും മാറിയിട്ടില്ലാത്തതിനാൽ സാമ്പത്തിക സഹായം തുടർന്നു നൽകുവാനായി കേന്ദ്രസർക്കാർ പദ്ധതിയായ അടൽ ഭീമിത് വ്യക്തി കല്യാൺ യോജന. ഈ പദ്ധതിയിലേക്ക് അപേക്ഷ നൽകുവാനുള്ള തീയതി ഇപ്പോൾ നീട്ടിയിരിക്കുകയാണ്. മുൻപ് ഈ പദ്ധതിയിലേക്ക് 2021 ജൂൺ 30 വരെയായിരുന്നു അപേക്ഷിക്കാൻ സാധിക്കുമായിരുന്നത്.

ഇപ്പോൾ 2022 ജൂൺ 30 വരെ ആക്കി നീട്ടിയിട്ടുണ്ട്. ഈ പദ്ധതിയിലേക്ക് എങ്ങനെ അപേക്ഷിക്കാം,അപേക്ഷിക്കാൻ വേണ്ട യോഗ്യതകൾ എന്തെല്ലാം എന്ന് പരിശോധിക്കാം.

കേന്ദ്ര സർക്കാരിന്റെ അടൽ ഭീമിത് വ്യക്തി കല്യാൺ യോജന പ്രകാരം നിങ്ങൾക്ക് കോവിഡ് ലോക്ഡൗൺ മൂലം ഉണ്ടായ സാമ്പത്തിക പ്രതിസന്ധി മൂലം തൊഴിൽ നഷ്ടമായിട്ടുണ്ടെങ്കിൽ സാമ്പത്തിക സഹായം ലഭിക്കുന്നതാണ്. തൊഴിലില്ലാത്ത വ്യക്തിക്ക് മൂന്നുമാസത്തേക്ക് ഈ ഇളവ് പ്രയോജനപ്പെടുത്താം.

മുൻപ് കിട്ടിക്കൊണ്ടിരുന്ന ശരാശരി ശമ്പളത്തിന്റെ 50 ശതമാനം ഈ പദ്ധതിയിലൂടെ ലഭിക്കും. തൊഴിൽരഹിതനായ കഴിഞ്ഞാൽ 30 ദിവസത്തിനു ശേഷം ഒരു ക്ലെയിം ഉന്നയിക്കാൻ ആകും. ഈ പദ്ധതി പ്രയോജനപ്പെടുത്താൻ ആയി ഇഎസ്ഐസി യുമായി ബന്ധപ്പെട്ട ജീവനക്കാർക്ക് ഇ എസ് ഐ സി യുടെ ഏതെങ്കിലും ശാഖ സന്ദർശിച്ച് അപേക്ഷിക്കാവുന്നതാണ്.

ഇതിനുശേഷം അപേക്ഷ ഇ എസ് ഐ സി സ്വീകരിക്കും.  അപേക്ഷ ശരിയാണെങ്കിൽ തുക ബന്ധപ്പെട്ട ജീവനക്കാരുടെ അക്കൗണ്ടുകളിലേക്ക് അയക്കും. ഇനി പറയുന്നവർക്ക് ആയിരിക്കും ഈ പദ്ധതിയുടെ പ്രയോജനം ലഭിക്കുക. എല്ലാമാസവും പി എഫ് അല്ലെങ്കിൽ ഈഎസ്ഐ ശമ്പളം കുറയ്ക്കുന്ന ഒരു കമ്പനിയിൽ ജോലി ചെയ്തിരുന്നവർക്ക് എടുക്കാവുന്നതാണ്.

സ്വകാര്യ കമ്പനികളിൽലും ഫാക്ടറികളിൽലും ജോലിചെയ്യുന്ന ജീവനക്കാർക്ക് ഇഎസ്ഐസിയുടെ ആനുകൂല്യം ലഭ്യമാണ്. ഇതിനായി ഒരു ഇഎസ്ഐ കാർഡും ഉണ്ട്. ജീവനക്കാർക്ക് ഈ കാർഡോ, കമ്പനിയിൽ നിന്ന് കൊണ്ടുവന്ന രേഖകളുടെ അടിസ്ഥാനത്തിലോ ഈ പദ്ധതി പ്രയോജനപ്പെടുത്താം.  പ്രതിമാസ വരുമാനം 21000 രൂപയ്ക്ക് കുറവുള്ള ജീവനക്കാർക്ക് എസ്ഐയുടെ ആനുകൂല്യം ലഭ്യമാണ്. 

ഈ സ്കീമിൽ രജിസ്റ്റർ ചെയ്യുന്നതിനായി ആദ്യംഇ എസ് ഐ സി വെബ്സൈറ്റിൽ നിന്ന് അടൽ ഭീമിത് വ്യക്തി കല്യാൺ യോജനയുടെ ഫോം ഡൗൺലോഡ് ചെയ്യേണ്ടതാണ്. ഈ ഫോം പൂരിപ്പിച്ച് ഇ എസ് ഐ സി യുടെ അടുത്തുള്ള ശാഖയിൽ സമർപ്പിക്കേണ്ടതാണ്. ശ്രദ്ധിക്കേണ്ട ഒരു കാര്യം തെറ്റായ പെരുമാറ്റം മൂലമാണ് നിങ്ങളുടെ ജോലി നഷ്ടമായത് എങ്കിൽ,  ഈ പദ്ധതിയിൽ അംഗങ്ങൾ ആവാൻ സാധിക്കില്ല.

  ഇതിനുപുറമേ നിലവിൽ ക്രിമിനൽ കേസുകൾ ഉള്ളവർക്കും സ്വമേധയാ വിരമിക്കൽ എടുത്തിട്ടുള്ള ജീവനക്കാർക്കും ഈ പദ്ധതിയിൽ അംഗങ്ങളാകാൻ സാധിക്കില്ല.  കോവിഡ് പ്രതിസന്ധിയിൽ തൊഴിൽ നഷ്ടപ്പെട്ട് എല്ലാവർക്കും വളരെ ഉപകാരപ്രദമാകുന്ന ഈ വാർത്ത പരമാവധി എല്ലാവരിലേക്കും എത്തിക്കാൻ ശ്രമിക്കുക.