രണ്ടു ലക്ഷം രൂപ വരെ ജൻധൻ അക്കൗണ്ട് ഉടമകൾക്ക് ലഭിക്കും. എങ്ങിനെയെന്നല്ലേ.. എല്ലാം വിശദമായി അറിയാം.

എന്താണ് ജൻധൻ അക്കൗണ്ട്? എന്താണ് ഇത്തരം അക്കൗണ്ടുകളുടെ പ്രത്യേകതകൾ? എന്താണ് ഇത്തരം എക്കൗണ്ടുകൾ ഉപയോഗിച്ചതിലൂടെ ലഭിക്കുന്ന ആനുകൂല്യങ്ങൾ? എന്നിങ്ങനെയുള്ള നിങ്ങളുടെ എല്ലാ സംശയങ്ങൾക്കുള്ള ഉത്തരങ്ങൾ ആണ് കീഴെ നൽകിയിരിക്കുന്നത്. ഇന്ത്യയിൽ ലോക് ഡൗൺ സമയത്ത് സ്ത്രീകളുടെ അക്കൗണ്ടിലേക്ക് 500 രൂപ വീതം മൂന്ന് മാസം ലഭിച്ചപ്പോഴാണ് മറ്റ് ആളുകൾക്ക് ഇടയിൽ ജൻധൻ അക്കൗണ്ടിനെ കുറിച്ച് അറിയാനുള്ള താല്പര്യം കൂടി വന്നത്.

അടിസ്ഥാന വർഗ്ഗക്കാരായ വ്യക്തികൾക്ക് രാജ്യത്ത് ഒരു ചിലവും കൂടാതെ തുടങ്ങാൻ സാധിക്കുന്ന ഒരു അക്കൗണ്ടാണ് ജൻധൻ അക്കൗണ്ട്. സീറോ ബാലൻസ് അക്കൗണ്ട് ആയതിനാൽ തന്നെ ഏതൊരു വ്യക്തിക്കും ഒരു രൂപ പോലും മുടക്കാതെ ഈ അക്കൗണ്ട് തുടങ്ങാനാവുന്നത്. രാജ്യത്ത് കഴിഞ്ഞ വർഷങ്ങൾക്കുള്ളിൽ കോടിക്കണക്കിന് രൂപയാണ് ബാങ്കുകൾ മിനിമം ബാലൻസ് ഉപഭോക്താക്കൾ അക്കൗണ്ടിൽ നിലനിർത്താത്തതിനാൽ പിഴയായി ഈടാക്കിയത്.

ഈയൊരു കാരണത്താൽ തന്നെ അടിസ്ഥാന വർഗ്ഗക്കാരായ ഭൂരിഭാഗം വ്യക്തികളും ബാങ്ക് അക്കൗണ്ടുകളുടെ ഉപയോഗം കുറയ്ക്കുകയും ചെയ്തിരുന്നു. ഇതിനെല്ലാം ഒരു പരിഹാര മാർഗ്ഗമായിട്ടാണ് ജൻധൻ ബാങ്ക് അക്കൗണ്ടുകൾ തുടങ്ങിയിരിക്കുന്നത്. എപിഎൽ ബിപിഎൽ എന്നിങ്ങനെ ഒരുതരത്തിലുമുള്ള മാനദണ്ഡങ്ങൾ നോക്കാതെ ഏതൊരു വ്യക്തിക്കും ജൻധൻ അക്കൗണ്ട് തുടങ്ങാവുന്നതാണ്.

ജൻധൻ ബാങ്ക് അക്കൗണ്ടുകളിലൂടെ വലിയ രീതിയിലുള്ള പണമിടപാടുകൾ നടത്താൻ സാധിക്കുന്നതല്ല. വിദ്യാർഥികൾ, സ്ത്രീകൾ, വൃദ്ധരായവർ എന്നിവരെ അടിസ്ഥാനമാക്കിയിട്ടാണ് ഇത്തരത്തിലുള്ള ജൻധൻ ബാങ്ക് അക്കൗണ്ടുകൾ തുടങ്ങിയിരിക്കുന്നത്.

വിദ്യാർഥികൾക്ക് ലഭിക്കാനിരിക്കുന്ന സ്കോളർഷിപ്പുകൾ, സ്ത്രീകൾക്ക് ലഭിക്കാനിരിക്കുന്ന ആനുകൂല്യങ്ങൾ, വൃദ്ധരായവർക്ക് ലഭിക്കാനിരിക്കുന്ന പെൻഷൻ തുകകൾ എന്നിവയെല്ലാം ജൻധൻ അക്കൗണ്ട് വഴി കൈക്കലാക്കാവുന്നതാണ്. എസ് ബി ഐ, കാനറാ ബാങ്ക് എന്നീ ബാങ്കുകളിൽനിന്നും ജൻധൻ അക്കൗണ്ട് എടുക്കുകയാണെങ്കിൽ കൂടുതൽ അനുകൂല്യങ്ങൾ ലഭ്യമാകുന്നതാണ്.

സാധാരണ രീതിയിൽ ജൻധൻ അക്കൗണ്ട് എടുക്കുകയാണെങ്കിൽ ഒരു ലക്ഷം രൂപയുടെ ഇൻഷുറൻസ് ലഭിക്കുന്നതാണ്. എന്നാൽ എസ് ബി ഐ ബാങ്കിൽ നിന്നും ജൻധൻ അക്കൗണ്ട് എടുക്കുകയും തുടർന്ന് അവർ നൽകുന്ന റൂപേ കാർഡ് സ്വന്തമാക്കുകയും ചെയ്യുകയാണെങ്കിൽ രണ്ടുലക്ഷം രൂപയുടെ ഇൻഷുറൻസ് കവറേജ് ആണ് ലഭ്യമാകുക.