കേന്ദ്ര സർക്കാരിനു കീഴിൽ ജോലി ഒഴിവുകൾ. തുടക്ക ശമ്പളം 21,700 രൂപ. അവസാന തീയ്യതി നവംബർ 8 വരെ. അപേക്ഷിക്കേണ്ട ലിങ്ക് സഹിതം

കേന്ദ്ര സർക്കാരിൻറെ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയൻസിന്റെ ജോബ് വാക്കൻസി ഡീറ്റെയിൽസ് ആണ് ഇവിടെ പറയാൻ പോകുന്നത്. കേന്ദ്ര സർക്കാരിൻറെ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയൻസിലേക്ക് അഡ്മിനിസ്ട്രേറ്റീവ് അസിസ്റ്റൻറ് എന്ന് തസ്തികയിലേക്ക് ആണ് ഒഴിവുകൾ വന്നിരിക്കുന്നത്. ജനറൽ വിഭാഗക്കാർക്ക് 37 ഒഴിവുകളും ഒബിസി വിഭാഗത്തിൽ ഉള്ളവർക്ക് 22 ഒഴിവുകളും എസ് സി  വിഭാഗക്കാർക്ക് 15 എസ് ടി വിഭാഗക്കാർക്ക് 13 ഒഴിവുകളും ആണ് ഉള്ളത്.

EWS  എന്ന വിഭാഗക്കാർക്ക് 8 ഒഴിവുകളാണ് ഉള്ളത്. അഡ്മിനിസ്ട്രേറ്റീവ് അസിസ്റ്റൻറ് എന്ന തസ്തികയിൽ ആകെ മൊത്തം വന്നിരിക്കുന്നത് 85 ഒഴിവുകളാണ്.  അംഗവൈകല്യങ്ങൾ ആയിട്ടുള്ളവർക്ക് നാല് ഒഴിവുകളാണ് ഉള്ളത്. അതുകൊണ്ടു തന്നെ അംഗവൈകല്യങ്ങൾ ഉള്ള ആളുകൾക്കും ഈയൊരു തസ്തികയിലേക്ക് അപേക്ഷിക്കുവാൻ സാധിക്കുന്നതാണ്. ജോലി ലഭിച്ചതിനുശേഷം തുടക്കമായി ലഭിക്കുന്ന ശമ്പളം എന്ന് പറയുന്നത് 21700 രൂപയാണ്. 

കേന്ദ്ര സർക്കാരിൻറെ ജോലി ആയതുകൊണ്ട് തന്നെ ഇതിനോടൊപ്പം മറ്റു ആനുകൂല്യങ്ങളും ലഭിക്കുന്നതാണ്.  അഡ്മിനിസ്ട്രേറ്റീവ് അസിസ്റ്റൻറ് എന്ന തസ്തികയിലേക്ക് അപേക്ഷിക്കേണ്ട മിനിമം കോളിഫിക്കേഷൻ എന്ന് പറയുന്നത് ബാച്ചിലർ ഡിഗ്രി ആണ്.  ബാച്ചിലർ ഡിഗ്രി ഏത് സബ്ജക്ട് ആണ് എങ്കിലും അതിൽ 50 ശതമാനം മാർക്കോട് കൂടി പാസായ വ്യക്തികൾ ആയിരിക്കണം.  ഇതിനോടൊപ്പം തന്നെ കമ്പ്യൂട്ടർ ആപ്ലിക്കേഷൻ നോളജ് കൂടി ഉണ്ടായിരിക്കേണ്ടതാണ്.

ഇങ്ങനെയുള്ളവർക്ക് അഡ്മിനിസ്ട്രേറ്റീവ് അസിസ്റ്റൻറ് എന്ന തസ്തികയിലേക്ക്‌ അപേക്ഷ കൊടുക്കുവാൻ സാധിക്കുന്നതാണ്. 26 വയസ്സിനു താഴെയുള്ളവർക്ക് ഈ തസ്തികയിലേക്ക് അപേക്ഷിക്കാൻ സാധിക്കും.  ഗവൺമെൻറ് റൂൾ അനുസരിച്ചുള്ള ഇളവുകളും ലഭിക്കുന്നുണ്ട്.  അതായത് എസ് സി എസ് ടി വിഭാഗക്കാരാണ് എന്നുണ്ടെങ്കിൽ അഞ്ചു വർഷത്തെ ഇളവും ഓ ബി സി വിഭാഗക്കാർ ആണെങ്കിൽ മൂന്നു വർഷത്തെ ഇളവും ലഭിക്കുന്നുണ്ട്. 

ഡിസബിലിറ്റി ആയിട്ടുള്ളവർക്ക് പത്തുവർഷത്തെ ഇളവ് ലഭിക്കുന്നതാണ്.  ജോലിക്ക് വേണ്ടി തിരഞ്ഞെടുക്കുമ്പോൾ ആദ്യം തന്നെ ഒരു റിട്ടേൺ എക്സാം ഉണ്ടായിരിക്കുന്നതാണ്.  ജനറൽ വിഭാഗത്തിനും ഒബിസി വിഭാഗത്തിനും  800 രൂപയാണ് അപേക്ഷയോടൊപ്പം അടയ്ക്കേണ്ട ഫീസ്.  മറ്റുള്ള വിഭാഗക്കാർക്ക് 400 രൂപയാണ് അപേക്ഷയോടൊപ്പം ഫീസ് ആയി അടക്കേണ്ടത്. ഓൺലൈൻ വഴി ആയിരിക്കണം ഫീസ് അടയ്ക്കേണ്ടത്. 

ഓൺലൈൻ വഴി ഫീസ് അടയ്ക്കുവാൻ അറിയില്ലാത്തവർക്ക് ബാങ്ക് വഴി ചെല്ലാനിലൂടെ അടയ്ക്കുവാൻ സാധിക്കും.  ബാംഗ്ലൂരിൽ ആണ് ഒഴിവുകൾ വന്നിരിക്കുന്നത്.  കേരളത്തിന് പുറത്ത് ജോലി ചെയ്യുവാൻ ആഗ്രഹിക്കുന്നവർക്ക് ഇത് വളരെ നല്ലൊരു അവസരമാണ്.  യോഗ്യർ ആയിട്ടുള്ളവർ ഈ അവസരം പാഴാക്കാതെ അപേക്ഷ നൽകുവാനായി ശ്രമിക്കുക. https://www.iisc.ac.in/  എന്ന ലിങ്കിൽ കയറിയതിനു ശേഷം അപേക്ഷ നൽകുവാൻ സാധിക്കുന്നതാണ്.  ഒക്ടോബർ മാസം പതിനൊന്നാം തീയതി മുതൽ നവംബർ മാസം ഏഴാം തീയതി വരെ അപേക്ഷ നൽകുവാൻ സാധിക്കും.  അപേക്ഷ നൽകുവാൻ യോഗ്യത ഉള്ളവർ നവംബർ ഏഴാം തീയതിക്ക് മുൻപായി തന്നെ അപേക്ഷ നൽകുവാൻ ശ്രദ്ധിക്കുക.