പഴയ പാത്രങ്ങളുടെ തിളക്കം തിരികെ കൊണ്ടുവരണോ? എങ്കിൽ ഹാർപ്പിക് സഹായിക്കും!!!

നമ്മുടെ വീടുകളിൽ പണ്ടുകാലങ്ങളിൽ ഉപയോഗിച്ചുകൊണ്ടിരുന്ന വീട്ടുപകരണങ്ങൾ മിക്കവയും ഓട്, ചെമ്പ് തുടങ്ങിയ ലോഹങ്ങൾ കൊണ്ടുള്ളവയായിരിക്കും. അലുമിനിയം, സ്റ്റീൽ തുടങ്ങിയ ലോഹങ്ങളുടെ വരവോടെ ഓട്, ചെമ്പ് മുതലായവ കൊണ്ട് ഉണ്ടാക്കിയ ഇത്തരം പഴയ പാത്രങ്ങൾക്കും ഉപകരണങ്ങൾക്കും പ്രചാരം കുറഞ്ഞു പോവുകയുണ്ടായി. എങ്കിലും പഴയ പാത്രങ്ങൾ പഴയകാലത്തെ ഓർമയ്ക്കായി സൂക്ഷിക്കുന്നവർ ഇപ്പോഴും ഉണ്ട്. എന്നാൽ ഇത്തരം പാത്രങ്ങൾക്ക് പഴയ പ്രൗഢിയും തിളക്കവും കാലപ്പഴക്കം മൂലം നഷ്ടപ്പെട്ടിട്ടുണ്ട്.

ഓട്ടുപാത്രങ്ങളും ചെമ്പ് പാത്രങ്ങളും നിറം മങ്ങുകയും അവയിൽ ക്ലാവ് പിടിക്കുകയും ചെയ്തിട്ടുണ്ടാകും. ഇത്തരം പാത്രങ്ങൾ വൃത്തിയാക്കാൻ ശ്രമിക്കുന്നതിനു ഒരുപാട് കെമിക്കൽസ്, മണ്ണെണ്ണ മുതലായവ ഉപയോഗിക്കാറുണ്ട്. എങ്കിലും പഴയ തിളക്കം വീണ്ടെടുക്കാൻ ഈ രീതികൾക്ക് കഴിഞ്ഞിട്ടുണ്ടാവില്ല.

എന്നാൽ ഇത്തരം പഴയ പാത്രങ്ങളുടെ തിളക്കവും ഭംഗിയും വീണ്ടെടുക്കാൻ സഹായിക്കുന്ന ഒരു ഉൽപ്പന്നം നമ്മുടെ വീടുകളിൽ തന്നെയുണ്ട്. ഹാർപിക് !! ബാത്ത്റൂമുകളും ക്ലോസറ്റുകളും വൃത്തിയാക്കാൻ ഉപയോഗിക്കുന്ന ഹാർപ്പിക് ഉപയോഗിച്ച് പഴയ ഓട്ട് പാത്രങ്ങളും ചെമ്പ് പാത്രങ്ങളും വൃത്തിയാക്കി എടുത്ത് അവയുടെ തിളക്കം തിരികെ കൊണ്ടുവരാൻ സാധിക്കും.

ഇതിനായി പ്രത്യേകം വേറെ രാസവസ്തുക്കളുടെ ചേരുവകൾ ഇല്ല. വൃത്തിയാക്കാനുള്ള പാത്രങ്ങൾ ആദ്യം നല്ല വെള്ളത്തിൽ ഒന്നു മുക്കി നനച്ചു എടുക്കുക. അതിനുശേഷം ഒരു സ്ക്രബ്ബറിലേക്ക് രണ്ടു മൂന്നു തുള്ളി ഹാർപിക് ചേർത്ത് പാത്രത്തിൽ നന്നായി തേച്ചുപിടിപ്പിക്കുക. സ്റ്റീലിന്റെ സ്ക്രബർ ഉപയോഗിക്കാതിരിക്കാൻ ശ്രദ്ധിക്കണം.

കാരണം പാത്രങ്ങളിൽ പാടുകൾ വീഴാൻ സാധ്യതയുണ്ട്. ഹാർപ്പിക് എല്ലായിടത്തും നന്നായി തേച്ചുപിടിപ്പിച്ച ശേഷം. 10 മിനിറ്റിനു ശേഷം ഇവ വീണ്ടും വെള്ളത്തിൽ നന്നായി കഴുകി എടുക്കുക. നിറം മങ്ങിയതും ക്ലാവ് പിടിച്ചതുമായ പാത്രങ്ങൾ പഴയ പ്രൗഡിയോടെ വെട്ടിത്തിളങ്ങുന്നതു കാണാം.