ഇരുചക്രവാഹനങ്ങളിൽ യാത്ര ചെയ്യുന്നവർ ഹെൽമറ്റ് ധരിച്ചില്ലെങ്കിൽ കടുത്ത ശിക്ഷ നവംബർ 1 മുതൽ. പുറത്തുവന്ന ഏറ്റവും പുതിയ വിവരങ്ങൾ ഇങ്ങനെ..

ഇരുചക്ര വാഹനങ്ങളിൽ യാത്ര ചെയ്യുമ്പോൾ ഹെൽമറ്റ് ധരിക്കുക എന്ന നിയമം പ്രാബല്യത്തിൽ വന്നിട്ട് വർഷങ്ങളായി. എന്നാൽ ഇരുചക്രവാഹനങ്ങളിൽ പിന്നിലിരിക്കുന്ന ആളുകൾ കൂടി ഹെൽമറ്റ് ധരിക്കേണ്ടത് അത്യാവശ്യമാണെന്ന് നിയമം അടുത്തിടെയാണ് വന്നത്. പിൻ സീറ്റിൽ ഉള്ളവർ ഹെൽമറ്റ് ധരിക്കാതെ യാത്ര ചെയ്താൽ 500 രൂപ പിഴ നൽകിയാണ് രക്ഷപ്പെട്ടിരുന്നത്.

ഇന്ത്യൻ നിയമം സെക്ഷൻ 194പ്രകാരം 1000 രൂപയായിരുന്നു. എന്നാൽ കേരളത്തിലെ പ്രത്യേക മോട്ടോർ വാഹന നിയമപ്രകാരം സെക്ഷൻ 200 പ്രകാരമാണ് അത് 500 രൂപയായി കുറച്ചത്. എന്നാൽ ഇനി മുതൽ പുതിയ നിയമം വരികയാണ്. നവംബർ 1 മുതൽ ഇരുചക്രവാഹനങ്ങളിൽ യാത്ര ചെയ്യുന്നവർ രണ്ടു പേരും ഹെൽമറ്റ് ധരിച്ചിരിക്കണം. എന്നാൽ പിറകിൽ ഇരിക്കുന്ന ആൾ ഹെൽമറ്റ് ധരിച്ചില്ലെങ്കിൽ ഓടിക്കുന്ന ആളുടെ ലൈസൻസ് 3 മാസത്തേക്ക് റദ്ദാക്കുന്നതായിരിക്കും.

കൂടാതെ പിഴ അടയ്ക്കുകയും വേണം. കൂടാതെ മോട്ടോർ വാഹന വകുപ്പ് നടത്തുന്ന ക്ലാസുകളിൽ പോകേണ്ടതായും വരും. ആർ ടി ഒ യ്ക്ക് മാത്രമല്ല ഈയൊരു അധികാരമുള്ളത്.പോലീസുകാർക്ക് കൂടി പിഴ ചുമത്താനും ലൈസൻസ് റദ്ദാക്കാനും അധികാരമുണ്ട്. എന്നാൽ ഇങ്ങനെ നിയമങ്ങൾ കർശനമാക്കിയതിനാൽ മലപ്പുറം ജില്ലയിൽ ഹെൽമറ്റ് ഉപയോഗിക്കുന്നവരുടെ എണ്ണം കൂടുകയും അപകട മരണം നാൽപ്പത് ശതമാനം കുറഞ്ഞതായും ഗതാഗത കമ്മീഷൻ അറിയിച്ചിട്ടുണ്ട്.

അതു കൊണ്ട് നമ്മുടെ ജീവനെ സംരക്ഷിക്കാൻ ആർക്കും വേണ്ടി ഹെൽമറ്റ് ധരിക്കാതെ സ്വയം രക്ഷയ്ക്കായി ഹെൽമറ്റ് ധരിക്കുക. ഇങ്ങനെ ഓരോരുത്തരും ഹെൽമറ്റ് ധരിച്ച് യാത്ര ചെയ്യുകയാണെങ്കിൽ സംസ്ഥാനത്ത് വാഹനാപകടം ഇരുപത് ശതമാനത്തോളം കുറയ്ക്കാൻ കഴിയുമെന്നാണ് കണക്കുകൾ സൂചിപ്പിക്കുന്നത്.