കേരളം ലൈഫ് മിഷൻ പദ്ധതിയെ കുറിച്ചുള്ള സംശയങ്ങളും അതിനുള്ള മറുപടിയും

കേരളാ ലൈഫ് മിഷൻ പദ്ധതിയെ കുറിച്ച് ഇനിയും ഒരുപാടു പേർക്ക് പല സംശയങ്ങളുമുണ്ട്. അവരുടെ പ്രധാന സ്വാഭാവികമായ ചില സംശയങ്ങളും അതിനുള്ള മറുപടിയുമാണിത്.

  1. കേരളാ ലൈഫ് മിഷൻ പദ്ധതിക്ക് റേഷൻ കാർഡ് നിർബന്ധമാണോ? റേഷൻ കാർഡ് ജൂലൈ മാസത്തിനു ശേഷം ലഭിച്ചവർക്ക് ഇതിനായി അപേക്ഷിക്കാമോ?

കേരളം ലൈഫ് മിഷൻ പദ്ധതിക്ക് അപേക്ഷിക്കാനായി വേണ്ടുന്ന രേഖകളിൽ ഏറ്റവും പ്രധാന രേഖയായി കേരളം സർക്കാർ പരിഗണിക്കുന്നത് റേഷൻ കാർഡ് തന്നെയാണ്. ആയതിനാൽ ഇതിനായി അപേക്ഷിക്കുന്നവർക്ക് നിർബന്ധമായും റേഷൻ കാർഡ് ഉണ്ടായിരിക്കണം. നിലവിൽ 2020 ജൂലൈ മാസത്തിനു മുൻപേ റേഷൻ കാർഡ് കൈപറ്റിയവർ അഥവാ റേഷൻ കാർഡ് കൈവശമുള്ളവർ മാത്രമേ ഇതിനായി അപേക്ഷിക്കേണ്ടതുള്ളൂ.

ജൂലൈ മാസത്തിനു മുൻപ് റേഷൻ കാർഡ് കൈപ്പറ്റിയ അപേക്ഷകർ ആ കാർഡിലെ അംഗങ്ങളുടെ ലിസ്റ്റിൽ ഉൾപ്പെട്ട ആർക്കെങ്കിലും നിലവിൽ വീടോ, വസ്തുവോ ഉണ്ടെന്നുറപ്പ് വരുത്തണം. ഒരു കുടുംബത്തിൽ ഒരാൾക്ക് മാത്രമേ കേരള ലൈഫ് മിഷൻ പദ്ധതിയിലൂടെ അംഗത്വം അഥവാ സഹായം ലഭ്യമാകുകയുള്ളൂ. പട്ടികജാതി, പട്ടികവർഗ, മൽസ്യ തൊഴിലാളി വിഭാഗങ്ങൾക്ക് ഇത് ബാധകമല്ല.

  1. നിലവിൽ വീടില്ലാത്തവരും അതെ സമയം വസ്തു കൈവശമുള്ളവർ ഇതിനായി അപേക്ഷിക്കാമോ? ഉണ്ടെങ്കിൽ വസ്തുവിന്റെ ഏരിയ എത്ര വരെയാകാം?

നിലവിൽ ഗ്രാമപഞ്ചായത്തുകളിൽ ഭൂമി കൈവശമുള്ളവർ ഇതിനായി അപേക്ഷിക്കാം പക്ഷെ ഇതിനായി അപേക്ഷിക്കുന്നവർ അവരുടെ ഭൂമി വിസ്തൃതി 25 സെന്റിന് മുകളിൽ ഉള്ളവരാകരുതു എന്നറിയുക. 25 സെന്റിന് താഴെയുള്ള ഭൂ ഉടമകള്ക്കെ ഇതിനായി അപേക്ഷിക്കാൻ സാധിക്കുകയുള്ളു. ഈ നിയമം കോര്പറേഷന് പരിധിയിൽ അഞ്ചു സെന്റാണ് . അതായതു 5 സെന്റിന് മുകളിൽ ഭൂമി കോര്പറേഷന് പരിധിയിൽ കൈവശമുള്ളവർക്ക്‌ ഇതിനായി അപേക്ഷിക്കാൻ യോഗ്യതയില്ല. ഗ്രാമപഞ്ചായത്തുകളിൽ 25 സെന്റും കോര്പറേഷന് പരിധികളിൽ 5 സെന്റുമാണ് കൈവശം വെയ്ക്കാനുള്ള പരിധിയെന്നു സാരം.

  1. ഭവന രഹിതരും ഭൂരഹിതരുമായവർക്കു ഭൂമി പരിധിയുണ്ടോ?

ഒരു കാർഡിൽ ഉള്ള ഒരാൾക്കോ അഥവാ എല്ലാവർക്കുമോ ആകെ കൈവശം ഉള്ള ഭൂമിയുടെ വിസ്തൃതി മൂന്ന് സെന്റിൽ കൂടരുത് എന്ന് നിഷ്കര്ഷിക്കുന്നുണ്ട്. ഇത് ഒരു കാർഡിൽ ഉൾപ്പെട്ട എല്ലാ അംഗങ്ങളെയും ഉദ്ദേശിച്ചുള്ളതാണ്. കൂടാതെ മറ്റു മാനദണ്ഡങ്ങളും പാലിച്ചിരിക്കണം.