വീട് നിർമ്മിക്കാൻ മറ്റു വഴി അടഞ്ഞോ? കേന്ദ്ര സർക്കാർ പദ്ധതിയിലേക്ക് അപേക്ഷിക്കാം. 1 ലക്ഷം രൂപ ഗ്രാൻ്റ് നൽകുന്നു ! 6.5 % പലിശ സബ്സിഡിയായി ലഭിക്കും.. വേഗമാകട്ടെ !

എല്ലാവർക്കും ഭവനം എന്ന ലക്ഷ്യത്തോടെ  കേന്ദ്ര സർക്കാർ സംസ്ഥാന സർക്കാരുമായി ചേർന്ന് നടപ്പിലാക്കുന്ന പദ്ധതിയാണ് പ്രധാനമന്ത്രി ആവാസ് യോജന. അതിനാൽ 2022 ആകുമ്പോഴേക്കും എല്ലാവർക്കും വീട് എന്ന ലക്ഷ്യമാണ് ഈ പദ്ധതി കൊണ്ട് ഉദ്ദേശിക്കുന്നത്. കേന്ദ്ര സർക്കാറിൻ്റെ പ്രധാന ദൗത്യങ്ങളിൽ ഒന്നാണിത്. എന്നാൽ ഈ പദ്ധതിക്ക് ആർക്കൊക്കെ അപേക്ഷിക്കാമെന്ന് നോക്കാം. ആദ്യമായി വീട് വയ്ക്കുന്നവർക്കോ വാങ്ങുന്നവർക്കോ ആണ് ഈ ആനുകൂല്യം ലഭിക്കുക.

സാമ്പത്തികമായി പിന്നോക്കം നിൽക്കുന്നവർ, കുറഞ്ഞ വരുമാനമുള്ളവർ, ഇടത്തരം വരുമാനമുള്ളവർ എന്നിങ്ങനെ മൂന്ന് വിഭാഗമായി തിരിച്ചാണ് കേന്ദ്ര സർക്കാർ സബ്സിഡി നൽകുന്നത്. എല്ലാ സൗകര്യങ്ങളുമുള്ള 30 ചതുരശ്ര മീറ്റർ വിസ്താരമുള്ള വീടുകൾ നിർമ്മിക്കാനാണ് സർക്കാർ സഹായം നൽകുക. സാമ്പത്തിക ബാധ്യത അധികം വന്നാൽ സർക്കാർ വഹിക്കില്ല.  നാല് ഭാഗങ്ങളായാണ് പദ്ധതി നടപ്പിലാക്കുന്നത്.

ചേരി നിർമ്മാർജ്ജന പരിപാടി എന്ന പേരിൽ നടപ്പാക്കുന്നത്. ചേരിയിൽ കഴിയുന്നവർ താമസിക്കുന്ന വീട് വിട്ടുകൊടുത്ത് സ്വകാര്യ പങ്കാളിത്തത്തോടെ ആ വീട് വികസിപ്പിച്ച് അർഹരായവർക്ക് നൽകുന്ന പദ്ധതിയാണിത്. ഇതിന് കേന്ദ്ര സർക്കാർ വീടൊന്നിന് 1 ലക്ഷം രൂപ എന്ന കണക്കിൽ ഗ്രാൻ്റ് നൽകുന്നുണ്ട്. അത് ഉപയോഗിച്ച് സംസ്ഥാന സർക്കാർ പദ്ധതി നടപ്പിലാക്കും. രണ്ടാമതായി സാമ്പത്തികമായി പിന്നോക്കം നിൽക്കുന്നവർക്കുള്ളതാണ്. ഇവർക്ക് സബ്സിഡി ആണ് നൽകുന്നത്.

6.5 % പലിശ കേന്ദ്ര സബ്സിഡിയായി ലഭിക്കും. 4% മാത്രമാണ് തിരിച്ചടക്കേണ്ടതുള്ളൂ. കൂടാതെ നഗരങ്ങളിൽ സാമ്പത്തികമായി പിന്നോക്കം നിൽക്കുന്നവർ, വരുമാനം കുറഞ്ഞവർക്കൊക്കെ 15 വർഷത്തേക്കാണ് ഈ സബ്സിഡി നൽകുന്നത്. മൂന്നാമതായി നഗരങ്ങളിൽ ജീവിക്കുന്ന പിന്നോക്കക്കാർക്ക് ചിലവ് കുറഞ്ഞ് വീട് നിർമ്മിക്കാൻ ഓരോ വീടിനും ഒന്നര ലക്ഷം രൂപയുടെ സഹായമാണ് ലഭിക്കുക. നാലാമതായി നഗരങ്ങളിൽ താമസിക്കുന്നവർക്ക് സാമ്പത്തിക സഹായം നേരിട്ടാണ് നൽകുന്നത്.

ഇതും നഗരപ്രദേശങ്ങളിൽ സാമ്പത്തികമായി പിന്നിൽ നിൽക്കുന്നവർക്കാണ്. ഒന്നര ലക്ഷം രൂപയുടെ ആനുകൂല്യമാണ് ഇതിനും ലഭിക്കുക. പഴയ വീട് പുതുക്കി പണിയാനോ അല്ലെങ്കിൽ പുതിയത് പണിയാണോ ആണ് ഇതിൽ ലഭിക്കുക. ഇതിന് അപേക്ഷ രണ്ടു വിധത്തിൽ സമർപ്പിക്കാം. ഓഫ് ലൈനായും, ഓൺലൈനായും. ഓൺലൈനായി അപേക്ഷിക്കാൻ PMAY വെബ് സൈറ്റായ pmaymis.gov.in ൽ ലോഗിൻ ചെയ്യുക.

സിറ്റിസൺ അസസ്മെൻറ് ഓപ്ഷൻ തിരഞ്ഞെടുത്ത് ബാധകമായ ഓപ്ഷനിൽ ക്ലിക്ക് ചെയ്യുക. പിന്നീട് ആധാർ കാർഡ് വിശദാംശങ്ങൾ നൽകുക. അത് അപ്ലിക്കേഷൻ പേജിൽ റീഡയറക്ട് ചെയ്തതിനു ശേഷം എല്ലാ കാര്യവും വിശദമായി പൂരിപ്പിക്കുക.അതിൽ പേര്, കോൺടാക്ട് നമ്പർ, ബാങ്ക് അക്കൗണ്ട് വിവരങ്ങൾ, വരുമാന വിശദാംശങ്ങൾ, ബാക്കി ആവശ്യമായ വിവരങ്ങൾ ചേർക്കുക.ഇത് ചെയ്ത് സേവ് ഓപ്ഷനെടുത്ത് ക്യാപ്ച കോഡ് നൽകുക.

ശേഷം സേവ് ബട്ടൺ ക്ലിക്ക് ചെയ്ത് ആപ്ലിക്കേഷൻ മുഴുവൻ എഴുതിയാൽ പ്രിൻറ് ഔട്ട് എടുക്കുക.ഓഫ് ലൈനായി അപേക്ഷിക്കാൻ ഏതെങ്കിലും പൊതുസേവന കേന്ദ്രത്തിൽ പോയി 25 രൂപയും ജി എസ് ടി യും നൽകിയ ശേഷം ഉദ്യോഗസ്ഥർ നൽകുന്ന അപേക്ഷ ഫോം പൂരിപ്പിച്ച് സമർപ്പിക്കുക. അർഹരായവർ പെട്ടെന്ന് തന്നെ അപേക്ഷ സമർപ്പിക്കുക.