5000 രൂപ വരെ ക്ഷേമനിധിയിൽ അംഗമാകുന്ന ആളുകൾക്ക് ! അപേക്ഷകൾ ഇപ്പോൾ മുതൽ നൽകാം. ഏറ്റവും പുതിയ വിവരങ്ങൾ

ക്ഷേമനിധിയിൽ അംഗമായിട്ടുള്ള എല്ലാ ആളുകളും ശ്രദ്ധിക്കേണ്ട വളരെ പ്രധാനപ്പെട്ട ഇൻഫോർമേഷൻ ആണ് ഇവിടെ പറയുന്നത്. ക്ഷേമനിധി അംഗമായിട്ടുള്ള ആളുകൾക്ക് 1500 രൂപയിൽ നിന്നും 5000 രൂപ പെൻഷൻ നൽകുവാൻ വേണ്ടിയുള്ള തീരുമാനം ഇപ്പോൾ വന്നിരിക്കുകയാണ്.

20 ലക്ഷത്തോളം വരുന്ന ആളുകളെ 2021 – 22 വർഷത്തിൽ ഈ പദ്ധതിയിൽ ചേർക്കുവാൻ സാധിക്കുമെന്നാണ് ഗവൺമെൻറ് പ്രതീക്ഷിക്കുന്നത്. ഓൺലൈൻ വഴിയായിരിക്കും ഈയൊരു പദ്ധതിയിലേക്കുള്ള അപേക്ഷ ക്ഷണിക്കുന്നത്. ഓൺലൈൻ സൗകര്യം ഇല്ലാത്ത ആളുകൾക്ക് കൃഷിഭവൻ മുഖാന്തരവും പദ്ധതിയിലേക്ക് അപേക്ഷ സ്വീകരിക്കുന്നുണ്ട്. 

ക്ഷേമനിധിയിൽ അംഗമാകുന്ന ആളുകൾക്ക് ചുരുങ്ങിയത് 5000 രൂപ പെൻഷൻ തുകയും ഇതിനുപുറമേ മറ്റ് അനവധി ആനുകൂല്യങ്ങൾ ഇവരുടെ കുടുംബത്തിനും ലഭിക്കുമെന്നാണ് പ്രഖ്യാപിച്ചിരിക്കുന്നത്. കർഷക ക്ഷേമനിധി പെൻഷനിൽ അംഗമാകുന്ന ആളുകൾക്ക് നമ്മുടെ രാജ്യത്ത് ആദ്യമായിട്ടാണ് അടിസ്ഥാന തുകയായ 5000 രൂപ പെൻഷൻ അനുവദിച്ചിരിക്കുന്നത്.

കുടിശ്ശിക ഇല്ലാതെ വിഹിതം തുടർച്ചയായി അഞ്ച് വർഷം അടയ്ക്കുന്ന ആളുകൾക്ക് ആയിരിക്കും ഈ ആനുകൂല്യം ലഭിക്കുക. 100 രൂപയാണ് ഏറ്റവും കുറഞ്ഞ അംശദായം ആയി ഈ ഒരു പദ്ധതിയിലേക്ക് അടയ്ക്കേണ്ടത് സർക്കാർ നിക്ഷേപിക്കുന്ന തുക പരമാവധി 250 രൂപ ആയിരിക്കും.

മൂന്ന് വർഷത്തിൽ  കുറയാത്ത കൃഷിയോ അല്ലെങ്കിൽ അനുബന്ധ മേഖല  ഉപജീവനമാർഗ്ഗമായി സ്വീകരിച്ചിട്ടുള്ള  5 സെൻറ് മുതൽ 15 ഏക്കർ വിസ്തൃതിയുള്ള ആളുകളെയാണ് കർഷകർ എന്നുള്ള പരിധിയിൽ ഉൾപ്പെടുത്തിയിട്ടുള്ളത്.

ക്ഷേമനിധിയിൽ അംഗമാകുന്നതിനുള്ള ആളുകളുടെ വാർഷിക വരുമാനം 5 ലക്ഷം രൂപയിൽ കവിയാൻ പാടുള്ളതല്ല എന്നുള്ള നിബന്ധനയുമുണ്ട്. കുറഞ്ഞ പെൻഷൻ തുകയായി 5000 രൂപ ലഭിക്കുന്നതിന്  പുറമെ വിവിധ ആനുകൂല്യങ്ങളും ലഭിക്കുന്നു.