സൂപ്പർ ടേസ്റ്റിൽ ഒരു റോയൽ ഫലൂദ വീട്ടിൽ വച്ച് തന്നെ ഉണ്ടാക്കി നോക്കാം.. റെഡി അല്ലേ..

ചൂടുകാലമാണല്ലോ. ഫലൂദ കഴിച്ചു നോക്കൂ. നമുക്ക് വീട്ടിൽ തന്നെ വേഗത്തിൽ തയ്യാറാക്കി എടുക്കാം. ഇത്  ഉണ്ടാക്കാൻ വേണ്ട ചേരുവകൾ എന്തൊക്കെയാണെന്ന് നോക്കാം.. 

ജെല്ലി ക്രിസ്റ്റൽസ്-  ഗ്രാം,പാൽ – 500, പഞ്ചസാര – 3 ടേബിൾ സ്പൂൺ ,ഫലൂദ സേവ്              – 50 ഗ്രാം,ചൂടുവെള്ളം – 2 കപ്പ് ,ഐസ് ക്രീം , റോസ് സിറപ്പ്  ,കസ്കസ്  , മിക്സ് ചെയ്ത പഴങ്ങൾ – 1/4 കപ്പ് , പിസ്ത, ബദാം – കട്ട് ചെയ്തത് ,വെള്ളം.

ആദ്യം തന്നെ ഒരു ബൗളിൽ ജെല്ലി ക്രിസ്റ്റൽ പൊടി എടുത്ത് അതിൽ ചൂടുവെള്ളം ഒഴിച്ച് മിക്സാക്കുക. തണുത്ത ശേഷം ഫ്രിഡ്ജിൽ ഒരു മൂന്നു മണിക്കൂർ വയ്ക്കുക. ശേഷം കസ്കസെടുത്ത് ഒരു ബൗളിലിട്ട്   മുങ്ങാൻ മാത്രം വെള്ളം ഒഴിച്ച് അര മണിക്കൂർ വയ്ക്കുക. പിന്നീട് 500 പാൽ പാനിൽ ഒഴിച്ച് ഗ്യാസിൽ വച്ച് തിളപ്പിക്കുക. തിളച്ചു കഴിഞ്ഞ്തി ഇറക്കി വയ്ക്കുക.

അതിനു ശേഷം ഒരു പാനിൽ വെള്ളം ഒഴിച്ച് തിളച്ചു വരുമ്പോൾ ഫലൂദ സേവ് ഇടുക. മീഡിയം ഫെയ്മിൽ പാകമാകുന്നതുവരെ വേവിക്കുക. ശേഷം ഒരു അരിപ്പയിൽ അരിച്ചെടുക്കുക. മുകളിൽ തണുത്ത വെള്ളം ഒഴിക്കുക. ഫലൂദ സേവ് എടുത്തു വയ്ക്കുക. പിന്നീട് പിസ്തയും ബദാമും കട്ട് ചെയ്ത് വയ്ക്കുക. ശേഷം പഴങ്ങളൊക്കെ ചെറിയ കഷണങ്ങളായി അരിഞ്ഞു വയ്ക്കുക.     

നമുക്ക്രു സെർവിംങ് ഗ്ലാസിൽ ഒഴിക്കാം. ആദ്യം ഗ്ലാസെടുത്ത്  അതിൻ്റെ സൈഡിൽ റോസ് സിറപ്പ് സ്പൂൺ കൊണ്ട് സ്പ്രെഡ് ചെയ്ത് കൊടുക്കുക. ശേഷം ഒരു ടീസ്പൂൺ ഒഴിക്കുക. പിന്നെ അതിൽ തയ്യാറാക്കി വച്ച  2 ടീസ്പൂൺ സോഫ്റ്റായ കസ്കസ് ഇടുക. അതിൻ്റെ മുകളിൽ തയ്യാറാക്കിയ ജെല്ലി 3 സ്പൂൺ ഇട്ടു കൊടുക്കുക. ഫലൂദയുടെ സേവ് ഇടുക. ഗ്ലാസിൻ്റെ പകുതി  ഭാഗം തയ്യാറാക്കി വച്ച പാൽ ഒഴിക്കുക. സ്പൂൺ എടുത്ത് ഇളക്കി കൊടുക്കുക. അതിൻ്റെ മുകളിൽ 1 സ്പൂൺ ജെല്ലി ഇടുക. അതിൻ്റെ മുകളിൽ ഐസ് ക്രീം വയ്ക്കുക. അതിൻ്റെ മുകളിൽ സ്പൂൺ കൊണ്ട് റോസ് സിറപ്പ് ഒഴിക്കുക. ശേഷം അതിൻ്റെ മുകളിൽ എടുത്തു വച്ച പിസ്ത ബദാം ഇടുക. അവസാനം നമ്മൾ കട്ട് ചെയ്ത് വച്ച ഫ്രൂട്ട്സ് കഷണങ്ങളായ മാങ്ങ, ആപ്പിൾ, സ്ട്രോബറി, പഴം , മുന്തിരിങ്ങ തുടങ്ങിയവ മുകളിൽ ഇടുക. നല്ല രുചികരമായ റോയൽ ഫലൂദ റെഡി.