ക്ഷേമ പെൻഷൻ 3200 രൂപ ലഭിക്കും? ഏറ്റവും പുതിയ നടപടി. വിശദമായി അറിയൂ..

ക്ഷേമ പെൻഷൻ വാങ്ങുന്ന ആളുകളെ സംബന്ധിച്ച് ഏറ്റവും പുതിയ അറിയിപ്പാണ് വന്നിരിക്കുന്നത്. നവംബർ മാസത്തിൽ ലഭിക്കേണ്ടിയിരുന്ന ക്ഷേമ പെൻഷൻ ഇതുവരെ വിതരണം ചെയ്തിട്ടില്ല.

എന്നാൽ പെൻഷൻ തുക രണ്ടുമാസത്തെ ഒരുമിച്ച് വിതരണം ചെയ്യുമെന്ന അറിയിപ്പാണ് പുറത്തുവരുന്നത്. ഓണത്തിന് പെൻഷൻ ഗുണഭോക്താക്കൾക്ക് ലഭിച്ചതുപോലെ രണ്ട് മാസത്തെ പെൻഷൻ തുക ഒരുമിച്ച് അക്കൗണ്ടിലേക്ക് ലഭിക്കാനുള്ള സാധ്യതയാണ് ഉള്ളത്.

3200 രൂപ വീതമാണ് ഓണത്തിന് രണ്ട് മാസത്തെ പെൻഷൻ തുക ഒരുമിച്ച് ബാങ്ക് അക്കൗണ്ടിലേക്ക് എത്തിച്ചേരുന്നത്. ഇതുപോലെ തന്നെ നവംബർ മാസത്തെ പെൻഷൻ വിതരണവും ഡിസംബർ മാസത്തെ പെൻഷൻ വിതരണവും ഒരുമിച്ച് എത്തിച്ചേരുമെന്ന സൂചനകളാണ് ഇപ്പോൾ പുറത്ത് വരുന്നത്

കോവിഡ് മഹാമാരിയും ലോക്ക് ഡൗണും ആയി ബന്ധപ്പെട്ട് സാമ്പത്തികമായി വളരെയധികം പ്രതിസന്ധി നേരിട്ടുകൊണ്ടിരിക്കുന്ന സമയത്തായിരുന്നു സർക്കാരിന്റെ ഭാഗത്തു നിന്നും രണ്ടു മാസത്തെ പെൻഷൻ തുക ഒരുമിച്ച് വിതരണം ചെയ്യാനുള്ള നടപടി ഉണ്ടായിരുന്നത്.

1600 രൂപ വിധം 3200 രൂപ ആയിരുന്നു പെൻഷൻ ഗുണഭോക്താക്കൾക്ക് ലഭിച്ചിരുന്നത്. ഈ രീതിയിൽ തന്നെ നവംബർ-ഡിസംബർ മാസത്തെ പെൻഷൻ വിതരണം ഒരുമിച്ച് ലഭിക്കാനുള്ള സാധ്യത ഉണ്ട് എന്നുള്ള ഏറ്റവും പുതിയ സൂചനകളാണ് പുറത്തുവരുന്നത്.