മൊബൈൽ ഫോൺ ഉപഭോക്താക്കൾ ഈ വിവരങ്ങൾ അറിഞ്ഞിരിക്കുക. പുതിയ വർഷം പുതിയ മാറ്റം. നിങ്ങളെ എങ്ങനെ ബാധിക്കും.


മൊബൈൽ ഫോൺ ഉപയോഗിക്കാത്തവർ ഇന്ന് വളരെ കുറവാണ്. എന്നാൽ എല്ലാ മൊബൈൽ ഉപഭോക്താക്കൾക്കും സങ്കടകരമായ വാർത്തയാണ് വന്നിരിക്കുന്നത്. രാജ്യത്തെ മുൻനിര ടെലികോം കമ്പനികളായ വോഡഫോൺ, ഐഡിയ, എയർടെൽ തുടങ്ങിയ കമ്പനികളാണ് താരിഫ് നിരക്കുകൾ കൂട്ടാൻ പോകുന്നത്. അപ്പോൾ ഇതിനെ കുറിച്ചുള്ള പുതിയ വിവരങ്ങൾ എന്തൊക്കെയാണെന്ന് നോക്കാം.

പുതുവർഷത്തിൽ ജനങ്ങളുടെ ഫോൺ ബില്ല് വർദ്ധിക്കാൻ പോവുകയാണ്. 15 മുതൽ 20% വരെ ഉയർന്നേക്കാമെന്നാണ് കണക്കാക്കുന്നത്. ഇതുവരെ ഉപഭോക്താക്കൾക്ക് ലഭിച്ചിരുന്നത് 149, 199 തുടങ്ങിയ പ്ലാനുകളായിരുന്നു. എന്നാൽ പുതിയ പ്ലാൻ വരുന്നതോടെ 200 രൂപയ്ക്കും 300 രൂപയ്ക്കും ഇടയിലാണ് പ്ലാനുകൾ വരുന്നത്. നിരക്കുകൾ ഇങ്ങനെ വർദ്ധിപ്പിക്കുന്നതിനാൽ മിക്ക കമ്പനികൾക്കും ലഭിക്കുന്ന വരിക്കാരുടെ എണ്ണവും കുറഞ്ഞിട്ടുണ്ട്.

2021 മുതൽ വോഡഫോൺ, ഐഡിയ എന്നിവയാണ് നിരക്കുകൾ കൂട്ടുന്നതെങ്കിലും എയർടെൽ കൂടി നിരക്കുകൾ കൂട്ടാൻ സാധ്യതയുണ്ട്. പക്ഷേ റിലയൻസ് ജിയോയുടെ പുതിയ നീക്കങ്ങൾ ഒന്നും തന്നെ പുറത്തുവിട്ടിട്ടില്ല. പക്ഷേ ജിയോയുടെ നീക്കങ്ങൾ അറിഞ്ഞ് നിരക്കുകൾ അവതരിപ്പിച്ചില്ലെങ്കിൽ നിലവിലെ വരിക്കാരെയും ഇവർക്ക് നഷ്ടപ്പെടുമെന്നത് ഈ ടെലികോം കമ്പനികൾ ഭയക്കുന്നുണ്ട്.

രാജ്യത്തെ ടെലികോം കമ്പനികൾ 2021 മാർച്ച് 31 ആകുമ്പോഴേക്കും 10% കുടിശ്ശിക. ബാക്കി തുക അടുത്ത ഏപ്രിൽ 1 മുതൽ 2031 മാർച്ച് 31 വരെയുള്ള കാലയളവിൽ അടയ്ക്കണമെന്നുമാണ് കോടതി ഉത്തരവിലുള്ളത്. ഇങ്ങനെ ഒരു ഉത്തരവ് വന്നതോടെയാണ് മിക്ക ടെലികോം കമ്പനികളും നിരക്കുകൾ കൂത്താൻ തീരുമാനിച്ചത്.

അതു മാത്രമല്ല ഈ ലോക്ഡൗൺ കാലയളവിൽ ഉപഭോക്താക്കൾ കൂടുതലായി കോളുകളും, ഡാറ്റയും ഉപയോഗിച്ചത് കണക്കിലെടുത്താണ് ഈ കമ്പനികൾ താരിഫ് പ്ലാൻ വർദ്ധിപ്പിക്കാൻ തീരുമാനിച്ചത്.

അതു കൊണ്ട് ഈ വർഷത്തെ അവസാനത്തോടെയോ അല്ലെങ്കിൽ അടുത്ത വർഷം ആദ്യമോ വോഡഫോൺ, ഐഡിയ താരിഫ് പ്ലാനുകളിൽ മാറ്റങ്ങൾ ഉണ്ടാവും. ഇതു വരെ ഒരു അന്തിമ തീരുമാനം വന്നിട്ടില്ല. ഈ വാർത്ത അറിയാത്ത നിരവധി പേർ നമ്മുടെ ഇടയിൽ ഉണ്ടാവാം. അതുകൊണ്ട് അവരിൽ ഈ വിവരം എത്തിക്കാൻ ശ്രമിക്കുക.