മുഖത്തിലെ ചുളിവുകൾ മാറാനും തിളക്കം കിട്ടാനും ഒരു ഉഗ്രൻ വിദ്യ !! ഡോ. ദിവ്യ പറയുന്നത് കേൾക്കൂ..

വീട്ടിൽ തന്നെ ഉണ്ടാക്കാൻ സാധിക്കുന്ന ഒരു പീൽ ഓഫ് മാസ്കിനെ കുറിച്ചാണ് ഇവിടെ ചർച്ച ചെയ്യാൻ പോകുന്നത്. ബ്ലാക്ക് ഹെഡ്സ് – വൈറ്റ് ഹെഡ്സ് എന്നിവ കളയുന്നതിന് , സ്കിൻ ടൈറ്റനിങ്ങ് ചെയ്യുന്നതിന് , മുഖത്തെ അനാവശ്യ രോമങ്ങൾ കളയുന്നതിന്  എന്നിവയ്ക്കൊക്കെയാണ് ഈ പീൽ ഓഫ് മാസ്ക് സഹായിക്കുന്നത്. മൂന്ന് സ്റ്റെപ്പുകൾ ആയാണ് ഈ മെത്തേഡ് ചെയ്യേണ്ടത്.

ക്ലെൻസിങ്, പീൽ ഓഫ്‌, മോയ്സ്ചറൈസിംഗ് എന്നിവയാണ് സ്റ്റെപ്പുകൾ. ആദ്യമായി സോപ്പോ ഫെയ്സ് വാഷ് ഉപയോഗിച്ച് മുഖവും കഴുത്തും നല്ലപോലെ കഴുകി തുടക്കുക. ശേഷം തക്കാളിയുടെ തൊലി കളഞ്ഞ് മിക്സിയിൽ ഇട്ട് നല്ല പോലെ അടിക്കുക. ശേഷം ഇതിലേക്ക് കുറച്ച് റോസ് വാട്ടർ ഒഴിക്കുക. എന്നിട്ട് നല്ല പോലെ മിക്സ് ചെയ്യുക.

ശേഷം മുഖത്തും കഴുത്തിലും നല്ലപോലെ ഇതുപയോഗിച്ച് ക്‌ളെൻസ് ചെയ്യുക. ഓയിലി സ്കിൻ അല്ലാത്തവർക്ക് പാലോ, തൈരോ ഇതിന്റെ കൂടെ ക്‌ളെൻസിങ്ങിനായി ഉപയോഗിക്കാം. ക്ലെൻസിങ്ങിനു ശേഷം മൂന്നോ നാലോ മിനിറ്റ് കഴിഞ്ഞ് ഒരു കോട്ടൺ തുണി വെച്ച് മുഖം തുടച്ച് വൃത്തിയാക്കുക. അടുത്ത സ്റ്റെപ്പ് പീൽ ഓഫ് മാസ്ക് ആണ്. ഇതിനായി തക്കാളിനീരും, ജലാറ്റിനും ആണ് ആവശ്യം ഉള്ളത്.

അഞ്ചു സ്പൂൺ തക്കാളിനീര് ആണെങ്കിൽ രണ്ട് സ്പൂൺ ജലാറ്റിൻ എന്ന കണക്കിൽ ചേർക്കുക. ഇവ രണ്ടും മിക്സ് ചെയ്യാൻ രണ്ടു വഴികളാണുള്ളത്. ആദ്യത്തേത് ഡബിൾ ബോയിലിംഗ് മെത്തേഡ് ആണ്. ഇതിനായി സ്റ്റോവിൽ ഒരു പാത്രം വയ്ക്കുക. അതിൽ വെള്ളം നിറച്ച ശേഷം അതിന്റെ മുകളിലേക്ക് മറ്റൊരു ബൗൾ വയ്ക്കുക. ഈ ബൗളിലേക്ക് ആണ് തക്കാളിനീരും ജലാറ്റിനും ചേർത്തു കൊടുക്കേണ്ടത്. ശേഷം സ്റ്റൗ ഓണാക്കി നന്നായി തിക്ക് പേസ്റ്റ് ആവുന്നത് വരെ സ്പൂൺ ഉപയോഗിച്ച് മിക്സ്‌ ചെയ്യുക.

ഈ മെത്തേഡ് അല്ലെങ്കിൽ മൈക്രോവേവിൽ ഒന്നര മിനിറ്റ് വെക്കുക. ഇതിനുശേഷം ഓയിലി സ്കിൻ ആണെങ്കിൽ കുക്കുംബർ ജ്യൂസ്, റോസ് വാട്ടർ എന്നിവയിലേതെങ്കിലും ഇതിലേക്ക് ചേർക്കുക. ഡ്രൈ സ്കിൻ ആണെങ്കിൽ അൽമോൻഡ്  ഓയിൽ, വിറ്റാമിൻ ഇ ക്യാപ്സ്യൂൾ പൊട്ടിച്ചത്  എന്നിവയിലേതെങ്കിലും ചേർക്കാം. കോമ്പിനേഷൻ സ്കിൻ ആണെങ്കിൽ ഇവയിൽ ഏതു വേണമെങ്കിലും ചേർക്കാം.

ശേഷം ചെറു ചൂടോടെ തന്നെ മുഖത്തും കഴുത്തിലും തേക്കാവുന്നതാണ്. ഇത് ഡ്രൈ ആവുമ്പോൾ അപ്പ്‌ വേഡ് മോഷനിൽ വലിച്ചെടുക്കാം. പുരികത്തിലും കണ്ണിൽ ഇത് ഇടരുത്. 40 – 45 മിനിറ്റ് ഇങ്ങനെ വെച്ച ശേഷം ഇത് മുഖത്തു നിന്നും ഇളക്കി എടുക്കുക. പതുക്കെ വേണം ഇളക്കി എടുക്കാൻ അല്ലെങ്കിൽ രോമങ്ങൾ ഉണ്ടെങ്കിൽ വേദനിക്കാൻ സാധ്യതയുണ്ട്. ശേഷം മോയ്സ്ചറൈസിംഗ് ചെയ്യണം.

ഈ മെത്തേഡ് മാസത്തിൽ ഒരു തവണ ചെയ്യാം. 20 വയസിനു മുകളിൽ പ്രായമുള്ളവർ മാത്രമേ ഇത് ചെയ്യാവൂ. 20 വയസിനു താഴെ ഉള്ളവർക്ക് ബ്ലാക്ക് ഹെഡ്സ്, വൈറ്റ് ഹെഡ്സ് ആണ് പ്രോബ്ലം എങ്കിൽ എവിടെയാണോ ബ്ലാക്ക് ഹെഡ്സ്, വൈറ്റ് ഹെഡ്സ് ഉള്ളത് അവിടെ മാത്രം ഇട്ട് കൊടുക്കാം