ജനുവരി മുതൽ തൊഴിൽ സമയത്തിൽ മാറ്റം. ഈ സമയമാറ്റം നിങ്ങൾ യോജിക്കുന്നുണ്ടോ. അഭിപ്രായം പങ്കുവയ്ക്കാം.

കേന്ദ്ര സർക്കാർ ഇന്ത്യയിൽ പുതിയ നിയമങ്ങൾ കൊണ്ടുവന്നു കൊണ്ടിരിക്കുകയാണ്. പല നിയമങ്ങളും കേന്ദ്രസർക്കാർ മാറ്റി പുതുക്കി കൊണ്ടു വന്നിട്ടുമുണ്ട്. എന്നാൽ ഇപ്പോൾ രാജ്യത്തെ തൊഴിൽ നിയമത്തിലാണ് മാറ്റം വരുത്തിയിരിക്കുന്നത്.

നമ്മുടെ രാജ്യത്ത് വ്യത്യസ്തമായ ജോലി ചെയ്ത് ജീവിക്കുന്നവരാണ് ഓരോരുത്തരും. ബിസിനസ് മേഖലകൾ, കച്ചവട സ്ഥാപനങ്ങൾ, വാണിജ്യ സ്ഥാപനങ്ങൾ, വ്യവസായ സ്ഥാപനങ്ങൾ, ആരോഗ്യമേഖലയുമായി ബന്ധപ്പെട്ട സ്ഥാപനങ്ങൾ, ധനകാര്യ സ്ഥാപനങ്ങൾ, ചെറുകിട സ്ഥാപനങ്ങൾ, കെട്ടിട നിർമ്മാണമേഖലകൾ, വിദ്യാഭ്യാസ മേഖലയുമായി ബന്ധപ്പെട്ട സ്ഥാപനങ്ങൾ, വസ്ത്ര വ്യാപാരം, സേവന മേഖലകൾ തുടങ്ങി നിരവധി തൊഴിൽ മേഖലകൾ നമ്മുടെ രാജ്യത്തുണ്ട്.

ഒട്ടനവധി പേർ ഇന്ന് ജോലിയില്ലാതെ ബുദ്ധിമുട്ടുന്നവർ ഉണ്ട്. മറ്റു ചിലർ പുതിയ സംരംഭങ്ങൾ ആരംഭിക്കാൻ വായ്പ എടുത്ത് സംരംഭം നടത്തിയിരുന്നു. ചിലർ സ്വന്തം പണം കൊണ്ട് സംരംഭങ്ങൾ തുടങ്ങിയവരുമാണ്. ഇതിൻ്റെ പശ്ചാത്തലത്തിൽ തൊഴിൽ നിയമങ്ങളിൽ സർക്കാർ നിരവധി ഭേദഗതികൾകൊണ്ടുവന്നിരുന്നു. കൂടാതെ ഒട്ടനവധി തൊഴിലവസരങ്ങളും സർക്കാർ രാജ്യത്ത് കൊണ്ടു വന്നിട്ടുണ്ട്. എന്നാൽ ഇപ്പോൾ പുതിയ ഒരു നിയമം വന്നിരിക്കുകയാണ്.

ദിവസം 12 മണിക്കൂർ ജോലിയെന്ന പുതിയ നിബന്ധയാണ് വന്നിരിക്കുന്നത്. മുൻപ് 9 മണിക്കൂർ ഉണ്ടായിരുന്ന ജോലിയാണ് ഇപ്പോൾ 12 മണിക്കൂറിലേക്ക് മാറ്റാൻ പോവുന്നത്. പൊതുജനങ്ങളുടെ അഭിപ്രായം കണക്കിലെടുത്ത് മാത്രമേ കേന്ദ്രം ഇതിൽ തീരുമാനമെടുക്കുകയുള്ളൂ. ഈ 12 മണിക്കൂർ ജോലിയാണ് എന്ന് പറഞ്ഞതിൽ 1 മണിക്കൂർ വിശ്രമവേളയാണ്.

കേന്ദ്രത്തിൽ ഇപ്പോൾ നിലവിലുള്ള 13 പുതിയ നിയമക്കളെ കൂട്ടിയോജിപ്പിച്ചാണ് ഇത്തരം നിയമങ്ങൾ ഭേദഗതി ചെയ്യുന്നത്‌. ആഴ്ചയിൽ 48 മണിക്കൂറിൽ കൂടുതൽ ഒരു തൊഴിലാളിയെയും ജോലി ചെയ്യിപ്പിക്കാൻ പാടില്ലെന്നും കരട് നിർദ്ദേശത്തിൽ പറയുന്നുണ്ട്. കൂടാതെ കരട് നിർദ്ദേശത്തിൽ 45 ദിവസത്തിനുള്ളിൽ പൊതു ഒനങ്ങൾക്ക് അഭിപ്രായം അറിയിക്കാമെന്നും സർക്കാർ പറയുന്നുണ്ട്. കൂടാതെ ആഴ്ചയിൽ അധിക സമയം ജോലി ചെയ്യുന്നവർക്ക് വേതനം കൂട്ടി നൽകണമെന്നും നിയമത്തിൽ പറയുന്നുണ്ട്.

2021 ജനുവരിയിൽ പൊതു ജനങ്ങളുടെ അഭിപ്രായം കണക്കിലെടുത്ത് പുതിയ നിയമം കൊണ്ടുവരാനാണ് കേന്ദ്ര സർക്കാർ തീരുമാനിച്ചിരിക്കുന്നത്. അതു കൊണ്ട് നിങ്ങളുടെ അഭിപ്രായങ്ങൾ സോഷ്യൽ മീഡിയ വഴി അവതരിപ്പിക്കുക. നിങ്ങൾക്ക് തൊഴിൽ മേഖലയിൽ സമയം കൂട്ടുന്നതിൽ യോജിക്കുന്നുണ്ടോ ഇല്ലയോ എന്ന് നിങ്ങൾക്ക് അവതരിപ്പിക്കാം. പലരും സർക്കാറിൻ്റെ ഈ മാറ്റം അറിയാത്തവർ ഉണ്ടാവും. അതു കൊണ്ട് ഈ വാർത്ത നിങ്ങളുടെ സുഹൃത്തുക്കളിലും എത്തിക്കുക.