ഇനി പ്രതിവർഷം കിസാൻ സമ്മാൻ നിധി അംഗങ്ങൾക്ക് 12000 രൂപ ലഭിക്കാൻ സാധ്യത..! തുക വർദ്ധിപ്പിക്കുന്നതിനായി ബഡ്ജറ്റ് വിലയിരുത്തും..! കൂടുതൽ വിവരങ്ങൾ അറിയാം..!

നമ്മുടെ രാജ്യത്ത് ഏറ്റവും ജനപ്രീതി നേടിയ കേന്ദ്ര സർക്കാരിന്റെ ഒരു പദ്ധതിയാണ് പ്രധാനമന്ത്രി കിസാൻ സമ്മാൻ നിധി. രാജ്യത്തെ കർഷകർക്ക് ധനസഹായം നൽകുക എന്ന ഉദ്ദേശത്തോടെ സർക്കാർ മുന്നോട്ടുവെച്ച പദ്ധതിയാണിത്. ഈ പദ്ധതിയിൽ അർഹരായ കർഷകർക്ക് പ്രതിവർഷം 6000 രൂപ, നാല് മാസത്തെ ഇടവേളകളിൽ മൂന്ന് ഗഡുക്കൾ ആയി ലഭ്യമാക്കുന്നു.

ഇപ്പോൾ ഈ പദ്ധതിയുമായി ബന്ധപ്പെട്ട് കൂടുതൽ അറിയിപ്പുകൾ ആണ് വരുന്നത്. അതായത് പദ്ധതിയുടെ ആനുകൂല്യതുക വർദ്ധിപ്പിക്കുന്നു എന്നാണ് റിപ്പോർട്ടുകൾ.പ്രതിവർഷം 6000 എന്നുള്ളത് 12000 ആവാൻ സാധ്യതയുണ്ട്.

എന്നാൽ തുകയിൽ വർദ്ധനവ് വരുത്തുന്നതിനു മുമ്പ് ഇതിനു വേണ്ടി പ്രത്യേകമായി ബഡ്ജറ്റ് വിലയിരുത്തേണ്ടതുണ്ട്. അതിനു ശേഷം മാത്രമായിരിക്കും തുകയിൽ വർദ്ധനവ് വരുത്തുക. പദ്ധതിയുടെ നിബന്ധനകളിൽ മാറ്റമില്ല. ആയതിനാൽ അർഹതയുള്ള ആളുകൾ ഇനിയും പദ്ധതിയിൽ അംഗങ്ങളായിട്ടില്ല എങ്കിൽ ഉടൻതന്നെ അടുത്തുള്ള അക്ഷയ ജനസേവന കേന്ദ്രങ്ങൾ വഴി പദ്ധതിയിൽ ചേരുക.

പദ്ധതിയിൽ ചേരുമ്പോൾ ആധാർ കാർഡ്, റേഷൻ കാർഡ്, ഭൂമിയുടെ കരം അടച്ച രസീത്, ബാങ്ക് പാസ്ബുക്ക് കോപ്പി എന്നീ രേഖകൾ ഉണ്ടായിരിക്കണം. അപേക്ഷകൾ നൽകി കഴിഞ്ഞു ഇത് കൃഷിഭവനിൽ അറിയിക്കേണ്ടതുണ്ട്.

അവിടെനിന്നും അംഗീകാരം ലഭിച്ചതിനു ശേഷം മാത്രമേ അക്കൗണ്ടിലേക്ക് പണം നൽകി തുടങ്ങുകയുള്ളൂ. ആയതിനാൽ ഇക്കാര്യം എല്ലാവരും അറിഞ്ഞിരിക്കുക. മറ്റുള്ളവരുടെ അറിവിലേക്കായി ഷെയർ ചെയ്യുക.