ആദ്യ ഡോസ് വാക്സിൻ എടുത്തവർ പ്രത്യേകം ശ്രദ്ധിക്കുക..!! സ്ത്രീകൾക്ക് പോലീസിന്റെ മുന്നറിയിപ്പ്..!! സ്മാർട്ട്‌ കിച്ചൻ പദ്ധതി ഉടൻ..!! ഏറ്റവും പ്രധാനപ്പെട്ട അറിയിപ്പുകൾ..!!

സംസ്ഥാനത്തെ ജനങ്ങൾ അറിഞ്ഞിരിക്കേണ്ട വളരെ പ്രധാനപ്പെട്ട അറിയിപ്പുകൾ ആണ് ഇവിടെ പങ്കുവയ്ക്കുന്നത്. ആദ്യത്തെ അറിയിപ്പ്, നമ്മുടെ സംസ്ഥാനത്തെ ഒരുപാട് ജനങ്ങൾക്ക് ഇപ്പോഴും വാക്സിൻ ലഭ്യമായിട്ടില്ല. എങ്കിലും നല്ലൊരു ശതമാനം പേർ ഇപ്പോൾ ആദ്യ ഡോസ് എങ്കിലും എടുത്തവർ ആണ്.

ആദ്യ ഡോസ് വാക്‌സിൻ എടുക്കുന്ന സമയത്ത് ലഭിക്കുന്ന എസ് എം എസിൽ രണ്ടാമത്തെ ഡോസ് എത്ര ദിവസത്തിനു ശേഷം ആണ് എടുക്കേണ്ടത് എന്നുള്ള നിബന്ധന നൽകിയിട്ടുണ്ടാകും. പരമാവധി 84 ദിവസത്തിനു ശേഷം രണ്ടാമത്തെ ഡോസ് എടുക്കണം എന്നായിരിക്കും മിക്കവർക്കും ലഭിച്ച സന്ദേശം. എന്നാൽ കേരളത്തിലെ വാക്സിന്റെ ലഭ്യത കുറവു മൂലം മിക്കവർക്കും രണ്ടാമത്തെ ഡോസ് ലഭിച്ചത് ആദ്യ ഡോസ് എടുത്ത് 100 ദിവസം കഴിഞ്ഞതിനുശേഷമാണ്.

എന്നാൽ ഈയൊരു പ്രവണത തെറ്റാണ്. ആദ്യ ഡോസ് വാക്സിൻ എടുത്ത എല്ലാവരും നിശ്ചയിച്ചിരിക്കുന്ന ദിവസം കഴിഞ്ഞാൽ ഉടൻ രണ്ടാം ഡോസ് വാക്‌സിൻ എടുക്കാൻ ശ്രമിക്കണം. അടുത്ത പ്രധാന അറിയിപ്പ്, സംസ്ഥാനത്തെ കോവിഡ് നിയന്ത്രണങ്ങളുമായി ബന്ധപ്പെട്ട തീരുമാനങ്ങളെടുക്കുന്നതിന് വിളിച്ചുകൂട്ടിയ കോവിഡ് അവലോകന യോഗത്തിന്റെ തീരുമാനങ്ങളെ കുറിച്ച് മുഖ്യമന്ത്രി കഴിഞ്ഞ ദിവസത്തെ വാർത്ത സമ്മേളനത്തിൽ പ്രസ്താവിച്ചില്ല.

ഹോട്ടലുകളിൽ ഇരുന്നു ഭക്ഷണം കഴിക്കുന്നതിനുള്ള അനുവാദം നൽകുന്നതിനെകുറിച്ചും തീയേറ്ററുകൾ തുറക്കുന്നതിനെ സംബന്ധിച്ചുമുള്ള തീരുമാനങ്ങളാണ് അവലോകനയോഗത്തിൽ ചർച്ചചെയ്യാൻ ഉദ്ദേശിച്ചിരുന്നത്. എന്നാൽ മുഖ്യമന്ത്രി ഇതിനെപ്പറ്റി പരാമർശിച്ചിട്ടില്ലാത്ത സാഹചര്യത്തിൽ ശനിയാഴ്ച നടക്കുന്ന അവലോകനയോഗത്തിൽ കൂടുതൽ ഇളവുകളെ സംബന്ധിച്ചുള്ള തീരുമാനങ്ങളെടുക്കുമെന്ന് പ്രതീക്ഷിക്കുന്നു.

അടുത്ത പ്രധാന അറിയിപ്പ്, നമ്മുടെ സംസ്ഥാനത്ത് സ്ത്രീകൾ അറിഞ്ഞിരിക്കേണ്ട വളരെ പ്രധാനപ്പെട്ട അറിയിപ്പാണ്. രാത്രികാലങ്ങളിൽ സ്ത്രീകൾ യാത്ര ചെയ്യുന്ന സമയത്ത് അത്യാവശ്യഘട്ടങ്ങളിൽ സ്ത്രീകൾക്ക് സംരക്ഷണം നൽകുന്നതിനായി കേരള പോലീസിന്റെ ഫ്രീ റൈഡ് സ്കീം എന്ന പദ്ധതി നിലവിലുണ്ട് എന്നുള്ള വ്യാജവാർത്ത ഇപ്പോൾ സാമൂഹ്യമാധ്യമങ്ങളിലൂടെ പ്രചരിച്ചു കൊണ്ടിരിക്കുകയാണ്.

പലരും ഇതു ഉപകാരപ്രദമാകുമെന്ന് കരുതി മറ്റുള്ളവരിലേക്ക് ഷെയർ ചെയ്യുകയും ചെയ്യുന്നുണ്ട്. എന്നാൽ ഇത് സംബന്ധിച്ച് പോലീസിന്റെ സ്ഥിരീകരണം വന്നിരിക്കുയാണ്. ഇത്തരത്തിലുള്ള യാതൊരു പദ്ധതിയും പോലീസിന്റെ ഭാഗത്തുനിന്നും ഉണ്ടായിട്ടില്ല.

ആയതിനാൽ തെറ്റായ വാർത്തകൾ പ്രചരിപ്പിക്കാതിരിക്കുക. ഇത്തരത്തിൽ നിരവധി തട്ടിപ്പുകൾ ആണ് ഇപ്പോൾ ഉയർന്നുവരുന്നത്. ആയതിനാൽ എല്ലാവരും പ്രത്യേകം ശ്രദ്ധിക്കുക. മറ്റൊരു പ്രധാനപ്പെട്ട അറിയിപ്പ്, നമ്മുടെ സംസ്ഥാനത്ത് സാധാരണക്കാരായ വീട്ടമ്മമാർക്ക് വളരെ സന്തോഷകരമായ ഒരു പദ്ധതിയാണ് സ്മാർട് കിച്ചൻ പദ്ധതി.

ഈ പദ്ധതി വഴി വീട്ടിലേക്ക് ആവശ്യമായ വീട്ടുപകരണങ്ങൾ കുറഞ്ഞ തിരിച്ചടവിൽ സ്ത്രീകൾക്ക് ലഭ്യമാക്കുന്നു. ഈ പദ്ധതി ഉടനെ നടപ്പിലാക്കും എന്നുള്ള റിപ്പോർട്ടുകൾ ആണ് വരുന്നത്. ആയതിനാൽ ഈ വിവരങ്ങൾ എല്ലാവരും അറിഞ്ഞിരിക്കുക. മറ്റുള്ളവരുടെ അറിവിലേക്കായി ഷെയർ ചെയ്യുക.