മോൺസ്റ്റർ നിരാശപെടുത്തിയോ ? ട്വിസ്റ്റുകൾ പ്രേക്ഷകപ്രതികരണം ഇങ്ങനെ..റിവ്യൂ വായിക്കാം..

മോൺസ്റ്റർ സിനിമയുടെ ആദ്യ പ്രദർശനത്തിന് ശേഷം, ആദ്യ പകുതിയിൽ പ്രതീക്ഷിക്കുന്ന അതിരുകടന്ന ട്വിസ്റ്റുകളെല്ലാം ഉദയ് കൃഷ്ണയുടെ മുൻ ചിത്രങ്ങളിലെ പതിവ് ശൈലിയിലാണെന്ന് പ്രേക്ഷകർക്ക് തോന്നിയാൽ കുറ്റം പറയാനാവില്ല. ത്രില്ലിംഗ് ആയ പല സംഭവങ്ങളും ട്വിസ്റ്റുകളും ആണ് ചിത്രത്തിന്റെ രണ്ടാം പകുതിയിൽ അവതരിപ്പിക്കുന്നത്.

ത്രില്ലടിപ്പിക്കുന്ന രണ്ടാം പകുതിയിൽ ഇന്നത്തെ സമൂഹത്തിൽ ചർച്ച ചെയ്യേണ്ട വിഷയമാണ് ചിത്രം പറയുന്നത്. പക്ഷേ അത് ശരിയായ രീതിയിലാണോ സംസാരിച്ചത് എന്നത് പ്രസക്തമായ ചോദ്യമാണ്.

രണ്ടാം പകുതിയിലെത്തുമ്പോൾ കഥാപാത്രങ്ങൾക്ക് കൂടുതൽ അഭിനയ അവസരങ്ങൾ ലഭിക്കുന്നു. ഹണി റോസ്, ലെന, ഗണേഷ് കുമാർ, ലക്ഷ്മി മഞ്ചു എന്നിവരുടെ പ്രകടനം എടുത്തു പറയേണ്ടതാണ്. ഉദയ് കൃഷ്ണയുടെ തിരക്കഥ തന്നെ നിരാശപ്പെടുത്തുന്നതാണ്. കണ്ടു മറന്ന ക്ലീഷേ ട്വിസ്റ്റുകൾ പ്രേക്ഷകനെ മടുപ്പിക്കുന്നതാണ്. ഒരുപാട് ട്വിസ്റ്റുകളോടെ ആദ്യപകുതി അവസാനിച്ചപ്പോൾ പഴയ ട്വിസ്റ്റുകൾ വീണ്ടും വരാത്ത നിമിഷങ്ങളായിരുന്നു രണ്ടാം പകുതി.

മലയാളത്തിൽ ആദ്യമായി 100 കോടി ക്ലബ്ബിൽ കയറിയ പുലിമുരുകന് ശേഷം മോഹൻലാലും വൈശാഖും വീണ്ടും ഒന്നിക്കുന്ന ചിത്രമാണ് മോൺസ്റ്റർ. പഞ്ചാബി പശ്ചാത്തലത്തിലുള്ള വൈശാഖിന്റെ രണ്ടാമത്തെ ചിത്രമാണ് മോൺസ്റ്റർ. നേരത്തെ ഉണ്ണി മുകുന്ദൻ കുഞ്ചാക്കോ ബോബനെ നായകനാക്കി മല്ലു സിംഗ് എന്ന ചിത്രം സംവിധാനം ചെയ്തത് വൈശാഖ് ആയിരുന്നു.

ചിത്രത്തിന്റെ ഛായാഗ്രഹണം നിർവഹിച്ചത് സതീഷ് കുറുപ്പാണ്. ആശിർവാദ് സിനിമാസിന്റെ ബാനറിൽ ആന്റണി പെരുമ്പാവൂരാണ് ചിത്രം നിർമ്മിക്കുന്നത്. ദീപക് ദേവാണ് ചിത്രത്തിന് സംഗീതം നൽകിയിരിക്കുന്നത്. സ്റ്റണ്ട് സിൽവയാണ് ചിത്രത്തിലെ സംഘട്ടനം ഒരുക്കിയിരിക്കുന്നത്.