ഇന്ത്യയുടെ പുതിയ വിദ്യാഭാസ നയം എങ്ങനെ പുതിയ മാറ്റങ്ങൾ കൊണ്ട് വരും. ഭാവിയിലെ മാറ്റങ്ങൾ എങ്ങനെ

എന്താണ് ഇന്ത്യയുടെ പുതിയ വിദ്യാഭാസ നയം ? – ഇന്ത്യയെ പിന്നോട്ടടിക്കുന്ന പല കാര്യങ്ങളിൽ മുൻപിൽ നിൽക്കുന്ന ഒന്നാണ് നമ്മുടെ വിദ്യാഭ്യാസ നയം. കാലാ കാലങ്ങളിൽ ഇന്ത്യ ഭരിച്ചവർ ഒരു പക്ഷെ മറന്നു പോയ ഒന്നുമാണിത്. അടിസ്ഥാനപരമായി ഏറ്റവും തിരുത്തലുകൾ വേണ്ടത് നമ്മുടെ വിദ്യാഭ്യാസ ഘടനയിൽ വേണ്ട മാറ്റമായിരുന്നു. അതിനു വേണ്ടി ആരും ഇതുവരെ മിനക്കെട്ടില്ല അഥവാ ഇതൊന്നും കണ്ടില്ലെന്ന് നടിക്കുകയായിരുന്നു. പ്രധാനമന്ത്രി ശ്രി നരേന്ദ്ര മോഡിയെടുത്ത പല തീരുമാനങ്ങളും ഇന്ത്യയെ കൈപിടിച്ചു ഉയർത്തുന്നത് തന്നെയായിരുന്നു. മൂന്നര പതിറ്റാണ്ടിനു ശേഷമുള്ള ഈ പുതിയ വിദ്യാഭ്യാസ നയം ഇത് സഹർഷം എല്ലാവരും സ്വാഗതം ചെയ്യുന്നു.

ഇന്ത്യയുടെ പുതിയ വിദ്യാഭാസ നയം ?

പഴകി ദ്രവിച്ച നമ്മുടെ വിദ്യാഭ്യാസ സമ്പ്രദായം ഈ രാജ്യത്തെ ഒരു പാട് പിന്നോട്ടടിച്ചിരുന്നത്.  പുതിയ പാഠ്യ ക്രമവും പാഠ്യ പദ്ധതിയും ആവേശം പകരുന്നതാണ്. മൂന്ന് വർഷത്തെ അംഗനവാടി പ്രീ സ്കൂൾ പഠനവും, പന്ത്രണ്ടു വർഷത്തെ സ്കൂൾ പഠനവും ചേർത്ത് 5 പ്ലസ് 3 പ്ലസ് 3 പ്ലസ് 4 പാഠ്യ രീതി ഉൾപ്പടെ നിർദേശിക്കുന്ന നയം കേന്ദ്ര മന്ത്രിസഭാ അംഗീകരിച്ചു. 

ഈ വിദ്യാഭ്യാസ നയത്തിലെ എടുത്തു പറയേണ്ട ചില പ്രത്യേകതകൾ, അഞ്ചാം  ക്ലാസ്സു വരെ മാത്രുഭാക്ഷയിലോ, പ്രദേശിക ഭാക്ഷയിലോ ആയിരിക്കണം പഠനം. എട്ടു വരെയും അതിനു മുകളിലേക്കും ഈ കാര്യം അഭിലഷണീയമാണ്. പ്രീ സ്കൂളിനും പുതിയ പാഠ്യ പദ്ധതി വരും. അക്ഷരങ്ങളും, സംഖ്യകളും മനസ്സിലാക്കാവുന്ന അടിസ്ഥാന പഠനം മാത്രം മതിയെന്നാണ് പുതിയ നയം. ആറാം ക്ലാസ് മുതൽ ഇന്റേൺഷിപ്പോടെ തൊഴിൽ അധിഷ്ഠിത പഠനം. നമ്മുടെ വിദ്യാഭ്യാസ വിജേഷണർ കാലമേറെയായി ആവശ്യപെടുന്നു ഒന്നാണ് ഇത് അതായത് തൊഴിലധിഷ്ഠിത വിദ്യാഭ്യാസം.

മാനവ വിഭവ ശേഷി മന്ത്രാലയം  എന്ന പേര് മാറ്റി വീണ്ടും വിദ്യഭ്യാസ മന്ത്രാലയം എന്നാക്കും. നാലു വർഷത്തെ മുല്റ്റി ഡിസ്‌സിപ്ലിനറി ഡിഗ്രി കോഴ്സ് സർവ്വകലാശാല പാവേശനത്തിനു പൊതു പരീക്ഷ തുടങ്ങിയവയാണ് ഉന്നത വിദ്യഭ്യാസത്തിലെ മാറ്റങ്ങൾ. ഹിന്ദി നിര്ബന്ധമാക്കണമെന്ന നിർദേശം പൂർണമായും ഒഴിവാക്കി. 

കസ്തുരി രംഗൻ  റിപ്പോർട്ടിലെ  കരട് രേഖ പൂർണമായും അംഗീകരിച്ചിട്ടുണ്ട്. ത്രിഭാക്ഷ പഠന സമ്പ്രദായത്തിൽ  സംസ്‌കൃതം ഓപ്ഷനുമുണ്ട്.  UGC ക്കു പകരം ഉന്നത വിദ്യാഭ്യാസം കമ്മീഷൻ നിലവിൽ വരും. മൂന്ന് വയസ്സ് മുതൽ വിദ്യാഭ്യാസം തുടങ്ങും വിധത്തിലായിരിക്കും.

Read More: ജോലിയില്ലാത്തവർക്ക് ശമ്പളം നൽകുന്ന കേന്ദ്ര സർക്കാർ പദ്ധതി

ഭാവിയിലെ മാറ്റങ്ങൾ എങ്ങനെ ?

എന്തായാലും ഇന്ത്യയുടെ പുതിയ വിദ്യാഭാസ നയം പതിയ മാറ്റങ്ങൾക്കും നേട്ടങ്ങൾക്കും വഴിവയ്ക്കുമെന്നും പ്രതീക്ഷിക്കാം. നമ്മുടെ പൗരന്മാർ വിദേശ രാജ്യങ്ങളിൽ ജോലി ചെയ്തു വരുന്ന സാഹചര്യം കോവിഡ് കാലത്തിനു ശേഷം മാറ്റം വരുമെന്നും വരും കാലങ്ങളിൽ നമ്മുടെ നാട്ടിൽ തന്നെ നമ്മുടെ പൗരന്മാർക്കായി ജോലി സാദ്ധ്യതകൾ ഇവിടെ തന്നെ സൃഷ്ടിക്കുമെന്നും പ്രതീക്ഷിക്കാം. അതിനെല്ലാം മുന്നോടിയായി ഇന്ത്യയുടെ പൊതുവായ വിദ്യാഭ്യാസ നയവും ഭാവിയിൽ മാറേണ്ടതുണ്ട്. എല്ലാ മതസ്ഥരും ഒരു പോലെ സന്തോഷത്തോടെ നമ്മുടെ ഇന്ത്യയിൽ സസുഖം വാഴാനുള്ള ഒരു നല്ല മാറ്റത്തിന്റെ കാൽ വായ്പ്പാകട്ടെ ഈ പുതിയ വിദ്യാഭ്യാസ നയം.

Read More: കേവലം 30 രൂപക്കു 5 ലക്ഷം രൂപയുടെ കേന്ദ്രസർക്കാർ ഇൻഷുറൻസ് പരിരക്ഷ