സംസ്ഥാന സർക്കാർ അറിയിച്ചിരിക്കുന്ന പ്രധാന അറിയിപ്പുകൾ ! മോറട്ടോറിയം ഇളവ്, സൗജന്യ ഇൻറർനെറ്റ്.. കൂടുതൽ വിവരങ്ങൾ അറിയാം

ഇന്ന് നിങ്ങൾ അറിയേണ്ട പ്രധാന അറിയിപ്പുകൾ ഒന്ന് ശ്രെദ്ധിക്കാം ഒന്നാമതായി കോവിഡ് പ്രതിസന്ധി നിലനിൽക്കുന്നതിനാൽ ഓൺലൈൻ വിദ്യാഭ്യാസം പെട്ടെന്ന് അവസാനിപ്പിക്കുവാൻ സാധിക്കില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ നിയമസഭയിൽ പറഞ്ഞു. ഈ സാഹചര്യത്തിൽ പാവപ്പെട്ടവർക്ക് സൗജന്യ ഇൻറർനെറ്റ് ലഭ്യമാക്കുമെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി. കൂടാതെ ഓൺലൈൻ പഠനത്തിന് ആവശ്യമായ ഡിജിറ്റൽ ഉപകരണങ്ങളും കുട്ടികളുടെ പഠനത്തിനായി ലഭിക്കേണ്ടതുണ്ട്. അത്തരം ഉപകരണങ്ങൾ വാങ്ങുവാൻ ശേഷിയില്ലാത്തവർക്ക് ഉപകരണങ്ങൾ ലഭ്യമാക്കാനുള്ള നടപടികൾ സ്വീകരിക്കുമെന്ന് മുഖ്യമന്ത്രി അറിയിച്ചു.

ഇന്റർനെറ്റ് പോലുള്ള സേവനങ്ങൾക്കായി കെഎസ്ഇബിയുടെ ലൈൻ കേബിൾ നെറ്റ്വർക്ക് ഉപയോഗപ്പെടുത്തുവാൻ സാധിക്കുമെങ്കിൽ കെഎസ്ഇബിയുടെ സഹായം തേടുമെന്ന് മുഖ്യമന്ത്രി പറഞ്ഞു. അടുത്ത പ്രധാന അറിയിപ്പ് വായ്പാ തിരിച്ചടവിന് മോറട്ടോറിയം പ്രഖ്യാപിക്കണമെന്ന് ആവശ്യപ്പെട്ടു കൊണ്ട് കേന്ദ്രത്തിന് കേരളാ സർക്കാർ കത്തയച്ച വിവരം ധനമന്ത്രി കെ എൻ ബാലഗോപാൽ നിയമസഭയിൽ അറിയിച്ചു.

കേരളത്തിലെ ജനങ്ങളുടെ വായ്‌പ്പാ തിരിച്ചടവിന് ഇളവ് അനുവദിക്കുവാൻ നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷ നേതാവ് വി ഡി സതീശന് നൽകിയ സബ്മിഷനു മറുപടി പറയുകയായിരുന്നു ധനമന്ത്രി. വായ്‌പ്പാ തിരിച്ചടവിന് കുറഞ്ഞത് മൂന്നു മാസമെങ്കിലും ഇളവ് അനുവദിക്കണമെന്ന് പ്രതിപക്ഷ നേതാവ്ആ വശ്യപ്പെട്ടു. ജൂൺ 30ന് തീരുന്ന കാർഷിക വായ്പകൾ പലിശ അടക്കം സബ്‌സിഡിയോടെ പുതുക്കുവാൻ അവസരം നൽകണമെന്ന് സംസ്ഥാന സർക്കാർ പ്രധാനമന്ത്രിക്കയച്ച കത്തിൽ ആവശ്യപ്പെട്ടിട്ടുണ്ട്. കൂടുതൽ ചർച്ചകൾക്കായി ബാങ്കുകളുടെ യോഗം വിളിക്കുവാനും ധാരണയായി.

നാളെ റേഷൻ ഷോപ്പുകളിൽ പോകുന്നവർ പ്രത്യേകം ശ്രദ്ധിക്കുക ! വിതരണ സോഫ്റ്റ്‌വെയറിൽ ആവശ്യമായിട്ടുള്ള ക്രമീകരണങ്ങൾ ചെയ്യേണ്ടതുള്ളതിനാൽ, നാളെ ജൂൺ ഒമ്പതാം തീയതി റേഷൻ വിതരണം ഉണ്ടായിരിക്കുന്നതല്ല എന്നാണ് സംസ്ഥാന ഭക്ഷ്യപൊതുവിതരണ വകുപ്പ് അറിയിച്ചിട്ടുള്ളത്. 2021 ജൂൺ മാസത്തെ റേഷൻ വിതരണം ജൂൺ 10 വ്യാഴാഴ്ച മുതൽ ആയിരിക്കും ആരംഭിക്കുക.

