ഇനിമുതൽ ഗ്ലാസിലും നമ്പർ പ്ലേറ്റ് നിർബന്ധം..!! മോട്ടോർ വാഹന വകുപ്പിന്റെ പുതിയ നിയമം..!! ഏറ്റവും പ്രധാനപ്പെട്ട അറിയിപ്പുകൾ..!!

സംസ്ഥാനത്തെ ജനങ്ങൾ അറിഞ്ഞിരിക്കേണ്ട വളരെ പ്രധാനപ്പെട്ട അറിയിപ്പുകളാണ് ഇവിടെ പങ്കുവയ്ക്കുന്നത്.ആദ്യത്തെ അറിയിപ്പ്, നമ്മുടെ സംസ്ഥാനത്ത് ഒക്ടോബർ അഞ്ചുവരെ ഒറ്റപ്പെട്ട മഴക്കും ഇടിമിന്നലിനും സാധ്യതയുണ്ടെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു. ബംഗാൾ ഉൾക്കടലിന്റെ തീരത്ത് രൂപപ്പെട്ട ന്യൂനമർദ്ദം മൂലമാണ് സംസ്ഥാനത്ത് മഴ ലഭിക്കുന്നത്.

ഇതുമായി ബന്ധപ്പെട്ട് സംസ്ഥാനത്തെ 7 ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചിരിക്കുകയാണ്. ഉച്ചയ്ക്ക് രണ്ടു മുതൽ രാത്രി 10 വരെയാണ് ഇടിമിന്നലോടുകൂടിയ മഴയ്ക്ക് സാധ്യത. ആയതിനാൽ ഈ സമയങ്ങളിൽ പുറത്തിറങ്ങരുതെന്നും കുട്ടികളെ പുറത്തിറക്കരുതെന്നും യാത്രകൾ ഒഴിവാക്കണമെന്നും കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു.

കൂടാതെ മിന്നൽ ഉള്ള സമയത്ത് തുറസ്സായ പ്രദേശങ്ങളിലോ മരച്ചുവട്ടിലോ നിൽക്കരുതെന്നും മുന്നറിയിപ്പ് നൽകി. അടുത്ത പ്രധാനപ്പെട്ട അറിയിപ്പ്, നമ്മുടെ സംസ്ഥാനത്ത് മോട്ടോർ വാഹന വകുപ്പിന്റെ പരിശോധനകൾ വീണ്ടും ശക്തമാക്കുകയാണ്. വാഹന ഉടമകളിൽ പലരും അവരുടേതായ രീതിയിൽ മോഡിഫിക്കേഷനുകൾ വരുത്തുന്നവരാണ്.

ഇത്തരത്തിൽ നമ്പർ പ്ലേറ്റുകളിൽ മോഡിഫിക്കേഷനുകൾ വരുത്തുന്നവർക്കെതിരെ കർശനമായ നിയമ നടപടികൾ ആണ് എംവിഡി സ്വീകരിക്കുന്നത്. കൂടാതെ വാഹനങ്ങളിൽ നമ്പർ പ്ലേറ്റ് പ്രദർശിപ്പിക്കുന്നതിന് പുതിയ രീതി കൊണ്ടുവന്നിരിക്കുകയാണ് മോട്ടോർ വാഹന വകുപ്പ്. അതായത്, കാറുകളിൽ മുൻവശത്തും പുറകുവശത്തും ആണ് സാധാരണയായി നമ്പർ പ്ലേറ്റുകൾ പ്രദർശിപ്പിക്കുന്നത്.

