ഇനി വർഷത്തിൽ 50 ലിറ്റർ വരെ പെട്രോൾ, ഡീസൽ എന്നിവ സൗജന്യം.. !! എങ്ങനെ നിങ്ങൾക്ക് ലഭിക്കും എന്നറിയാം

ഇന്ധന വില വളരെ വേഗത്തിൽ ഉയർന്നുകൊണ്ടിരിക്കുന്ന ദിവസങ്ങളിലൂടെ ആണ് നമ്മൾ കടന്നു പോയിക്കൊണ്ടിരിക്കുന്നത്. ഇന്ധനത്തിന് കേന്ദ്ര-സംസ്ഥാന സർക്കാരുകൾ ഏർപ്പെടുത്തിയിരിക്കുന്ന പലവിധത്തിലുള്ള നികുതി ശതമാനം ഉയർത്തിയതിനാൽ ഇപ്പോൾ ഇന്ധന വില ഏകദേശം 100 രൂപയുടെ അടുത്ത് എത്തിയിരിക്കുകയാണ്.

ഈ സാഹചര്യത്തിൽ വർഷത്തിൽ ഏകദേശം 50 ലിറ്റർ പെട്രോൾ, ഡീസൽ എന്നിവ സൗജന്യമായി ലഭിക്കുന്ന ഒരു പദ്ധതി ആണ് ഇവിടെ പരിചയപ്പെടുത്തുന്നത്.

എച്ച് ഡി എഫ് സി ബാങ്കും ഇന്ത്യൻ ഓയിലും സഹകരിച്ച്‌ നടപ്പിലാക്കുന്ന ക്രെഡിറ്റ്‌ കാർഡ് സൗകര്യം ഉപയോഗപ്പെടുത്തുമ്പോൾ ആണ് വർഷം ഏകദേശം 50 ലിറ്റർ ഇന്ധനം വരെ നമുക്ക് സൗജന്യമായി ലഭിക്കുന്നത്.

ഈ ക്രെഡിറ്റ് കാർഡ് ഉപയോഗിച്ച് വർഷത്തിൽ 50,000 രൂപയെങ്കിലും ചെലവാക്കുന്നവർക്ക് ആയിരിക്കും സൗജന്യമായി പെട്രോൾ ഡീസൽ എന്നിവ ലഭിക്കുന്നത്. ക്രെഡിറ്റ്‌ കാർഡ് ഉപയോഗിച്ച് പർച്ചേസ് നടത്തുമ്പോൾ ആദ്യത്തെ ആറു മാസം 250 പോയിന്റും, ശേഷമുള്ള ആറ് മാസം 150 പോയിന്റും ഉപഭോക്താക്കൾക്ക് ലഭിക്കും.

ഈ പോയിന്റ് ഉപയോഗിച്ചതാണ് ഇന്ധനം സൗജന്യമായി ലഭിക്കുന്നത്. 21 വയസ്സിന് മുകളിലുള്ള വ്യക്തികൾക്ക് ക്രെഡിറ്റ് കാർഡിനായി അപേക്ഷിക്കാവുന്നതാണ്. കുറഞ്ഞത് 12,000 രൂപ എങ്കിലും മാസ വരുമാനം ഉള്ള വ്യക്തി ആയിരിക്കണം.

സ്വന്തമായി സംരംഭങ്ങൾ നടത്തുന്ന വ്യക്തികൾ ആണെങ്കിൽ പ്രതിവർഷം രണ്ടു ലക്ഷം രൂപയ്ക്ക് മുകളിൽ ഉള്ള വരുമാനത്തിന് നികുതി അടക്കുന്നവരും ആയിരിക്കണം. എച്ച്ഡിഎഫ്സി ഓൺലൈൻ ബാങ്കിങ് വഴിയും നേരിട്ട് ബാങ്കിൽ ചെന്ന് അപേക്ഷ നൽകുന്നത് വഴിയും ക്രെഡിറ്റ് കാർഡിന് അപേക്ഷിക്കാം.