റോഡ് പണിയിൽ നിന്നും കേരളാ പോലീസിലേക്കുള്ള ദൂരം..

ഒന്നുമില്ലായ്മയിൽ നിന്നും ഒരുപാടു കഷ്ടതകളും ജീവിതത്തിൽ അനുഭവിച്ചു വിജയം നേടിയവർ അനേകരാണ്. അവർക്കെല്ലാം തന്നെ ഒരുപാടു പറയാനുണ്ടാകും. എന്നാൽ അവരുടെ ജീവിതം തരുന്ന ഒരു സന്ദേശമുണ്ട് അതെന്താണെന്നു നോക്കാം. ഏതൊരു കഷ്ടപ്പാടിനും ഒരു അന്ത്യമുണ്ട്. മറിച്ചു ഏതൊരു സുഖത്തിനും അന്ത്യമുണ്ട്. അത് ഒരു സ്ഥായിയായ സത്യമാണ്.

നമ്മുടെ ജീവിതം സുഖ ദുഃഖങ്ങളുടെ സമ്മിശ്രാനുഭവമാണ്. സുഖത്തിൽ അമിതമായി ആനന്ദിക്കാതെയും ദുഃഖത്തിൽ അമിതമായി വിഷമിക്കാതെയുമിരിക്കണം. കാരണം ഇതെല്ലം മാറിയും മറഞ്ഞും വന്നു കൊണ്ടേയിരിക്കും ഒരന്ത്യവുമില്ലാതെ.

ഇന്നിവിടെ പറയാൻ പോകുന്നത് അത്തരം ഒരു കഥയാണ്. പണ്ട് റോഡിൻറെ ടാർ പണി ചെയ്ത ആൾ ഇന്ന് അതെ റോഡിൽ പോലീസ് വണ്ടിയിൽ അതെ സ്ഥലത്തെ സി ഐ ആണ്. ഇദ്ദേഹമാണ് സോഷ്യൽ മീഡിയയിലെ മറ്റൊരു താരം. കേരളം പോലീസിന്റെ ഫേസ്ബുക് പേജിൽ പങ്ക് വച്ചിരിക്കുന്ന ഇദ്ദേഹത്തിന്റെ പോസ്റ്റിൽ നിറയെ വിയർപ്പിന്റെ ഗന്ധമുള്ള വിജയ പാഠം കാണാം. കോഴിക്കോടിനടുത്തു ഫാറൂഖ് പോലീസ് സ്റ്റേഷൻ ഹൗസ് ഓഫീസർ കെ കൃഷ്ണൻ ആണ് ഈ താരം. ഇദ്ദേഹത്തിന്റെ ജീവിതാനുഭവങ്ങളാണ് സോഷ്യൽ മീഡിയയിൽ വൈറൽ ആയതു.

പതിനാലു പതിനഞ്ചു വര്ഷങ്ങള്ക്കു മുൻപ് തന്റെ കോളേജ് ലൈഫും, അന്നത്തെ അടിപൊളി ലൈഫും, പിന്നെ അവിഗ്‌ദനായ ഒരു പണിക്കാരന്റെ കഷ്ടതകളും എല്ലാം ഇതിലൂടെ ഷെയർ ചെയ്തിരിക്കുന്നു. റോഡ് റോളറിന്റെ പുറകിൽ ഒരു ബക്കറ്റ് വെള്ളവുമായി ഓടി നടന്നു ഇരുമ്പു റോളർ നനച്ചിരുന്ന ആ അനുഭവങ്ങളും ഹൃദ്യമായി തന്നെ വിവരിക്കുന്നുണ്ട്. ആ റോളറിൽ നിന്നും തിളച്ചു പൊന്തിയ ടാർ ശരീരത്തിലേക്ക് തെറിച്ചിരുന്നതും ഇന്നും അദ്ദേഹം ഓർക്കുന്നുണ്ട്. തമിഴനായ ഡ്രൈവർ റോളർ വണ്ടിയിൽ ഘടിപ്പിച്ച എഫ് എം റേഡിയോയിൽ നിന്നും കേട്ടിരുന്ന തമിഴ്‌ ഗാനങ്ങളും അദ്ദേഹം മറന്നിട്ടില്ല.

സഹ തൊഴിലാളികളും മുതലാളിമാരും ഒക്കെ തന്ന സപ്പോർട്ടുകളും അദ്ദേഹം മറന്നിട്ടില്ല. രാമനാട്ടുകരയിലെ പണ്ട് പണിയെടുത്ത അതെ റോഡിൽ നിന്നും ഒരു ഫോട്ടോയെടുത്തപ്പോൾ അനുഭവിച്ച ആനന്ദം ആരെയും കോൾമയിർ കൊള്ളിക്കും. ജീവിതത്തിൽ നിന്നും ഒളിച്ചോടുന്നത്‌ ഒന്നിനും പരിഹാരമല്ലെന്നു ഊന്നിപ്പറഞ്ഞു കൊണ്ടായിരുന്നു അദ്ദേഹം പോസ്റ്റ് സമാപിച്ചത്.

ജീവിതത്തിൽ തളരാതെ പോരാടി തന്നെ വിജയം കുറിച്ച ഇദ്ദേഹത്തിന്റെ ഈ പോസ്റ്റ് ഒരുപാടു പേർക്ക് പ്രചോദനം ആകട്ടേയെന്നാശംസിക്കുന്നു