എന്നാൽ ഇതിനുപുറമേ ഇനിമുതൽ വാഹനത്തിന്റെ മുൻപിലെ ഗ്ലാസിലും നമ്പർ പ്ലേറ്റ് പ്രദർശിപ്പിക്കണമെന്ന ഉത്തരവിറക്കിയിരിക്കുകയാണ് എംവിഡി. ഇനിമുതൽ ഗ്ലാസുകളിലും നമ്പർ പ്ലേറ്റ് പ്രദർശിപ്പിച്ചില്ലെങ്കിൽ പിഴ അടക്കേണ്ടി വരും. കൂടാതെ ബൈക്കുകളിൽ സാരി ഗാർഡ്, ലേഡീസ് ഹാൻഡിൽ എന്നിവ നീക്കം ചെയ്യുന്നവർക്കെതിരെയും കർശനമായ നടപടി സ്വീകരിക്കും.

ഇതോടൊപ്പം ബൈക്കുകളുടെ സൈലൻസർ മാറ്റി അമിത ശബ്ദം ഉപയോഗിക്കുന്ന വാഹനങ്ങൾക്കെതിരെയും കർശനനടപടി സ്വീകരിക്കുന്നതായിരിക്കും. നിലവിൽ 5000 മുതൽ 25000 രൂപ വരെ ആണ് മോട്ടോർ വാഹന വകുപ്പ് പിഴ ചുമത്തുന്നത്. ആയതിനാൽ എല്ലാ വാഹന ഉടമകളും ഈ അറിയിപ്പ് പ്രത്യേകം ശ്രദ്ധിക്കുക.

അടുത്ത പ്രധാന അറിയിപ്പ്, നമ്മുടെ സംസ്ഥാനത്ത് മായം കലർന്ന ഉൽപ്പന്നങ്ങളുടെ വിൽപ്പന വളരെക്കാലം മുതലേ ഉണ്ടായിരുന്നതാണ്. ഇപ്പോൾ പ്രചാരത്തിലുള്ള ഗുണമേന്മയിൽ ഒന്നാമതായ മറയൂർ ശർക്കര എന്ന പേരിൽ മായംകലർന്ന ശർക്കര ആണ് നമ്മുടെ സംസ്ഥാനത്ത് അധികമായി വിറ്റഴിച്ചു കൊണ്ടിരിക്കുന്നത്.

തമിഴ്നാട് ശർക്കരയിലെ പുളിപ്പ് രസം ഒഴിവാക്കുന്നതിനുവേണ്ടി പഞ്ചസാരയും കുമ്മായവും ചേർത്താണ് മറയൂർ ശർക്കര എന്ന പേരിൽ നമ്മുടെ സംസ്ഥാനത്ത് ഇവ കൂടുതൽ ആയി വിറ്റഴിക്കുന്നത്. ഇത്തരത്തിൽ മായം കലർന്ന ശർക്കര ഉപയോഗിക്കുന്നത് ആരോഗ്യത്തിന് വളരെ ദോഷകരമാണ്. സംസ്ഥാനത്തെ വിവിധ ഇടങ്ങളിൽ നിന്നും ഭക്ഷ്യ വകുപ്പ് മായം കലർന്ന ശർക്കര കണ്ടെത്തിയിട്ടുണ്ട്.

ഇതുപോലെ തന്നെ ഒരുപാട് ഉൽപ്പന്നങ്ങളിൽ മായം ചേർത്ത് നമ്മുടെ സംസ്ഥാനത്ത് വിറ്റഴിക്കപ്പെടുന്നുണ്ട്. വിൽപ്പനക്കാരുടെ കൊള്ളലാഭത്തിന് വേണ്ടി നമ്മുടെ ആരോഗ്യം പണയം വെക്കുകയാണ് ഇതുവഴി ചെയ്യുന്നത്. ആയതിനാൽ ഇക്കാര്യത്തിൽ സംസ്ഥാന ആരോഗ്യവകുപ്പ് കൃത്യമായ ശ്രദ്ധ കൊണ്ടുവരണം. ആയതിനാൽ ഈ വിവരങ്ങൾ എല്ലാവരും അറിഞ്ഞിരിക്കുക. മറ്റുള്ളവരുടെ അറിവിലേക്കായി ഷെയർ ചെയ്യുക.