തലവേദന ഈ രീതിയിൽ ഉണ്ടാകാറുണ്ടോ? എങ്കിൽ അത് സൂക്ഷിക്കണം. തലവേദനയ്ക്കുനവർ ഉറപ്പായും ഇത് അറിയണം..

ജീവിതത്തിൽ ഒരു തവണയെങ്കിലും എല്ലാവർക്കും തലവേദന വന്നിട്ടുണ്ടാകും. കുറച്ചുനേരം വിശ്രമിച്ചു കൊണ്ടും ഗുളിക കഴിക്കുന്നത് വഴിയും തലവേദന ഒഴിവാക്കുകയാണ് പതിവ് എങ്കിലും ചില സന്ദർഭങ്ങളിൽ ചില ആളുകൾക്ക് വിട്ടുമാറാത്ത തലവേദന അനുഭവപ്പെടാറുണ്ട്.

ഇത്തരം അവസ്ഥകൾ ചിലപ്പോൾ മരണത്തിലേക്ക് വരെ നയിച്ചേക്കാം. മല മറിച്ചിൽ, ഇരട്ട കാഴ്ച, തുടർച്ചയായ ശർദ്ദി, കൈകാൽ മരവിപ്പ്, സംസാരത്തിലെ അവ്യക്തത, പനി എന്നിവയോടൊപ്പം തന്നെ തലവേദന ശ്രദ്ധയിൽപ്പെടുകയാണെങ്കിൽ ഇത്തരം സന്ദർഭങ്ങൾ അവഗണിക്കുന്നത് ശരിയല്ല.

ഉറക്ക സംഹാരികൾ പോലെയുള്ളവ കഴിച്ചിട്ടും വിട്ടുമാറാത്ത തലവേദന യാതൊരു കാരണവശാലും നിസ്സാരമായി കാണരുത്. കണ്ണിനുചുറ്റുമുള്ള ഭാഗത്ത് നിശ്ചിത ഇടവേളകളിൽ വരുന്ന ക്ലസ്റ്റർ തലവേദനകൾ പലപ്പോഴും സൈനസ് മൂലമാണ് എന്ന് തെറ്റിദ്ധരിക്കപ്പെടാറുണ്ട്.

എന്നാൽ കണ്ണുകൾ വീർക്കുകയും ചുവക്കുന്നതും മൂക്ക് ഒലിക്കുന്നതും ക്ലസ്റ്റർ തലവേദനകളുടെ അനുബന്ധ ലക്ഷണങ്ങളാണ്. തലച്ചോറിന് പുറത്ത് രക്തം കെട്ടിക്കിടന്ന് പ്രായമായ ആളുകൾക്ക് പോസ്റ്റ് ട്രോമാറ്റിക് തലവേദനകൾ ഉണ്ടാകാറുണ്ട്.

ഇരുപത്തി രണ്ട് മണിക്കൂറിലധികം ഇടയ്ക്കിടെ വന്നുപോകുന്ന തലവേദനകൾ ശ്രദ്ധയിൽപ്പെട്ടാൽ യാതൊരു കാരണവശാലും നിസ്സാരമായി കാണരുത്. ഇത്തരം സന്ദർഭങ്ങളിൽ തീർച്ചയായും വൈദ്യസഹായം തേടേണ്ടതാണ്. തലവേദനയുടെ സ്വഭാവവും രീതിയും കണ്ടെത്തുന്നത് ഇതിന്റെ കാരണങ്ങൾ കണ്ടെത്താൻ സഹായിക്കും.