കേരളത്തിലെ സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന അമ്മമാർക്ക് സൗജന്യ ഇലക്ട്രിക് ഓട്ടോ നൽകുന്നു. തിരിച്ചടവ് ഇല്ല !

സാമ്പത്തികമായി വളരെ അധികം പിന്നോക്കം നിൽക്കുന്ന ജീവിക്കാൻ മറ്റൊരു മാർഗവും മുന്നിൽ ഇല്ലാത്ത കേരളത്തിലെ അമ്മമാർക്ക് വേണ്ടി സംസ്ഥാന സർക്കാർ സൗജന്യമായി ഇലക്ട്രിക് ഓട്ടോ നൽകുവാൻ തീരുമാനിച്ചു. ഇലക്ട്രിക് ഓട്ടോ എല്ലാ അമ്മമാർക്കും ലഭിക്കുകയില്ല. 

സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന ഭിന്നശേഷിക്കാരായ ആളുകളുടെ അമ്മമാർക്ക് ആയിരിക്കും ഇലക്ട്രിക് ഓട്ടോകൾ സൗജന്യമായി ലഭിക്കുന്നത്. ഓരോ ജില്ലയിലും രണ്ട് അമ്മമാർക്ക് ആണ് ഓട്ടോറിക്ഷ നൽകുവാൻ വേണ്ടി സർക്കാർ തീരുമാനിച്ചിട്ടുള്ളത്.

28 ഓളം ഓട്ടോറിക്ഷകളാണ് കേരളത്തിൽ സൗജന്യമായി വിതരണം ചെയ്യുന്നത്. വാഹനത്തിൻറെ ഇൻഷുറൻസ് നികുതി എല്ലാം തന്നെ ഗുണഭോക്താവ് അടയ്ക്കേണ്ടതായി വരുന്നതാണ്.   അർഹരായിട്ടുള്ള അമ്മമാരുടെ പേരിലായിരിക്കും പ്രധാനമായും ഓട്ടോറിക്ഷ രജിസ്റ്റർ ചെയ്യുന്നത്.

ഈ  വാഹനം ലോണിനു വേണ്ടി ഉപയോഗിക്കുവാനോ മറ്റൊരാൾക്ക് കൈമാറ്റം ചെയ്യുവാനോ ആർക്കെങ്കിലും മറിച്ചു വിൽക്കുവാനോ പാടില്ല. ഇത്തരം കാര്യങ്ങൾ ഗവൺമെൻറിൻറെ ശ്രദ്ധയിൽപ്പെട്ടാൽ വാഹനം ഉറപ്പായും പിടിച്ചെടുക്കുന്നതാണ്.  ഇലക്ട്രിക് ഓട്ടോ ലഭിക്കുന്നതിന് വേണ്ടിയുള്ള അപേക്ഷകളെ കുറിച്ചുള്ള വാർത്തകൾ വരും ദിവസങ്ങളിൽ അറിയുവാൻ സാധിക്കുന്നതാണ്.

അർഹരായ ആളുകൾ അപേക്ഷ സമർപ്പിക്കുവാനും ആനുകൂല്യം കൈപ്പറ്റുവാനും വേണ്ടി ശ്രമിക്കുക.

Read More: ഓട്ടോറിക്ഷ വാങ്ങുന്നതിന് സംസ്ഥാനത്തെ ജനങ്ങൾക്ക് ധനസഹായം. സബ്സിഡിയും ലഭിക്കും