മുഖം നോക്കുന്ന കണ്ണാടി മങ്ങിയോ? വിഷമിക്കേണ്ട, വളരെ എളുപ്പത്തിൽ കണ്ണാടിയുടെ തിളക്കം തിരിച്ചു കൊണ്ട് വരാം. ഇങ്ങനെ ചെയ്യൂ…

ദിവസത്തിൽ ഒരുവട്ടമെങ്കിലും കണ്ണാടിയിൽ മുഖം നോക്കാത്തവർ ആരുമുണ്ടാകില്ല. നമ്മുടെ വീടുകളിൽ മുഖം നോക്കുന്ന കണ്ണാടികൾ വാങ്ങി കുറച്ചുനാൾ ഉപയോഗിക്കുമ്പോൾ തന്നെ പൊടിയും മറ്റും പറ്റിപ്പിടിച്ച് അതിന്റെ നിറം മങ്ങുന്നതും തിളക്കം നഷ്ടപ്പെടുന്നതും കാണാം. സാധാരണയായി ആളുകൾ ഇത് മാറ്റാനായി വെള്ളം മുക്കി തുടക്കുകയാണ് പതിവ്. എന്നാൽ എത്ര വെള്ളം മുക്കി തുടച്ചാലും കണ്ണാടിയുടെ മുൻപുണ്ടായിരുന്ന തിളക്കം വീണ്ടെടുക്കാൻ നമുക്ക് കഴിയാറില്ല.

എന്നാൽ നിറംമങ്ങിയ കണ്ണാടികൾക്ക് അവയുടെ സ്വാഭാവിക തിളക്കം വീണ്ടെടുക്കാനായി സഹായിക്കുന്ന ഒരു ടിപ്പാണ് ഇവിടെ പരിചയപ്പെടുത്തുന്നത്. നമ്മുടെ വീട്ടിലുള്ള വസ്തുക്കൾ കൊണ്ട് തന്നെ ചെയ്യാവുന്ന ടിപ്പുകളാണ് ഇവിടെ പരിചയപെടുത്തുന്നത്. ഇതിനായി നിറം മങ്ങിയ കണ്ണാടി എടുക്കുക.

ഒരു ഉറച്ച പ്രതലത്തിൽ ഇത് കിടത്തി വയ്ക്കുക. അതിനുശേഷം നമ്മൾ മുഖത്ത് ഇടാൻ ഉപയോഗിക്കുന്ന ടാൽക്കം പൗഡർ കുറച്ച് ഇതിനു മുകളിലേക്ക് ഇട്ടുകൊടുത്തു ടിഷ്യു പേപ്പർ കൊണ്ടോ കോട്ടൻ തുണി കൊണ്ടോ നന്നായി അമർത്തി തുടച്ചു കൊടുക്കുക. പൗഡറിന്റെ തരികളിൽ കണ്ണാടിയിൽ പറ്റിപ്പിടിച്ചിരിക്കുന്ന ചെളിയും പൊടിയും കലർന്നു എല്ലാം നീങ്ങി പോയി കണ്ണാടി ക്ലിയർ ആകുന്നത് കാണാം.

അടുത്ത ഒരു രീതി നമ്മുടെ വീട്ടിലെ ന്യൂസ് പേപ്പർ ഉപയോഗിച്ച് കൊണ്ടുള്ളതാണ്. അതിനായി പേപ്പർ നാലായി മടക്കി ഇതുപോലെതന്നെ അമർത്തി തുടച്ച് കണ്ണാടി ക്ലീൻ ആക്കാം. ഒരിക്കലും വെള്ളമുപയോഗിച്ച് തുടക്കരുത്.

പേപ്പർ ഡ്രൈ ആയി തന്നെ ഇരിക്കണം. മറ്റൊരു രീതി, പഞ്ചസാര ഇടാതെ തിളപ്പിച്ച കട്ടൻചായയിൽ ടിഷ്യു പേപ്പർ മുക്കിയെടുത്തു പെട്ടെന്ന് തന്നെ തുടച്ചെടുക്കുന്ന രീതിയാണ്. ഇത്തരം വളരെ സിമ്പിൾ ആയ ടിപ്പുകളിലൂടെ നമുക്ക് കണ്ണാടിയിലെ അഴുക്ക് നീക്കി തിളക്കം നേടിയെടുക്കാൻ സാധിക്കും.