വീട്ടമ്മമാർക്ക് ഉപകാരപ്രദമായ കുറച്ച് കിച്ചൻ ടിപ്പുകൾ പരിചയപ്പെടാം. പല കാര്യങ്ങളും പെട്ടെന്ന് സാധിക്കും

അടുക്കളയിലെ ജോലിഭാരം ഒഴിവാൻ വീട്ടമ്മമാരെ ചില അടുക്കള നുറുങ്ങുകൾ സഹായിക്കാറുണ്ട്. ഇങ്ങനെയുള്ള ടിപ്പുകൾ കൊണ്ട് പല കാര്യങ്ങളും എളുപ്പത്തിലും പെട്ടെന്ന് കൈകാര്യം ചെയ്യാനും സാധിക്കും. അതിനാൽ ഇന്ന് നമുക്ക് ഉപകാരപ്രദമായ ടിപ്പുകൾ പരിചയപ്പെടാം.

വീട്ടിൽ നാം മുട്ട പുഴുങ്ങി എടുക്കുമ്പോൾ അത് പൊട്ടി പോവാറുണ്ട്. ഇതിന് നാം ചെയ്യുന്നത് ഉപ്പിടുകയാണ്. എന്നാൽ ഇത് ചിലപ്പോൾ പരാജയപ്പെടാറുണ്ട്. പക്ഷേ മുട്ട പുഴുങ്ങാൻ വെള്ളത്തിൽ ഇട്ടു കഴിഞ്ഞാൽ നമ്മുടെ വീട്ടിലുള്ള ഏതെങ്കിലും ഒരു എണ്ണ ഒരു ടീസ്പൂൺ ഒഴിച്ച് വേവിക്കുക. ഇങ്ങനെ വേവിച്ചു കഴിഞ്ഞാൽ ഒരിക്കലും മുട്ടപൊട്ടി പോവില്ല.

വേറൊരു ടിപ്പ് എന്താണെന്ന് വച്ചാൽ ഗ്രേറ്ററിൽ മൂർച്ച പോയി അത് പച്ചക്കറികൾ ഗ്രേറ്റ് ചെയ്യാൻ ബുദ്ധിമുട്ടുണ്ടാവും. എന്നാൽ ഇങ്ങനെ മൂർച്ച പോയാൽ അതിന് മൂർച്ച കൂട്ടാൻ എളുപ്പത്തിലുള്ള ടിപ്പ് പരിചയപ്പെടാം. നമ്മൾ ചായ കുടിക്കുന്ന സെറാമിക് ടൈപ്പ് കപ്പ് എടുത്ത് അതിൻ്റെ അടിഭാഗം ഗ്രേറ്ററിൽ ഉരച്ചു കൊടുക്കുക. നിങ്ങൾ ഉപയോഗിക്കാത്ത കപ്പ് ഉപയോഗിക്കാൻ ശ്രമിക്കുക. ഇങ്ങനെ ചെയ്താൽ തീർച്ചയായും റിസൾട്ട് ഉറപ്പാണ്.

മറ്റൊരു ടിപ്പ് ഗ്യാസ് ലൈറ്ററിനെ കൊണ്ടുളളതാണ്. നിങ്ങളുടെ ഗ്യാസ് ലൈറ്റർ തണുത്ത് കഴിഞ്ഞാൽ അത് കത്തില്ല. അതു കൊണ്ട് ഗ്യാസ് സ്റ്റൗ ഓഫാക്കിയ ശേഷം അതിൻ്റെ ബർണർ നല്ല ചൂടുണ്ടാവുമല്ലോ. അതിൻ്റെ മുകളിൽ ഈ ലൈറ്റ് വച്ച് കൊടുത്താൽ കേടാവില്ല.

ഈയൊരു പ്രശ്നം പല വീട്ടമ്മമാരും അനുഭവിക്കുന്നതാണ്. വീട്ടിലുള്ള വെളിച്ചെണ്ണ കുറച്ച് ദിവസങ്ങൾ കഴിയുമ്പോൾ അത് ചീത്തയായി ഒരു മണം ഒക്കെ വരാൻ സാധ്യതയുണ്ട്. എന്നാൽ ഇങ്ങനെ കേട് വരാതിരിക്കാൻ 5 കുരുമുളക് ഇട്ട് വയ്ക്കുക. വളരെ ഉപകാരപ്രദമായ ടിപ്പാണിത്.

ഈ പറഞ്ഞ ടിപ്പുകൾ എല്ലാവർക്കും വളരെ ഉപകാരപ്രദമാവുന്നതാണ്. അതു കൊണ്ട് വീട്ടമ്മമാർ ഈ പറഞ്ഞ ടിപ്പുകൾ ഉപയോഗിച്ചു നോക്കു. ഇത്തരം ടിപ്പുകൾ അറിയാത്ത നിങ്ങളുടെ സുഹൃത്തുക്കളും ഉണ്ടാവാം. അവർക്കൊക്കെ ഉപകാരപ്രദമാവാൻ ഇത് പരമാവധി എല്ലാവരിലും എത്തിക്കുക.