5 സെൻറ് ഭൂമിയെങ്കിലും ഉള്ള ആളുകൾക്ക് മൂന്നു ലക്ഷം രൂപ വരെ ലോൺ ലഭിക്കും. നാല് ശതമാനം പലിശ നിരക്കിൽ.

ലോകം മുഴുവൻ ഒരു വലിയ പ്രതിസന്ധി ഘട്ടത്തിൽ നിൽക്കുമ്പോഴും സാധാരണ  ജനങ്ങളെ സാമ്പത്തിക പ്രതിസന്ധിയിൽ നിന്ന് കരകയറ്റാൻ ആയി നിരവധി പ്രവർത്തനങ്ങളാണ് കേന്ദ്ര -സംസ്ഥാന ഗവൺമെൻറ്കൾ  സ്വീകരിച്ചുപോന്നിട്ടുള്ളത്. അത്തരത്തിലുള്ള കേന്ദ്ര ഗവൺമെൻറിൻറെ ഒരു ധനസഹായം കൂടി വന്നിരിക്കുകയാണ്.

5 സെൻറ് ഭൂമി എങ്കിലും സ്വന്തമായി ഉള്ള ആളുകൾക്ക് നിരവധി ധനസഹായങ്ങൾ ഇത്തരത്തിൽ നൽകുന്നുണ്ട്. അങ്ങനെയുള്ള ധന സഹായങ്ങളിൽ  ഏറ്റവും പ്രധാനപ്പെട്ട ഒരു സ്കീം ആണ് ഇത്. ഏകദേശം മൂന്നു ലക്ഷം രൂപ വരെയാണ് 5 സെൻറ് സ്ഥലം എങ്കിലും സ്വന്തമായി ഉള്ള ആളുകൾക്ക് കൃഷി തുടങ്ങാൻ ആയോ, അല്ലെങ്കിൽ സ്വയം സംരംഭങ്ങൾ തുടങ്ങുന്നതിനായൊ  ലോൺ നൽകുന്നത്.

9 ശതമാനം പലിശയാണ് ഇതിനായി ഈടാക്കുന്നത്. എന്നാൽ ലോൺ കറക്റ്റ് സമയത്ത് അടയ്ക്കുകയാണെങ്കിൽ അഞ്ച് ശതമാനം വരെ സബ്സിഡി ലഭിക്കുന്നതായിരിക്കും. അതുകൊണ്ട് തന്നെ 4 ശതമാനം പലിശ നിരക്കാണ് ഉണ്ടാവുക. ഒരു ലക്ഷത്തിഅറുപതിനായിരം രൂപ വരെ വരുന്ന ലോണുകൾക്ക് ഈടായി യാതൊന്നും നൽകേണ്ടതില്ല എന്നതാണ് ഈ ഒരു പദ്ധതിയുടെ ഏറ്റവും വലിയ പ്രത്യേകത.

കിസാൻ ക്രെഡിറ്റ് കാർഡ് എന്ന കേന്ദ്ര ഗവൺമെൻറിൻറെ പദ്ധതി വഴിയാണ് ഈ ഒരു ആനുകൂല്യം ഓരോ ആളുകൾക്കും ലഭ്യമാവുക. 3 ലക്ഷം രൂപയിൽ കൂടുതൽ ആവശ്യമുള്ള ആളുകൾക്ക് എത്ര തുകയാണോ ആവശ്യം  എന്നുവെച്ചാൽ അതിനായി അപേക്ഷിക്കാവുന്നതാണ്.

പക്ഷേ അധികമായി എടുക്കുന്ന തുകയ്ക്ക് സാധാരണ ബാങ്ക് നിരക്കിൽ പലിശ ഈടാക്കുന്നത് ആയിരിക്കും. സാധാരണ ലോണിന് അപേക്ഷിക്കുമ്പോൾ ആവശ്യമായിട്ടുള്ള രേഖകൾ തന്നെയാണ് ഈ ലോണിന് അപേക്ഷിക്കുമ്പോളും സമർപ്പിക്കേണ്ടത്.

ലോൺ അടയ്ക്കുവാൻ ആയി അഞ്ചുവർഷം വരെ കാലാവധി ഉണ്ടെങ്കിലും വർഷാവർഷം ഇത് പുതുക്കേണ്ടത് ആയിട്ടുണ്ട്. കൃഷിയോ സംരംഭങ്ങളോ  തുടങ്ങാനിരിക്കുന്ന ആളുകൾക്ക് വളരെ വലിയ ഒരു സഹായം തന്നെയാണിത്. അതുകൊണ്ടുതന്നെ എല്ലാവരും പരമാവധി ഉപയോഗിക്കുക. മറ്റുള്ളവരിലേക്ക് ഈ വിവരം ഷെയർ ചെയ്യുക.