ഇനി നാച്ചുറൽ ആയ രീതിയിൽ കൊതുകിനെ ഓടിക്കാം. ഇതൊന്ന് ട്രൈ ചെയ്തു നോക്കൂ.എത്ര നല്ല രീതിയിൽ ജീവിക്കുന്ന ആളുകൾ ആണെങ്കിലും നിത്യ ജീവിതത്തിൽ നിരവധി വെല്ലുവിളികൾ നേരിടേണ്ടതായി വരാറുണ്ട്.  ഇത്തരത്തിലുള്ള പ്രശ്നങ്ങൾ ഉണ്ടാക്കുന്ന ഫലങ്ങൾ അത്ര ചെറുതായിരിക്കില്ല.  നമ്മുടെയെല്ലാം വീടുകളിൽ അനുഭവപ്പെടുന്ന പ്രാണികളുടെ ശല്യവും,  കൊതുകിന്റെ ശല്യവും അവർ മൂലം വരുന്ന അസുഖങ്ങളും ആണ് ഇത്തരത്തിൽ വെല്ലുവിളികൾ എന്നതുകൊണ്ട് ഉദ്ദേശിച്ചിട്ടുള്ളത്. 

എന്നാൽ ഇവയൊന്നും അത്ര നിസാരമായി കണക്കാക്കാവുന്ന പ്രശ്നങ്ങളല്ല. കാരണം ഇതു മൂലം ഉണ്ടാകുന്ന വിപത്തുകൾ വളരെ വലുതാണ്. പ്രത്യേകിച്ച് നമ്മുടെയെല്ലാം വീടുകളിൽ കണ്ടുവരുന്ന ഇത്തരത്തിലുള്ള ഒരു പ്രശ്നമാണ് കൊതുക് ശല്യം എന്നത്. നമുക്ക് എല്ലാവർക്കും അറിയാവുന്നതുപോലെ ചിക്കൻഗുനിയ,  ഡെങ്കിപ്പനി മുതലായ വലിയ അസുഖങ്ങൾ വരെ കൊതുകുകൾ പരത്തുന്നുണ്ട്. രണ്ടാമതായി നമ്മൾ കൊതുകുകളെ തുരത്താൻ വേണ്ടി ഉപയോഗിക്കുന്ന കെമിക്കലുകൾ.

അവയെല്ലാം അതിലും വലിയ വിപത്താണ് സൃഷ്ടിക്കുന്നത് എന്ന് നമ്മൾ മനസ്സിലാകുന്നില്ല. വീടുകളിൽ പ്രായമായ ആളുകൾ,  അല്ലെങ്കിൽ ചെറിയ കുട്ടികൾ ഉണ്ടെങ്കിൽ ഇത്തരത്തിലുള്ള രാസപദാർത്ഥങ്ങൾ ഉണ്ടാക്കുന്ന ഇംപാക്ട് വളരെ വലുതായിരിക്കും. പല ആളുകൾക്കും ശ്വാസകോശരോഗങ്ങളും, ത്വക്ക് രോഗങ്ങളും എല്ലാം വരാൻ വളരെ വലിയ സാധ്യതയാണ് ഇതുമൂലം ഉള്ളത്. അപ്പോൾ നമുക്ക് നാച്ചുറൽ ആയി തന്നെ ഈ ഒരു പ്രശ്നത്തിന് പരിഹാരം കാണാൻ കഴിഞ്ഞാൽ എല്ലാവർക്കും അത് വളരെ വലിയൊരു ഉപകാരമായിരിക്കും എന്ന കാര്യത്തിൽ സംശയമില്ല.

അത്തരമൊരു രീതിയെക്കുറിച്ച് ആണ് നമ്മൾ എന്ന് ചർച്ചചെയ്യുന്നത്. ഇത്തരത്തിൽ കൊതുകിനെ തുരത്താൻ ആയി പ്രകൃതിദത്തമായ ഉണ്ടാക്കാവുന്ന ഈ ഒറ്റ മൂലയ്ക്ക് ഏറ്റവും പ്രധാനമായി വേണ്ടത് ആര്യവേപ്പില ആണ്. നമുക്കെല്ലാവർക്കും അറിയാം നമ്മുടെ ചുറ്റും ധാരാളം കണ്ടുവരുന്ന ഒന്ന് തന്നെയാണ് ആര്യവേപ്പില എന്ന് പറയുന്നത്.

മാത്രമല്ല തികച്ചും പ്രകൃതിദത്തമായ ഇത് വളരെയധികം ഔഷധഗുണങ്ങൾ ഉള്ളതാണെന്ന് എല്ലാവർക്കും അറിയാവുന്നതാണ്. അതുകൊണ്ട് തന്നെ ഒരു തരത്തിലുള്ള ദോഷവും ഉണ്ടാകുന്നില്ല എന്നത് തന്നെയാണ് ഇതിൻറെ ഏറ്റവും വലിയ ഒരു മേന്മ എന്ന് പറയുന്നത്. നമുക്ക് ഇത്തരത്തിൽ എങ്ങനെ കൊതുകിനെ തുരത്താം എന്ന് പരിശോധിക്കാം.


ആദ്യം ആര്യവേപ്പില എടുത്ത് ഇലകൾ വേർതിരിച്ച് മിക്സിയിലിട്ട് വെള്ളം ചേർക്കാതെ പൊടിച്ചെടുക്കുക.  അതിനുശേഷം ഒരു പാൻ എടുത്ത് അതിലേക്ക് എണ്ണ ചൂടാവാൻ വേണ്ടി വയ്ക്കുക.  എണ്ണ ചൂടായി വരുമ്പോൾ ഈ പൊടിച്ചെടുത്ത ആര്യവേപ്പില അതിലേക്കിട്ട് ലോ ഫ്‌ളൈയിമിൽ കുറച്ചുനേരം എണ്ണയിൽ ഇട്ട്  ആര്യവേപ്പിന്റെ  ജലാംശം എല്ലാം എണ്ണയിൽ ചേരുന്നതിനായി അനുവദിക്കുക. 

അതിനുശേഷം ഈ  എണ്ണ ഉപയോഗിച്ച് വിളക്ക് അല്ലെങ്കിൽ ചിരാത് എന്നിവ കൊതുകു ഉള്ള സമയങ്ങളിൽ കത്തിക്കുക. ഇത്രയും ചെയ്യുമ്പോൾ തന്നെ വീടുകളിലെ കൊതുക് ശല്യം ഒഴിവാകുന്നതാണ്. ആവശ്യമെങ്കിൽ എണ്ണയിലേയ്ക്ക് അൽപം കർപ്പൂരം കൂടി ഇട്ടു കൊടുക്കുക. അത്തരത്തിൽ ചെയ്യുമ്പോൾ ഇരട്ടി ഫലം ലഭിക്കുന്നതാണ്. ഈ ഒരു മാർഗ്ഗം കൊണ്ട് തന്നെ യാതൊരു കെമിക്കലിന്റെയും  സഹായം ഇല്ലാതെ വീട്ടിലെ കൊതുകുശല്യം തുരത്താൻ സാധിക്കുന്നതാണ്. കെമിക്കലുകൾ ഉപയോഗിച്ച് ആരോഗ്യപ്രശ്നങ്ങൾ വരുത്തിവയ്ക്കുന്നതിനുമുൻപ് ഇതുപോലെയുള്ള പ്രകൃതിദത്തമായ കാര്യങ്ങൾ ചെയ്യാനായി എല്ലാവരും ശ്രദ്ധിക്കുക.