വീട്ടിൽ എലി ശല്ല്യം ഉണ്ടോ? എങ്കിൽ ഇതാ പരിഹാരം… എലി പിന്നെ ഒരിക്കലും വരില്ല !!!

നമ്മുടെ വീടുകളിലും പരിസരത്തും പറമ്പിലുമെല്ലാം നമ്മൾ കണ്ടുവരുന്ന ഒരു കടന്നുകയറ്റമാണ് എലികളുടേത്. നമ്മൾ എത്ര എലിക്കെണി വെച്ചാലും എത്ര ഓടിച്ചു വിട്ടാലും അവ പിന്നെയും വരികതന്നെ ചെയ്യും. എന്നാൽ ഇവിടെ പരിചയപ്പെടുത്തുന്ന ലായനി ഉപയോഗിച്ചാൽ പിന്നീട് ഒരിക്കലും എലിശല്യം ഉണ്ടാവുകയില്ല. ഒരുപാട് നാളത്തെ നമ്മുടെ തലവേദന ഒഴിവാകുകയും ചെയ്യും.

ഇത് എങ്ങനെയാണ് തയ്യാറാക്കുന്നത് എന്ന് നോക്കാം. അതിനായി ഒരു പാത്രത്തിലേക്ക് ഒരു കപ്പ് വെള്ളം എടുക്കുക.ഇതിലേക്ക് ആവശ്യമുള്ള പ്രധാന ചേരുവ ഗ്രാമ്പൂ ആണ്. ഒരു ടേബിൾ സ്പൂൺ നിറയെ ഗ്രാമ്പു ഇതിലേക്ക് ചേർത്ത് കൊടുക്കുക. ഗ്രാമ്പു എടുക്കുമ്പോൾ അതിൽ മൊട്ട് ഉള്ള ഗ്രാമ്പൂ തിരഞ്ഞെടുക്കാൻ ശ്രദ്ധിക്കണം.

മൊട്ടില്ലാത്ത ഗ്രാമ്പുവിന്റെ പൂവാണ് എടുക്കുന്നതെങ്കിൽ ലായനി അത്രയ്ക്ക് ഫലപ്രദം ആയിരിക്കുകയില്ല. അതിനുശേഷം ഇതിലേക്ക് വേണ്ടത് വെളുത്തുള്ളി ആണ്. അഞ്ചോ ആറോ വലിയ വെളുത്തുള്ളി അല്ലികൾ ചെറുതായി മുറിച്ചോ ചതച്ചോ ഇതിലേക്ക് ചേർത്ത് കൊടുക്കുക.

അതിനുശേഷം ഇത് അടുപ്പിൽ വച്ച് നന്നായി തിളപ്പിക്കുക. ലായനി തിളച്ചതിനുശേഷം ഒരു സ്പ്രേ ബോട്ടിലേക്ക് ഒരു പാരസെറ്റമോൾ പൊടിച്ചോ അല്ലാതെയോ ഇട്ടുകൊടുക്കുക. അതിനുശേഷം ബോട്ടിലേക്ക് തിളപ്പിച്ചുവെച്ച ലായനിയുടെ വെള്ളം മാത്രം അരിച്ചെടുത്ത് ഒഴിക്കുക. ലായനി തയ്യാറായിരിക്കുന്നു.

ഇനി ഈ ലായനി എലികൾ വരുന്ന സ്ഥലങ്ങളിലും അവയുടെ മാളങ്ങളിലും സ്പ്രേ ചെയ്തു കൊടുക്കുക. എലിശല്യം പിന്നീടൊരിക്കലും ഉണ്ടാകില്ല. ഇങ്ങനെ ഒരുപാടു നാളത്തെ തലവേദന വളരെ പെട്ടന്ന് മാറ്റാൻ സാധിക്കും.