സ്വന്തമായി ഭൂമിയും വീടും ഉള്ളവർ ശ്രദ്ധിക്കുക. സംസ്ഥാനത്ത് പുതിയ സംവിധാനം നടപ്പിലാകുന്നൂ…

സ്വന്തമായി ഭൂമി കൈവശമുള്ളവർ തീർച്ചയായും അറിഞ്ഞിരിക്കേണ്ട ചില പ്രധാനപ്പെട്ട വിവരങ്ങൾ എന്തൊക്കെയെന്ന് നോക്കാം. ഭൂമി സംബന്ധമായ പല വിവരങ്ങളും രേഖകളും നേടിയെടുക്കുന്നതിന്റെ ഭാഗമായി ഓരോ വ്യക്തികളും നിരവധി സർക്കാർ ഓഫീസുകൾ ആണ് കയറിയിറങ്ങുന്നത്. എന്നാൽ ഇനിമുതൽ അതിന്റെ ഒന്നും ആവശ്യമില്ല. കേരള മോട്ടോർ വാഹന വകുപ്പ് കൊണ്ടുവന്നിരുന്ന പോലത്തെ സംവിധാനം ഈ മേഖലയിലും പ്രാവർത്തികമാവുകയാണ്.

മുനിസിപ്പാലിറ്റി, കോർപ്പറേഷൻ ഓഫീസുകൾ, പഞ്ചായത്ത് ഓഫീസുകൾ എന്നിങ്ങനെ റവന്യൂ ഓഫീസുകളിൽ ഭൂമി സംബന്ധമായ കാര്യങ്ങൾ അറിയുന്നതിനു വേണ്ടി ഇനിമുതൽ കയറിയിറങ്ങേണ്ട ആവശ്യമില്ല. സർക്കാരും കാർഷിക റവന്യൂ വകുപ്പുമാണ് ഇക്കാര്യം തീരുമാനിച്ചിരിക്കുന്നത്. ജനങ്ങളുടെ വിരൽതുമ്പിലേക്ക് ഇന്റർനെറ്റ് സംവിധാനത്തിന്റെ സഹായത്തോടുകൂടിയാണ് ഭൂമി സംബന്ധമായ എല്ലാ കാര്യങ്ങളും ലഭിക്കുന്നതാണ്.

2005ൽ കൊണ്ടുവന്നിരുന്ന വിവരാവകാശ നിയമത്തിന്റെ പശ്ചാത്തലത്തിലാണ് കാർഷിക വകുപ്പ് ഇങ്ങനെയൊരു നിലപാട് എടുത്തിരിക്കുന്നത്. നിയമപ്രകാരം ജനങ്ങളെ ഭൂമി സംബന്ധമായ കാര്യങ്ങൾക്ക് വേണ്ടി മുൻസിപ്പാലിറ്റി ഓഫീസുകൾ, കോർപ്പറേഷൻ ഓഫീസുകൾ, പഞ്ചായത്ത് ഓഫീസുകൾ എന്നിങ്ങനെയുള്ള ഓഫീസുകളിൽ അനാവശ്യമായി കയറ്റിയിറക്കരുതെന്നും, ആവശ്യമായ രേഖകൾ അതത് വെബ്സൈറ്റിൽ നിന്നും ജനങ്ങൾക്ക് ലഭിക്കുമെന്ന് ഉറപ്പു വരുത്തണമെന്നുമാണ് പറയുന്നത്.

ഈയൊരു സംവിധാനം വരുന്നതിലൂടെ ഏതൊക്കെ ഭൂമിയാണ് ഡാറ്റ ബാങ്കിൽ ഉൾപ്പെട്ടതെന്നും, ഏതൊക്കെ ഭൂമിയാണ് വയലുകളായി കിടക്കുന്നതെന്നും വളരെ എളുപ്പം തന്നെ പൊതുജനങ്ങൾക്ക് മനസ്സിലാക്കാൻ സാധിക്കും. മാത്രമല്ല ഭൂമി വാങ്ങുമ്പോൾ ഉണ്ടാകുന്ന തർക്കങ്ങൾ എല്ലാം ഈയൊരു സംവിധാനം വരുന്നതിലൂടെ വളരെ കുറയുന്നതായിരിക്കും.