മാസ്ക് ഉപയോഗിക്കുമ്പോൾ അലർജിയുണ്ടോ?? ഡോക്ടർ പറയുന്നത് ശ്രദ്ധിക്കുക

രാജ്യത്ത് കോവിഡ് വ്യാപനം ഇതുവരെ വിട്ടു മാറാത്ത സാഹചര്യത്തിൽ പൊതുജനങ്ങൾ എല്ലാവരും തന്നെ വളരെയധികം മുൻകരുതലുകൾ സ്വീകരിച്ചിട്ടുണ്ട്. പൊതുസ്ഥലങ്ങളിൽ ഇറങ്ങുകയാണെങ്കിൽ എല്ലാവരും തന്നെ മാസ്ക്കുകൾ നിർബന്ധമായും ധരിക്കേണ്ടതായിട്ടുണ്ട്. എന്നാൽ ചിലയാളുകൾക്ക് മാസ്ക് ധരിക്കുന്നത് മൂലം മുഖത്ത് ചെറിയ കുരുക്കളും, അലർജിയും ഉണ്ടാകാറുണ്ട്.

പുറത്തിറങ്ങുമ്പോൾ മാസ്ക് വെക്കണമെന്ന കർശന നിർദ്ദേശം നിലനിൽക്കുമ്പോൾ ഇത്തരത്തിൽ അലർജി വരുന്നത് വളരെയധികം ബുദ്ധിമുട്ടുണ്ടാക്കുന്ന ഒരു കാര്യം തന്നെയാണ്. മുഖത്തെ പലഭാഗങ്ങളും വരണ്ടു പൊട്ടുക, കുരുക്കൾ ഉണ്ടാവുക, ചൊറിച്ചിൽ അനുഭവപ്പെടുക തുടങ്ങിയവയെല്ലാം ആണ് മാസ്ക് വെക്കുമ്പോൾ അലർജിയുള്ളവർക്ക് അനുഭവപ്പെടുന്നത്.

നിലവിൽ കോവിഡ് വ്യാപനം കുറഞ്ഞിട്ടുണ്ടെങ്കിലും വരാനിരിക്കുന്ന ഒന്നോ, രണ്ടോ വർഷങ്ങളിലേക്ക് മാസ്ക്കുകൾ നിർബന്ധമായും ഉപയോഗിക്കേണ്ടത് അത്യാവശ്യം തന്നെയാണ്. എന്തുകൊണ്ടാണ് ചിലർക്ക് മാസ്ക് വെക്കുമ്പോൾ അലർജി ഉണ്ടാകുന്നതെന്നും ഇതിൻറെ പ്രതിവിധികൾ എന്തൊക്കെയാണെന്നുമാണ് ഇന്ന് നമ്മൾ ചർച്ച ചെയ്യുന്നത്. മാസ്ക് വെക്കുമ്പോൾ മുഖത്തിന് പകുതിഭാഗം മാത്രമാണ് നമ്മൾ നമ്മൾ മറക്കുന്നത്. 

ഈ ഭാഗത്തെ വിയർപ്പ് നീരാവിയായി അവിടെ തങ്ങിനിൽക്കുകയും, പുറത്തുനിന്നും വരുന്ന പൊടി ഈ വിയർപ്പിനൊപ്പം അടിഞ്ഞുകൂടുന്നു. ഇത് ഇത് മുഖത്തോ, മാസ്‌ക്കിലോ ഉള്ള ബാക്റ്റീരിയകളുമായി പ്രവർത്തിച്ച്  അലർജിക്ക് കാരണമാകാറുണ്ട്. അതു മാത്രമല്ല ആ മുഖത്ത് മാസ്ക് അമർത്തി വെക്കുമ്പോൾ മുഖത്ത് ഉണ്ടാകുന്ന ഫ്രിക്ഷൻ മൂലവും അലർജി അല്ലെങ്കിൽ കുരുക്കൾ എന്നിവയെല്ലാം ഉണ്ടാകാറുണ്ട്. ഒരു തവണ അലർജി മൂലം മുഖക്കുരു വന്ന് തുടങ്ങിയാൽ പിന്നീട് അവ സ്ഥിരമായി വരുന്നതിനും സാധ്യതകൾ ഏറെയാണ്.

പുതുതായി വാങ്ങുന്ന മാസ്ക്കുകൾ മുഖത്ത് വയ്ക്കുമ്പോൾ മാസ്ക്ക് അണുവിമുക്തമാക്കി സൂക്ഷിക്കാൻ ഉപയോഗിക്കുന്ന രാസവസ്തുക്കൾ മുഖത്ത് പറ്റി അത് മൂലവും അലർജി ഉണ്ടാകാനുള്ള സാധ്യതയുണ്ട്. മാസ്ക് ഉപയോഗിക്കുന്നതിനു മുൻപ് സോപ്പോ അല്ലെങ്കിൽ ഫേസ് വാഷുകളോ ഉപയോഗിച്ച് മുഖം കഴുകുന്നത് മുഖത്ത് പറ്റിപ്പിടിച്ചിരിക്കുന്ന പൊടിപടലങ്ങളെയും, ബാക്ടീരിയകളെയും നീക്കം ചെയ്യാൻ സഹായിക്കുന്നതായിരിക്കും.

ഇങ്ങനെ ചെയ്യുന്നതിലൂടെ ബാക്ടീരിയകൾ വഴി ഇൻഫെക്ഷൻ ഉണ്ടാകാനുള്ള സാധ്യത വളരെ അധികം കുറയുന്നതായിരിക്കും. അതുമാത്രമല്ല മാസ്ക്കിന്റെ ഉപയോഗം കഴിഞ്ഞതിന് ശേഷവും മുഖം തണുത്ത വെള്ളത്തിൽ വൃത്തിയായി കഴുകുവാൻ ശ്രമിക്കുക. തുണി കൊണ്ടുള്ള മാസ്ക് കളാണ് ഉപയോഗിക്കുന്നതെങ്കിൽ എങ്കിൽ ഇളം കളറുകളിലുള്ള മാസ്ക്കുകൾ തെരഞ്ഞെടുക്കാൻ പ്രത്യേകം ശ്രദ്ധിക്കുക.

മാത്രമല്ല വളരെപഴകിയ മാസ്ക്കുകൾ കൾ ഉപയോഗിക്കാനും ശ്രദ്ധിക്കുക. മാസ്ക്കുകൾ കഴുകി വൃത്തിയാക്കുമ്പോൾ മറ്റു തുണികളോടൊപ്പം ഇട്ട് കഴുക്കാതിരിക്കുക. മാസ്‌ക്ക് മറ്റു തുണികളോടൊപ്പം കഴുകുമ്പോൾ ആ വസ്ത്രങ്ങളിലെ അഴുക്കുകൾ മസ്ക്കിൽ പിടിക്കാൻ സാധ്യതയുണ്ട്. ഇത് കഴിവതും ഒഴുവാക്കാൻ ശ്രമിക്കുക. ഇതിനെ സംബന്ധിച്ചുള്ള വിശദ വിവരങ്ങൾക്കായി താഴെ തന്നിട്ടുള്ള വീഡിയോ വിശകലനം ചെയ്യാവുന്നതാണ്.