ജയിലില്‍ നിന്നും ചാടിയ യുവതികള്‍ പിടിയിൽ..!

0
194

അട്ടകുളങ്ങര വനിത ജയിലിൽ നിന്നും രക്ഷപെട്ട വനിതകൾ പിടിയിൽ. രണ്ടു ദിവസം മുൻപ് ജയിൽ ചാടിയ സന്ധ്യ, ശില്‍പ്പ എന്നിവര്‍  പാലോട് വെച്ചാണ് പിടിയിലായത്. ശിൽപ്പയുടെ വീട്ടിലേക്ക് പോവുകയായിരുന്ന ഇരുവരെയും തിരുവനന്തപുരം റൂറൽ എസ്.പിയുടെ കീഴിലുള്ള ഷാഡോ പോലീസാണ് പിടികൂടിയത്. ഇവരെ കണ്ടെത്തുവാനായി തമിഴ്‌നാട്ടിലെയും കേരളത്തിലെയും എല്ലാ പോലീസ് സ്റ്റേഷനുകളിലും ചിത്രം സഹിതം ലുക്ക് ഔട്ട് നോട്ടീസിറക്കിയിരുന്നു.

അട്ടക്കുളങ്ങര വനിതാ ജയിലിലെ ഒരേ സെല്ലിലായിരുന്ന മോഷണക്കേസ് പ്രതികളായ സന്ധ്യയും ശില്‍പയും ഏറെനാൾ നീണ്ട ആസൂത്രണത്തിനൊടുവിലാണ് ജയില്‍ ചാടിയത്. കേരളത്തില്‍ ആദ്യമായാണ് വനിത തടവുകാർ ജയിൽ ചാടുന്ന സംഭവം ഉണ്ടായത്.

LEAVE A REPLY

Please enter your comment!
Please enter your name here