വ്യാവസായിക ലോണുകൾക്ക് പലിശയിൽ അറുപതിനായിരം രൂപ വരെ പരമാവധി ഇളവ്..!! കൂടുതലായി അറിയൂ.. !!!

കോവിഡ് കാലത്ത് വ്യവസായ മേഖലയും തൊഴിൽ മേഖലയും വളരെയധികം പ്രതിസന്ധി നേരിട്ടു. പലരുടെയും ജോലി നഷ്ടപ്പെടുകയും വരുമാനമാർഗം ഇല്ലാതാവുകയും ചെയ്തു. ഈ അവസരത്തിൽ കേരളത്തിലെ ജനങ്ങൾക്ക് പലതരത്തിലുള്ള സൂക്ഷ്മ, ചെറുകിട, ഇടത്തരം വ്യവസായങ്ങൾക്ക് പല തരത്തിലുള്ള വായ്പ പദ്ധതികൾ നടപ്പിലാക്കുകയും ഇവയുടെ ആനുകൂല്യം ആവശ്യമുള്ള ജനങ്ങൾക്ക് നൽകുകയും ചെയ്തിരുന്നു.

എന്നാൽ കോവിഡ് കാലത്ത് വ്യവസായങ്ങൾ ആരംഭിക്കാനായി പലതരത്തിലുള്ള വായ്പകൾ എടുത്ത് ഇപ്പോൾ തിരിച്ചടയ്ക്കാൻ കഷ്ടപ്പെടുന്ന സാധാരണക്കാരായ ജനങ്ങൾക്കായി സംസ്ഥാന വ്യവസായ വകുപ്പ് ഇളവുകൾ നൽകുന്നു. വായ്പാ തിരിച്ചടവ് തുകയുടെ നിശ്ചിത ശതമാനം പലിശയാണ് ഇളവ് ആയി നൽകുന്നത്.

വ്യവസായ വകുപ്പിന്റെ ” വ്യവസായ ഭദ്രത പദ്ധതി ” പ്രകാരം ആണ് ഈ ആനുകൂല്യം ജനങ്ങൾക്ക് നൽകുന്നത്. 2020 ഏപ്രിൽ 1 നും 2020 ഡിസംബർ 31നും ഇടയിൽ വ്യവസായങ്ങൾക്കായി ബാങ്കിൽ നിന്നും അധിക പ്രവർത്തന മൂലധന വായ്പയോ ലോങ്ങ്‌ ടേർമ് ലോണിനോ ആണ് പലിശയിൽ ഇളവ് നൽകുന്നത്.

ഇത്തരം വായ്പകൾ ലഭിച്ചിട്ടുള്ള എം എസ് എം ഇ യൂണിറ്റുകൾക്ക് ആറുമാസം പലിശയുടെ 50 ശതമാനം ആണ് ഇളവ് ലഭിക്കുക. അധിക പ്രവർത്തനമൂലധനം വായ്പക്കും ലോങ്ങ്‌ ടേർമ് ലോണിനും പരമാവധി 60,000 രൂപ വരെ പലിശ സബ്സിഡി ലഭിക്കും.

വ്യവസായ ഭദ്രത പദ്ധതിയെക്കുറിച്ച് കൂടുതൽ അറിയുന്നതിനും പദ്ധതിയിൽ ചേരുന്നതിനുമായി താലൂക്ക് വ്യവസായ ഓഫീസുകൾ, ജില്ലാ വ്യവസായ കേന്ദ്രം ഓഫീസുകൾ, മുൻസിപ്പാലിറ്റി വ്യവസായ ഓഫീസുകൾ എന്നിവയിൽ ബന്ധപ്പെടാവുന്നതാണ്.

www.industry.kerala.gov.in എന്ന വെബ്സൈറ്റിലൂടെയും പദ്ധതിയിൽ ചേരാനായി അപേക്ഷിക്കാം.