സംസ്ഥാനത്തെ ജയിലുകളിൽ വസിക്കുന്നവർക്ക് പുതിയ വസ്ത്രം ലഭിക്കും. ബർമൂഡയും ടീഷർട്ടും അടങ്ങുന്ന വസ്ത്രം വരുന്നു… കൂടുതൽ വിവരങ്ങൾ അറിയൂ…

സംസ്ഥാനത്ത് പലകാരണങ്ങളാൽ ചെറിയ കുറ്റങ്ങൾ മുതൽ ക്രിമിനൽ കുറ്റങ്ങൾ വരെ ചെയ്തവർ കഴിയുന്ന സ്ഥലമാണ് ജയിൽ. സാധാരണയായി ജയിലിൽ വെള്ളയും വെള്ളയും ഉള്ള വസ്ത്രങ്ങളാണ് കണ്ടുവരാറുള്ളത്. എന്നാൽ ഇപ്പോഴിതാ അതിനൊരു മാറ്റം വന്നിരിക്കുകയാണ്. ഇതിനെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ മനസ്സിലാക്കാം.

ഒരുപാട് വർഷങ്ങൾക്കു ശേഷമാണ് സംസ്ഥാനത്ത് ജയിലിൽ കഴിയുന്നവരുടെ വസ്ത്രം മാറ്റുവാനുള്ള തീരുമാനം കൊണ്ടുവന്നിരിക്കുന്നത്. ജയിൽ ഡിജിപിയാണ് ഈ ആശയം മുന്നോട്ടു വച്ചത്. ഈ ആശയെത്തിന്റെ ഭാഗമായിട്ടാണ് വസ്ത്രധാരണ മാറ്റിയിരിക്കുന്നത്. ഡിജിപി മുന്നോട്ടുവച്ചിരിക്കുന്ന ആശയം പ്രകാരം ഇനിമുതൽ ജയിലിൽ വസിക്കുന്ന പുരുഷന്മാർക്ക് ടീഷർട്ടും ബർമുഡയുമാണ് ലഭിക്കുക.

എന്നാൽ സ്ത്രീകൾക്ക് ചുരിദാർ ആണ് ലഭിക്കുക. വസ്ത്രത്തിന്റെ നിരത്തെ സംബന്ധിച്ചിട്ടുള്ള തീരുമാനം ഇതുവരെയും എടുത്തിട്ടില്ല. വരും ദിവസങ്ങളിൽ ഇതിനെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ അറിയാവുന്നതാണ്. സ്ത്രീകളുടെയും പുരുഷന്മാരുടെയും വസ്ത്രധാരണം മാറ്റുവാനായി ഒരു പ്രധാനകാരണം തന്നെയുണ്ട്. എന്നാൽ ഭൂരിഭാഗം ജനങ്ങൾക്കും ഇത് എന്തുകൊണ്ടാണ് മാറ്റുന്നതെന്ന് അറിയുകയില്ല. ഇതിനെ കുറിച്ചുള്ള വിവരങ്ങൽ പരിശോധിക്കാം.

ജയിലുകളിൽ മുണ്ട് ഉപയോഗിച്ചുകൊണ്ടുള്ള തൂങ്ങിമരണം ദിനംപ്രതി വർദ്ധിച്ചു കൊണ്ടിരിക്കുകയാണ്. ഇതിന്റെ അടിസ്ഥാനത്തിൽ ആണ് ഉടനെതന്നെ വേഷം മാറ്റുവാനുള്ള തീരുമാനം കൈക്കൊണ്ടത്. ആദ്യഘട്ടത്തിൽ കോഴിക്കോട് സബ് ജയിലിൽ ആയിരിക്കും വസ്ത്ര മാറ്റം പ്രാബല്യത്തിൽ വരുക. പിന്നീട് ആയിരിക്കും മറ്റു ജയിലുകളിൽ ഈ തീരുമാനം പ്രാബല്യത്തിൽ വരുക.