പലിശ ഇല്ലാതെ രണ്ടര ലക്ഷം രൂപ വരെ ഭവന വായ്പ. അപേക്ഷ സമർപ്പിക്കുവാൻ ഇനി 9 ദിവസം കൂടി. അപേക്ഷ നൽകാനുള്ള ലിങ്ക് സഹിതം

വീട് നിർമ്മിക്കുന്നതിന് ആവശ്യമായി പലിശ ഇല്ലാതെ രണ്ടര ലക്ഷത്തോളം ലോൺ നൽകുന്ന ഒരു പദ്ധതിയെ കുറിച്ചാണ് ഇവിടെ പറയുന്നത്. ഈയൊരു പദ്ധതിയിലേക്ക് ഇപ്പോൾ അപേക്ഷകൾ ക്ഷണിച്ചിരിക്കുകയാണ്.

മാർച്ച് മാസം പത്താം തീയതി വരെയാണ് അപേക്ഷ സമർപ്പിക്കാനുള്ള അവസാന തീയതി. ഈയൊരു പദ്ധതിയിലെ ആർക്കൊക്കെയാണ് അപേക്ഷ സമർപ്പിക്കുവാൻ സാധിക്കുക എന്നുള്ളതിനെ  കുറിച്ചാണ് ഇനി പറയുന്നത്.

കേരള മദ്രസ അദ്ധ്യാപക ക്ഷേമനിധി ബോർഡിൽ അംഗങ്ങളായ ആളുകൾക്ക് ആണ് ഈ ഒരു പദ്ധതിയിലേക്ക് അപേക്ഷ സമർപ്പിക്കുവാൻ സാധിക്കുക. ലോണായി രണ്ടര ലക്ഷം രൂപ വരെയാണ് ലഭിക്കുന്നത്. ലോൺ എടുക്കുന്നതിന് പലിശ ഉണ്ടായിരിക്കുന്നതല്ല.

സംസ്ഥാന ന്യൂനപക്ഷ ധനകാര്യ വികസന കോർപ്പറേഷൻ ആണ് രണ്ട് ലക്ഷം വരെ ലോൺ ആയി നൽകുന്നത്. ഏഴു വർഷം വരെ ആണ് ലോണിന്റെ കാലാവധി ആയി ഉപഭോക്താക്കൾക്ക് ലഭിക്കുന്നത്. തവണകളായി ഓരോമാസവും ലോൺ അടച്ചു തീർത്താൽ മതിയാകും.

രണ്ടു വർഷം അധ്യാപകരായ ആളുകൾക്ക് ആയിരിക്കും അപേക്ഷ സമർപ്പിക്കുവാനുള്ള അവസരം ലഭിക്കുക. അർഹരായ ആളുകൾ ആപ്ലിക്കേഷൻ ഫോം ഡൗൺലോഡ് ചെയ്ത് എടുത്തതിനു ശേഷം അത് പൂരിപ്പിച്ച് നൽകുക. അപേക്ഷ ഫോം ഡൌൺലോഡ് ചെയ്യാനായി ഇവിടെ സന്ദർശിക്കുക.