സൗജന്യ ഗ്യാസ് കണക്ഷന് അപേക്ഷ സമർപ്പിക്കാൻ 6 ദിവസം ബാക്കി. അപ്ലിക്കേഷൻ ഫോം ലിങ്ക് കൂടി ചുവടെ

കേന്ദ്ര സർക്കാറിൻ്റെ പല വിധത്തിലുള്ള ആനുകൂല്യങ്ങളാണ് ഇപ്പോൾ ലഭിച്ചുകൊണ്ടിരിക്കുന്നത്. സാമ്പത്തികമായി പിന്നോക്കം നിൽക്കുന്നവർക്ക് കേന്ദ്രസർക്കാർ നിരവധി ആനുകൂല്യങ്ങൾ നൽകുന്നുണ്ട്. കേരളത്തിലെ സാധാരണക്കാരായ ജനങ്ങൾക്ക് കിട്ടുന്ന ഒരു സഹായത്തെ കുറിച്ചാണ് ഇവിടെ പറയുന്നത്. അതിന് നിങ്ങൾ എന്താണ് ചെയ്യേണ്ടതെന്നും എന്തൊക്കെ രേഖകളാണ് തയ്യാറാക്കേണ്ടതെന്നും നമുക്ക് നോക്കാം.

2016 മേയ് ഒന്നിനാണ് പ്രധാനമന്ത്രി PMUYപദ്ധതി ഉത്തർപ്രദേശിലെ ബല്ലിയയിൽ ആരംഭിച്ചത്. ഈ പദ്ധതി പ്രകാരമാണ് ആനുകൂല്യം ലഭിക്കാൻ പോവുന്നത്. ഇന്നത്തെ ഈ സാഹചര്യത്തിൽ ഏത് സഹായവും വലിയൊരു ആനുകൂല്യമായി കരുതുന്നവരാണ് ഓരോരുത്തരും. അതു കൊണ്ട് കേന്ദ്ര സർക്കാർ ഇന്ത്യയിലെ സാധാരണക്കാരായ ജനങ്ങൾക്ക് വേണ്ടി ആവിഷ്കരിച്ച ഒരു പദ്ധതിയാണിത്. ഇതിന് അപേക്ഷ സമർപ്പിക്കേണ്ട സമർപ്പിക്കേണ്ട അവസാന തീയ്യതി ഏപ്രിൽ മാസമായിരുന്നു.

എന്നാൽ ലോക് ഡൗണിൻ്റെ പശ്ചാത്തലത്തിൽ ജനങ്ങളുടെ ബുദ്ധിമുട്ട് കണക്കിലെടുത്ത് സെപ്തംബർ 30 വരെ നീട്ടുകയായിരുന്നു. ഈ പദ്ധതി പ്രകാരം സാധാരണക്കാരായ എല്ലാവർക്കും ഒരു ഗ്യാസ് കണക്ഷൻ നൽകുക എന്നതായിരുന്നു കേന്ദ്ര സർക്കാറിൻ്റെ തീരുമാനം. കേന്ദ്ര പെട്രോളിയം മന്ത്രാലയവുമായി സഹകരിച്ച് നടപ്പിലാക്കിയ ഈ പദ്ധതി പ്രധാനമായും സ്ത്രീകൾക്ക് വേണ്ടിയാണ് ആവിഷ്കരിച്ചത്. ഇതിന് അപേക്ഷ സമർപ്പിക്കേണ്ടത് ആപ്ലിക്കേക്ഷൻ ഫോം ഉണ്.

രേഖാ പരിശോധനകൾ പൂർത്തിയാക്കിയ ശേഷം നിങ്ങൾക്ക് സൗജന്യമായി ഗ്യാസ് കണക്ഷൻ ലഭിക്കുന്നതായിരിക്കും. പ്രധാനമന്ത്രിയുടെ PMUY പദ്ധതി പ്രകാരമാണ് ഈ ആനുകൂല്യം ലഭിക്കുക. ഇതിൽ രജിസ്റ്റർ ചെയ്യുന്നത് തികച്ചും എളുപ്പമാണ്. നമ്മുടെ സംസ്ഥാനത്ത് അധികം ആരും പ്രധാനമന്ത്രി ഉജ്വൽ യോജനയിൽ അപേക്ഷ സമർപ്പിച്ചിട്ടില്ല. എന്നാൽ 2019 സെപ്തംബറിലെ കണക്ക് പ്രകാരം രാജ്യത്തെ 712 ജില്ലകളിലായി 8 കോടി കണക്ഷനുകൾ ഇതിനോടകം നൽകി കഴിഞ്ഞു.

അത് ലഭിക്കുന്നത് പ്രധാനമന്ത്രി ഉജ്വൽ യോജന എന്ന വെബ് സൈറ്റിൽ നിന്നാണ്. വെബ് സൈറ്റിൻ്റെ ലിങ്ക് ഇതാണ്. ഇതിൽ നിന്നും അപ്ലിക്കേഷൻ ഫോം ഡൗൺലോഡ് ചെയ്ത് എടുക്കാവുന്നതാണ്. വെബ്സൈറ്റിലെ ഹോം പേജിലുള്ള ഡൗൺലോഡ് ഫോം എന്ന ഓപ്ഷൻ ക്ലിക്ക് ചെയ്താൽ ഒരു ഫോം ലഭിക്കും. അത് ഡൗൺലോഡ് ചെയ്തെടുത്ത് എല്ലാ വിവരങ്ങളും പരിപ്പിക്കുക. ശേഷം നിങ്ങളുടെ അടുത്തുള്ള ഗ്യാസ് ഏജൻസിയിൽ നൽകുക. അപേക്ഷ സമർപ്പിക്കുമ്പോൾ ആവശ്യമായ എല്ലാ രേഖകളും കൊടുക്കുക.

ഈ ആനുകൂല്യത്തിന് അർഹരായ വളരെയധികം സാധാരണക്കാരായ ജനങ്ങൾ നമ്മുടെ ഇടയിലുമുണ്ട്. പലരും ഈ ഒരു ആനുകൂല്യം അറിയാത്തതിൻ്റെ പേരിലായിരിക്കാം കൊടുക്കാതിരിക്കുന്നത്. അതിനാൽ ഇതിന് അപേക്ഷ സമർപ്പിക്കാൻ കുറച്ച് ദിവസങ്ങൾ മാത്രമേ ബാക്കിയുള്ളൂ. അതു കൊണ്ട് ഈ വാർത്ത എല്ലാവരിലും എത്തിക്കാൻ ശ്രമിക്കുക. ബുദ്ധിമുട്ടുകൾ അനുഭവിക്കുന്ന ഇന്നത്തെ സാഹചര്യത്തിൽ സർക്കാറിൻ്റെ ഒരു ആനുകൂല്യവും നഷ്ടപ്പെടുത്താതെ നോക്കുക.