കുഴി നഖം വളരെ പെട്ടന്ന് മാറ്റാനുള്ള ഒന്ന് രണ്ട് കിടിലൻ മാർഗ്ഗങ്ങൾ. വിഡിയോ കണ്ടു നോക്കു..

കുഴി നഖം വളരെ പെട്ടന്ന് മാറ്റാനുള്ള ഒന്ന് രണ്ടു നല്ല മാർഗ്ഗങ്ങളാണ് ഇവിടെ പറയുന്നത്. കൂടാതെ കുഴി നഖം വരാതിരിക്കാനുള്ള ഉപായങ്ങളും ഇവിടെ പറയുന്നു. ആദ്യമായി പറയുന്ന മാർഗ്ഗത്തിൽ നമുക്ക് പ്രദമായി വേണ്ടത് ശർക്കരയാണ്. ഒരു ചെറിയ പത്രം എടുക്കുക അതിൽ ഒരു അര ടീസ്പൂൺ ശർക്കര പൊടിച്ചു ഇടുക. അതിനുശേഷം ഒരു കാൽ ടീസ്പൂൺ ചുണ്ണാമ്പ് ചേർക്കുക. ഇനി ഈ ശർക്കരയും ചുണ്ണാമ്പും നല്ലതു പോലെ മിക്സ് ചെയ്യുക. മിക്സ് ചെയ്യാനായി വെള്ളമോ ഒന്നും ചേർക്കാൻ പാടില്ല.

അതിനു ശേഷം ഈ മിശ്രിതം നല്ലതു പോലെ കുഴിനഖമുള്ള ഭാഗത്തു തേച്ചു കൊടുക്കുക. പിന്നെ ഇത് നല്ലതു പോലെ ഉണങ്ങിയതിന് ശേഷം ഇത് നീക്കം ചെയ്യാവുന്നതാണ്. ദിവസം ഇത് രണ്ടു മൂന്നു തവണ ഇങ്ങനെ ഉപയോഗിക്കുകയാണെങ്കിൽ കുഴി നഖം എളുപ്പം മാറിക്കിട്ടും.

ഇനി മറ്റൊരു ഉപായം എന്ന് പറയുന്നത് ഒരു എണ്ണ ഉണ്ടാക്കുന്നതിനെകുറിച്ചാണ്. ഇതിന് പ്രധാനമായും വേണ്ടത് തുളസിയിലായാണ്. അതിന് കൃഷണ തുളസി എടുക്കുന്നതാണ് നല്ലത്‌. കടുപ്പ് ബ്രൗൺ നിറത്തിലുള്ള ഇലയുള്ളതാണ് കൃഷണ തുളസി. ഇതിന്റെ തണ്ടും ഇലയും എടുക്കുക. അടുത്തതായി ഒരു ചെറിയ പാത്രത്തിൽ വെളിച്ചെണ്ണ എടുക്കുക. ഒരു 100 ഗ്രാം വെളിച്ചെണ്ണ എടുക്കുന്നുണ്ടെങ്കിൽ, തുളസി എണ്ണയിൽ ഇടുമ്പോൾ പൂർണ്ണമായും മൂടുന്ന വിധത്തിലായിരിക്കണം.

അതിനുശേഷം ഈ വെളിച്ചെണ്ണ നന്നായി ചൂടാക്കി തിളപ്പിച് എടുക്കുക. അങ്ങനെ തിളപ്പിക്കുമ്പോൾ ഇതിലെ തുളസി നന്നായി കരിഞ്ഞ വരത്തക്ക വിധത്തിൽ ആയിരിക്കണം ഉണ്ടാക്കേണ്ടത്. ഈ എണ്ണ കൈകളിലും കാലുകളിലും തേക്കുകയാണെങ്കിൽ കുഴിനഖം വരാതിരിക്കാൻ സഹായിക്കും. കുഴിനഖം ഉള്ളവർക്കും ഈ എണ്ണ ഉപയോഗിക്കാം. എളുപ്പം മാറിക്കിട്ടും.

ഇനി മറ്റൊരു സിംപിളായ മാർഗ്ഗം എന്ന് പറയുന്നത് ചെറുനാരങ്ങ ഉപയോഗിച്ചുള്ളതാണ്. അത്യാവശ്യം വലിപ്പമുള്ള ഒരു ചെറുനാരങ്ങ എടുക്കുക അത് രണ്ടായി മുറിച്ചെടുക്കുക. അതിനുശേഷം കുഴിനഖം ഉള്ള വിരൽ ഈ ചെറുനാരങ്ങയുടെ ഒരു പകുതിയിലേക്ക് കയറ്റി വയ്ക്കുക. ഏകദേശം ഒരു 10, 15 മിനിറ്റ് വരെ ഇങ്ങനെ വയ്ക്കുക. ദിവസം രണ്ടുമൂന്നു ഇങ്ങനെ ചെയ്യുകയാണെങ്കിൽ കുഴിനഖം എളുപ്പം മാറാൻ സഹായിക്കും.

ഇനി മറ്റൊരു മാർഗ്ഗം പറയാം, അത് ഒലിവ് ഓയിൽ ഉപയോഗിച്ച് ഉള്ളതാണ്. കുറച്ച് ഒലീവ് ഓയിലിൽ എടുക്കുക. അതിൽ ഉപ്പ് നല്ലതുപോലെ ചേർത്ത് നന്നായി ഇളക്കി എടുക്കുക. എന്നിട്ട് ഇത് കുഴിനഖമുള്ള ഭാഗത്ത് പുരട്ടി കൊടുക്കുക. പക്ഷേ ഇത് ഒരു ദിവസം നാലഞ്ചു പ്രാവശ്യം എങ്കിലും ഉപയോഗിച്ചിരിക്കണം. എന്നാലേ ഇതിനുള്ള പൂർണമായും ഫലം ലഭിക്കുകയുള്ളൂ.

വാസിലിൻ സാധാരണ കുഴിനഖം ഉള്ളവർക്ക് ഉപയോഗിക്കാം. എന്നാൽ ചില ആളുകൾക്ക് ഇതിൻറെ ഫലം പൂർണമായും ലഭിക്കുകയില്ല. ഈ പറഞ്ഞ കാര്യങ്ങളിൽ ഏതെങ്കിലും നിങ്ങൾക്ക് ചെയ്തുനോക്കാവുന്നതാണ്. കൊടുത്താൽ അറിയാനായി താഴെയുള്ള വിഡിയോ കണ്ടു നോക്കുക.

Credit: Lillys Natural Tips