ഒരു ലക്ഷം രൂപ വരെ വായ്‌പ്പാ സഹായം ലഭിക്കും. അർഹതപ്പെട്ടവർ അപേക്ഷിക്കുക. കൈവല്യ പദ്ദതിയുടെ കൂടുതൽ വിവരങ്ങൾ അറിയാം

എംപ്ലോയ്മെൻ്റ് എക്സ്ചേഞ്ചുകളിൽ രജിസ്റ്റർ ചെയ്ത ഭിന്നശേഷിക്കാരായ ഉദ്യോഗാർത്ഥികൾക്ക് സർക്കാർ നടപ്പാക്കുന്ന പദ്ധതിയാണ് കൈവല്യ. നമ്മുടെ സംസ്ഥാനത്തുള്ള ഭിന്നശേഷിക്കാരായവർക്ക് സ്വയംതൊഴിൽ കണ്ടെത്താൻ ഒരാൾക്ക് 50,000 രൂപ വരെ വായ്പ നൽകുന്ന പദ്ധതിയാണിത്. ഇതിൽ 50% സബ്സിഡി ആയിട്ടാണ് ലഭിക്കുക.

ഭിന്നശേഷിക്കാർ ഈ പദ്ധതിയുടെ ഭാഗമാവുന്നതിനാൽ ഇതൊരു ഗ്രൂപ്പ് സംരംഭമായിട്ട് അപേക്ഷ സമർപ്പിക്കാം. അതിനാൽ ഗ്രൂപ്പിലെ അംഗങ്ങൾക്കും ഇതേ തുക തന്നെ ലഭിക്കും. ഇതിന് അപേക്ഷ സമർപ്പിക്കേണ്ടത് എവിടെയാണെന്നും, എന്തൊക്കെ രേഖകളാണ് തയ്യാറാക്കേണ്ടതെന്നും നോക്കാം.  എംപ്ലോയ്മെൻ്റ് എക്സ്ചേഞ്ചിൽ ഇതിനുള്ള അപേക്ഷ ഫോം സൗജന്യമായി ലഭിക്കുന്നതാണ്.

21 വയസ്സിനും 55 വയസ്സിനും ഇടയിൽ ഉള്ളവർക്കാണ് ഇതിന് അപേക്ഷ സമർപ്പിക്കാൻ സാധിക്കുക. കൂടാതെ വാർഷിക വരുമാനം 2 ലക്ഷം രൂപയിൽ കവിയാൻ പാടില്ല. നിർബന്ധമായും എംപ്ലോയ്മെൻ്റ് , എക്സ്ചേഞ്ചിൽ രജിസ്റ്റർ ചെയ്തിരിക്കണം. രജിസ്റ്റർ ചെയ്ത എംപ്ലോയ്മെൻ്റ് എക്സ്ചേഞ്ചിൽ തന്നെ അപ്ലിക്കേഷൻ സമർപ്പിക്കണം.

തിരിച്ചറിയൽ രേഖ, ഭിന്നശേഷി തെളിയിക്കുന്ന സർട്ടിഫിക്കറ്റ് എന്നിവ അപേക്ഷയോടൊപ്പം ഹാജരാക്കണം. ജില്ലാ കലക്ടർ ചെയർമാനും, റീജിയണൽ എംപ്ലോയ്മെൻ്റ് ഓഫീസർ കൺവീനറുമായ ജില്ലാതല സമിതിയാണ് അപേക്ഷ പരിശോധിക്കുക.

തൊഴിൽ ചെയ്യാൻ ഏതെങ്കിലും നിർമ്മാണ യൂണിറ്റുകളിൽ ആണെങ്കിൽ പരമാവധി ഒരു ലക്ഷം രൂപ വരെ നൽകുന്നതാണ്.  സംരംഭം നടത്താൻ സാധിക്കാത്തവർ  അടുത്ത ഒരു ബന്ധുവിനെ കൂടി ഉൾപ്പെടുത്തി വായ്പ അനുവദിക്കുന്നതാണ്.

ഇതിൽ വിദ്യാഭ്യാസ യോഗ്യതയൊന്നും പറയുന്നില്ല. എഴുതാനും വായിക്കാനും അറിഞ്ഞിരിക്കണം. ഇതിന് അർഹരായവർ പെട്ടെന്ന് തന്നെ എംപ്ലോയ്മെൻ്റ് എക്സ്ചേഞ്ചുമായി ബന്ധപ്പെട്ട് കൂടുതൽ വിവരങ്ങൾ ലഭിക്കും. അതു കൊണ്ട് പെട്ടെന്ന് തന്നെ അപേക്ഷ സമർപ്പിക്കുക. അറിയാത്ത നിരവധി പേർ നമ്മുടെ ഇടയിൽ ഉണ്ടാവാം. അവരെ കൂടി വിവരങ്ങൾ അറിയിക്കുക.