അടുത്ത അറിയിപ്പ് ജൂൺ 16 വരെ ലോക്ക്ഡൗൺ ആയതിനാൽ പതിനാറാം തീയതി വരെ ഓരോ ദിവസവും ഏർപ്പെടുത്തിയിരുന്ന നിയന്ത്രണങ്ങളും, ഇളവുകളുമാണ് താഴെ പറയുന്നത്. ജൂൺ 12, 13 ശനി, ഞായർ ദിവസങ്ങളിൽ സമ്പൂർണ ലോക്ഡൗൺ ആയിരിക്കും. കേരളത്തിൽ കർശന നിയന്ത്രണങ്ങൾ ഉണ്ടാകും. ജൂൺ 11 വെള്ളിയാഴ്ച മുതൽ കൂടുതൽ കടകൾ തുറക്കാൻ അനുമതിയുണ്ട്. ജ്വല്ലറി, ചെരുപ്പ് കടകൾ, തുണിക്കടകൾ സ്വീകരണത്തിനുള്ള സാധനങ്ങൾ വിൽക്കുന്ന കടകൾ തുടങ്ങിയവ ജൂൺ 11ന് ഒരു ദിവസം മാത്രം രാവിലെ ഏഴുമുതൽ വൈകിട്ട് ഏഴുവരെയും പ്രവർത്തിക്കുവാൻ അനുമതിയുണ്ട്.

വാഹന ഷോറൂമുകൾ, മെയിൻറനൻസ് വർക്കുകൾക്ക് ചെയ്യുന്ന ഷോപ്പുകൾ ഇവയ്ക്കുമാത്രം മാത്രം തിങ്കൾ, ബുധൻ, വെള്ളി ദിവസങ്ങളിൽ പ്രവർത്തിക്കുവാൻ സാധിക്കും. സർക്കാർ, അർധ സർക്കാർ സ്ഥാപനങ്ങൾ, പൊതുമേഖലാ സ്ഥാപനങ്ങൾ, കോർപ്പറേഷനുകൾ തുടങ്ങിയവ ജൂൺ 17 മുതൽ ആയിരിക്കും പ്രവർത്തിക്കുക. ജൂൺ 12, 13 തീയതികളിൽ രാവിലെ ഏഴ് മുതൽ വൈകിട്ട് ഏഴ് വരെ പലചരക്ക്, മീൻ, മാംസം, പച്ചക്കറികൾ, ഹോം ഡെലിവറി എന്നിവ നൽകുന്ന സ്ഥാപനങ്ങൾ പ്രവർത്തിക്കുന്നതായിരിക്കും.

കെഎസ്ആർടിസി ബസ് സർവീസ് നാളെ മുതൽ ആരംഭിക്കും എന്നാണ് അറിയിച്ചിരിക്കുന്നത്. സർവീസ് ആരംഭിക്കുന്നതിന് എതിരെ ആരോഗ്യ വകുപ്പ് ഇപ്പോൾ രംഗത്ത് വന്നിരിക്കുകയാണ്. സർവീസ് ഉടൻ തന്നെ തുടങ്ങരുത് എന്ന് ആവശ്യപ്പെട്ടുകൊണ്ട് ആരോഗ്യവകുപ്പ് സെക്രട്ടറി ഗതാഗത വകുപ്പ് മന്ത്രിക്കും കൂടാതെ കെഎസ്ആർടിസി എംഡിയ്ക്കും കത്ത് അയച്ചിരിക്കുകയാണ്.

അത്യാവശ്യങ്ങൾക്ക് മാത്രമേ ജില്ല വിട്ട് യാത്ര അനുവദിച്ചിട്ടുള്ളത്. യാത്ര ചെയ്യുന്നവർ തങ്ങളുടെ കൈവശം യാത്രാരേഖകളും, സത്യവാങ്മൂലവും കരുതിയിരിക്കണം. സ്ഥാപനങ്ങൾ വ്യവസായത്തിന് ആവശ്യമായ അസംസ്കൃത വസ്തുക്കൾ, നിർമ്മാണസാമഗ്രികൾ വിൽക്കുന്ന സ്ഥാപനങ്ങൾ തുടങ്ങിയവയ്ക്ക് ജൂൺ പതിനാറാം തീയതി വരെ പ്രവർത്തിക്കുവാൻ അനുമതി നൽകിയിട്ടുണ്ട്. മുകളിൽ പറഞ്ഞ കാര്യങ്ങൾ എല്ലാം ആളുകളും വളരെ ശ്രെദ്ധയോടെ ഒർത്തുവയ്ക്കുക.