ഇന്നത്തെ മാറി വന്ന സാഹചര്യങ്ങളിൽ മോറട്ടോറിയം സംബന്ധിച്ചുള്ള ചില സംശയങ്ങളും അതിനുള്ള മറുപടിയും

കൊറോ ണയുടെ പശ്ചാത്തലത്തിൽ ജോലി ഇല്ലാതെ വന്നവർക്കും അതുമൂലം സാമ്പത്തിക ഞെരുക്കത്താൽ കഷ്ടപെടുന്നവർക്കും മറ്റുമായിട്ടാണ് മോറട്ടോറിയം പ്രഖ്യാപിച്ചത്.   അത് മൂലം മാർച്ച് മാസം മുതൽ ഓഗസ്റ്റ് വരെയുള്ള കാലഘട്ടത്തിൽ എല്ലാ വിധത്തിലുള്ള ലോണിന്റെ തിരിച്ചടവുകൾക്കും, ക്രെഡിറ്റ് കാർഡിന്റെ പോലും അടവുകൾക്കും പെനാൽറ്റി ഇളവ് നൽകുകയും ചെയ്തിരുന്നു. എന്നാൽ ഈ കാലയളവിലുള്ളതിന്റെ പലിശ ഒഴിവാക്കിയിട്ടില്ലായിരുന്നു എന്നത് മറക്കാതിരിക്കുക. 

മോറട്ടോറിയം ആനുകൂല്യം ഉപയോഗിച്ചവർക്കു ഉണ്ടായിട്ടുള്ള ചില സംശയങ്ങൾക്കുള്ള മറുപടിയാണിത്.  ഒന്നാമതായി, ഈ ആനുകൂല്യ പ്രകാരം തിരിച്ചടവ് നടത്താത്തവർക്കു അവരുടെ ക്രെഡിറ്റ് സ്കോർ കുറയുമോ എന്നത് – ഈ കാര്യത്തിൽ RBI യുടെ നിർദേശം ഉള്ളതിനാൽ അവരുടെ ക്രെഡിറ്റ് സ്കോർ കുറയില്ല.  പക്ഷെ ഇത് ഉപയോഗിക്കാത്തവർക്കു ഉപയോഗിച്ചവരെക്കാൾ പ്രിയോറിറ്റി കൂടാൻ സാധ്യതയുണ്ടെന്ന് മറക്കരുത്. അതായതു അവരുടെ ക്രെഡിറ്റ് സ്‌കോറിൽ മാറ്റം വരില്ലെങ്കിലും ബാങ്കിന്റെ പരിഗണനയിൽ ഈ കാര്യം വന്നേക്കാം. ആയതിനാൽ തിരിച്ചടവ് മുടക്കാതെ ഇവരെ ബാങ്ക് അടുത്ത ലോൺ അപേക്ഷിക്കുന്ന അവസരത്തിൽ മുൻഗണന കൊടുക്കാനുള്ള സാധ്യത തള്ളിക്കളയാനാവില്ല.  ക്രെഡിറ്റ് സ്കോർ കുറയില്ലെങ്കിലും ബാങ്കിന്റെ പരിഗണന ഈ കൂട്ടർക്കായിരിക്കും.

രണ്ടാമതായി, മോറട്ടോറിയം കാലഘട്ടത്തിൽ അടവ് വന്ന പലിശ എങ്ങനെ തിരിച്ചടക്കണം.  ഇതിനെ കുറിച്ച് വ്യക്തമായ നിർദേശങ്ങൾ ഒന്നും ഇല്ല.  കഴിയുന്നതും  ഇത്  ഒന്നിച്ചു അടച്ചു കൊടുക്കുന്നത് നന്നായിരിക്കും.  ഇങ്ങനെ ഒന്നിച്ചു കൊടുക്കാൻ കഴിയാത്തവർ തുടർന്ന് വരുന്ന മാസങ്ങളിൽ അല്പാല്പമായി അടച്ചു കൊടുക്കുന്നതായിരിക്കും അഭികാമ്യം. മറ്റൊരു ഓപ്ഷൻ നിലവിലുള്ള EMI നീട്ടുന്നതായിരിക്കും. പക്ഷെ ഇത് കൊണ്ടൊന്നും തന്നെ ഈയൊരു സാമ്പത്തിക ബാധ്യത ഒഴിവാകുന്നില്ലെന്നത് ശ്രദ്ധേയമാണ്. കഴിയുന്നതും പലിശയിനത്തിൽ വന്ന അധിക തുക ഒന്നിച്ചു അടച്ചു തീർക്കുക തന്നെയാകും നല്ലതു.  ഏതിനും അതിനായി ബാങ്കിനെ സമീപിച്ചു നല്ലൊരു ഓപ്ഷൻ തിരഞ്ഞെടുക്കുക.

മൂന്നാമതായി, ഭാവന വായ്പ എടുത്തവർക്കു മോറട്ടോറിയം ഉപയോഗിച്ചാൽ നികുതി ഇളവ് ലഭിക്കുമോ?  ഈ ആര് മാസം മോറട്ടോറിയം ഉപയോഗിച്ചിട്ടുണ്ടെങ്കിൽ വായ്പയിലേക്കു ഈ കാലയളവിൽ മുതലോ പലിശയോ അടച്ചിട്ടുണ്ടാവില്ല ആയതിനാൽ അവർക്കു ആ വർഷത്തെ നികുതിയിളവ് ലഭിക്കാൻ സാധ്യതയില്ല.