മൈൽ കുറ്റികളുടെ ആരും അറിയാത്ത ചില സവിശേഷതകൾ മനസിലാക്കാം..! ഇത് അറിയാതെ പോകരുത് !!

നമ്മൾ മിക്ക ദിവസങ്ങളിലും കാണുന്ന ഒന്നാണ് റോഡരികിലെ മൈൽ കുറ്റികൾ. എന്നാൽ ഇവയുടെ ഉപയോഗവും ഇവയുടെ പ്രത്യേകതകളും ഒന്നും തന്നെ പലർക്കും അറിയുകയില്ല. മൈൽ കുറ്റികളുടെ സവിശേഷതകൾ ആണ് ഇവിടെ ചർച്ച ചെയ്യുന്നത്. ആദ്യകാലങ്ങളിൽ മൈൽ കുറ്റികൾ ഉപയോഗിച്ചിരുന്നത് റോമിൽ ആയിരുന്നു.

റോമൻ പട്ടാളക്കാർ വഴിതെറ്റി പോകാതിരിക്കാനും റോമൻ തലസ്ഥാനത്തേക്കുള്ള ദൂരം അറിയുവാനും ആയാണ് ഇത്തരം കുറ്റികൾ റോമക്കാർ ഉപയോഗിച്ചിരുന്നത്. ഒരു മൈൽ കുറ്റിയിൽ നിന്ന് ആയിരം കാലടികൾ അകലെ  ആയാണ് അടുത്ത മൈൽ കുറ്റികൾ സ്ഥാപിച്ചിരുന്നത്. റോമൻ ഭാഷയിൽ നിന്നുള്ള ‘മൈൽ പാസ്സസ് ‘ എന്ന പദത്തിൽനിന്നാണ് ‘ മൈൽ ‘എന്ന പദം ഉണ്ടായത്.

ആദ്യകാലങ്ങളിൽ ലോകത്താകമാനം ദൂരം കണക്കാക്കാൻ ഉപയോഗിച്ചിരുന്ന അളവ് മൈൽ ആയിരുന്നു. ഇപ്പോൾ കിലോമീറ്ററുകൾ  ആയാണ് ദൂരം അളക്കുന്നത്. എന്നാൽ വിമാനം, കപ്പൽ,കാറ്റ് എന്നിവയുടെ വേഗത അളക്കുവാൻ ‘നോട്ടിക്കൽ മൈൽ ‘ എന്ന അളവ് ഉപയോഗിക്കുന്നുണ്ട്‌. ഒരു നോട്ടിക്കൽ മൈൽ എന്നു പറയുന്നത് 1.8 കിലോമീറ്ററാണ്. റോഡ് അരികുകളിൽ മാത്രമല്ല നമുക്ക് മൈൽ കുറ്റികൾ കാണാൻ സാധിക്കുക.

റെയിൽവേ ട്രാക്കുകളിലും, സമുദ്രനിരപ്പിൽ നിന്ന് ഉയർന്നു നിൽക്കുന്ന പ്രദേശങ്ങളിലും ഇത്തരം മൈൽ കുറ്റികൾ കാണാൻ സാധിക്കും. റെയിൽവേ ട്രാക്കുകളിൽ വെക്കുന്ന മൈൽ കുറ്റികൾ അടുത്ത സ്റ്റേഷനിലേക്ക് എത്ര ദൂരം ഉണ്ടെന്ന് സൂചിപ്പിക്കുന്നു. മൈൽ കുറ്റികൾ ദൂരം അളക്കുവാൻ മാത്രമായല്ല ഉപയോഗിക്കുന്നത്. അത് ഓരോ പ്രദേശത്തെയും പ്രധാന നഗരങ്ങളെയും സൂചിപ്പിക്കുന്നുണ്ട്.

ഇതിന് സഹായിക്കുന്നത് മൈൽ കുറ്റികളിലെ കളർ കോഡിങ് ആണ്. മൈൽ കുറ്റികളിലെ ഉള്ളിലെ കളർ കോഡിങ് എന്തിനെയെല്ലാമാണ് സൂചിപ്പിക്കുന്നതെന്ന് നമുക്ക് പരിശോധിക്കാം.  മൈൽ കുറ്റികളിലെ ഓറഞ്ച് നിറം സൂചിപ്പിക്കുന്നത് ഗ്രാമപ്രദേശങ്ങളിൽ പ്രവേശിക്കാൻ തുടങ്ങുന്നു എന്നതിനെയാണ് സൂചിപ്പിക്കുന്നത്.

പച്ചനിറം സ്റ്റേറ്റ് ഹൈവേയിൽ പ്രവേശിക്കുന്നതിനെയും,മഞ്ഞനിറം നാഷണൽ ഹൈവേയിൽ പ്രവേശിക്കുന്നതിനെയും,കറുപ്പ് / വെളുപ്പ് എന്നിവ ഒരു വലിയ സിറ്റിയിൽ പ്രവേശിക്കുന്നതിനും സൂചിപ്പിക്കുന്നു. അധികമാർക്കും അറിയാത്ത മൈൽ കുറ്റികളിലെ  ഈ സവിശേഷതകൾ പരമാവധി എല്ലാവരിലേക്കും എത്തിക്കാൻ ശ്രദ്ധിക്കുക.