ബാത്‌റൂമിൽ പൈപ്പുകൾക്ക് തിളക്കം നഷ്ടപ്പെട്ടോ? ഇനി വിഷമിക്കണ്ട.. വളരെ എളുപ്പത്തിൽ ഇതിനുള്ള പരിഹാരം കണ്ടെത്താം !!!

നമ്മളെല്ലാം ബാത്ത്റൂമുകളിൽ ഒരുപാട് സാനിറ്ററി ഫിറ്റിംഗ്സ് ഉണ്ടാകും. പ്ലാസ്റ്റികിന്റെയും ഫൈബറിന്റെയും സ്റ്റീലിന്റെയും ഒക്കെ മെറ്റീരിയൽസ് ആകും ഇത്. ഒരുപാട് നാൾ ഉപയോഗിക്കുന്നതിലൂടെയും സോപ്പും വെള്ളവും ആകുന്നതിലൂടെയും ഇവയുടെ നിറം മങ്ങാറുണ്ട്. പ്രത്യേകിച്ച് സ്റ്റീലിന്റെ പൈപ്പ്, ഷവർ തുടങ്ങിയവ നിറം മങ്ങുകയും ക്ലാവ് പിടിക്കുകയും ഒക്കെ ചെയ്യാറുണ്ട്.

ഇത് സോപ്പ് ഉപയോഗിച്ച് മാത്രം കഴുകിയാൽ ഇതിലെ നഷ്ടപ്പെട്ട തിളക്കവും നിറവും തിരികെ ലഭിക്കില്ല. എന്നാൽ ഈ പ്രശ്നത്തിനുള്ള ഒരു പരിഹാരമാണ് ഇവിടെ പരിചയപ്പെടുത്തുന്നത്. വളരെ എളുപ്പത്തിൽ കുറഞ്ഞ സമയം കൊണ്ട് തന്നെ തിളക്കവും നിറവും നഷ്ടപ്പെട്ട സ്റ്റീൽ ബാത്ത്റൂം ഫിറ്റിംഗ്സിന്റെ തിളക്കം തിരികെ കൊണ്ടുവരാൻ സാധിക്കും.

ഇത് എങ്ങനെയാണെന്ന് നോക്കാം. അതിനായി ആദ്യമായി ഒരു ബൗളിലേക്ക് ഒരു ചെറുനാരങ്ങ മുറിച്ച്‌ നീര് പിഴിഞ്ഞെടുക്കുക. അതിനുശേഷം ഇതിലേക്ക് ഒരു ടീസ്പൂൺ സോഡാപ്പൊടി ചേർക്കുക. ഈ സമയം ഇത് പതഞ്ഞു പൊങ്ങും. ഇനി ഇതു നന്നായെന്നു മിക്സ് ചെയ്ത ശേഷം ഒരു സ്ക്രബർ ഉപയോഗിച്ച് സ്റ്റീൽ പൈപ്പുകളിലും ഷവറുകളിലും നന്നായി തേച്ചുപിടിപ്പിക്കുക.

15 മിനിറ്റിനുശേഷം ഒരു ബൗളിലേക്ക് അല്പം വിനാഗിരി എടുത്ത് സ്റ്റീൽ ഫിറ്റിംഗ്സിൽ തേച്ചുപിടിപ്പിക്കുക. നന്നായി ഉരച്ചു കഴിയുമ്പോൾ അവിടെ തിളക്കം തിരികെ വരുന്നത് കാണാം. അതിനു ശേഷം വെള്ളം ഉപയോഗിച്ച് നന്നായി കഴുകിയെടുക്കുക. ഇത്തരത്തിൽ വളരെ പെട്ടെന്ന് തന്നെ ബാത്റൂമിലെ തിളക്കം നഷ്ടപ്പെട്ട പൈപ്പുകളുടെയും മറ്റും സ്വാഭാവിക തിളക്കവും നിറവും തിരികെ കൊണ്ടുവരാൻ സാധിക്കും.