ഇന്ത്യയിലെ ജനങ്ങൾ പാചകത്തിനായി ഏറ്റവും കൂടുതൽ ഉപയോഗിക്കുന്നത് എൽ പി ജി ഗ്യാസ് ആണ്. അതായത് ലിക്വിഫൈഡ് പെട്രോളിയം ഗ്യാസ്. പെട്രോളിയം ഉൽപ്പന്നം ആയതിനാൽ ഇതിന് ഇപ്പോൾ വില ഉയർന്നു കൊണ്ടിരിക്കുകയാണ്.
ഗ്യാസ് സിലണ്ടറുകൾ വഴിയാണ് രാജ്യത്ത് പാചക വാതകം വിതരണം ചെയ്യുന്നത്. കേന്ദ്ര സർക്കാരിന്റെ സബ്സിഡിയോടുകൂടിയാണ് സാധാരണകാർക്ക് ഗ്യാസ് വിതരണം ചെയ്തിരുന്നത്. എന്നാൽ അഞ്ച് മാസകാലമായി ഈ ആനുകൂല്യം ജനങ്ങൾക്ക് ലഭിക്കുന്നില്ല.
സബ്സിഡിയുള്ള ഗ്യാസിന്റെയും സബ്സിഡിയില്ലാത്ത ഗ്യാസിന്റെയും വിലയിൽ കാര്യമായ വ്യത്യാസം ഇല്ലാത്തതിനാലാണ് ഇത്തരത്തിൽ സബ്സിഡി ലഭിക്കാതെ ഇരിക്കുന്നത് എന്നാണ് അധികൃതർ പറയുന്നത്. കൂടാതെ ഇപ്പോൾ സിലിണ്ടറിന് മുൻപത്തെ വിലയെക്കാൾ 50 രൂപ കൂടുതലാക്കി ഉയർത്തിയിരിക്കുകയാണ്.
ആഗോളവിപണിയിലെ പെട്രോളിയം ഉൽപ്പന്നങ്ങളുടെ വില കൂടിയതിനാൽ ആണ് ഡിസംബറിൽ ഗ്യാസ് സിലിണ്ടറിന് ഈ വിലക്കയറ്റം ഉണ്ടായത്. സെപ്റ്റംബർ ഒക്ടോബർ മാസങ്ങളിൽ പാചകവാതകത്തിന് വില കുറവായതിനാൽ ആണ് അന്ന് സബ്സിഡി താൽകാലികമായി നിർത്തലാക്കിയത്.
എന്നാൽ ഡിസംബറിൽ ഈ വിലക്കയറ്റം ഉണ്ടാകുമ്പോൾ കേന്ദ്ര സർക്കാരിന്റെ ഭാഗത്തുനിന്നും സബ്സിഡി പുനഃസ്ഥാപിക്കുന്നതിനെക്കുറിച്ച് ഒരു പ്രതികരണവും ലഭിക്കുന്നില്ല. മാത്രമല്ല പാചകവാതക കമ്പനികൾ സ്വകാര്യവൽക്കരിക്കാനുള്ള നീക്കങ്ങളും നടന്നുവരുന്നുണ്ട്.
ഇതുമൂലം സാധാരണക്കാർക്ക് ലഭിക്കുന്ന സബ്സിഡി ആനുകൂല്യങ്ങൾ ലഭിക്കാതെ വരാനുള്ള സാഹചര്യമുള്ളതിനാൽ പാചകവാതക ഉപഭോക്താക്കളെ ഹിന്ദുസ്ഥാൻ പെട്രോളിയം, ഇന്ത്യൻ ഓയിൽ എന്നിങ്ങനെയുള്ള പാചകവാതക കമ്പനികളിലേക്ക് വീതിച്ചു നൽകുന്ന നടപടികളും നടന്നുവരുന്നുണ്ട് എന്നാണ് അറിയാൻ കഴിയുന്ന ഏറ്റവും പുതിയ റിപ്പോർട്ടുകൾ.