പ്രായം കൂടി വരുമ്പോൾ പ്രായാധിക്യ സഹജമായ ഒട്ടനവധി രോഗങ്ങളും നമ്മുടെ കൂടെ കൂടാറുണ്ട്. അങ്ങനെ വരാറുള്ള രോഗങ്ങളെ നമ്മൾ പലപ്പോഴും അവഗണിക്കുകയാണ് ചെയ്യുന്നത് അല്ലെങ്കിൽ ആ രോഗങ്ങൾക്ക് വേണ്ടത്ര പ്രാധാന്യം കൂടുതൽ പേരും കൊടുക്കാറില്ല. എന്നാൽ അവയിൽ പ്രായാധിക്യം മൂലമല്ലാത്ത കാരണങ്ങൾകൊണ്ടാണ് വന്നതെങ്കിൽ എന്തിന് ആ രോഗത്തിന്റെ വേദനയും അസ്വസ്ഥതയും നമ്മൾ അനുഭവിക്കണം?
രോഗകാരണം കണ്ടെത്തി അതിനെ ചികിത്സിച്ചാൽ മാറുന്ന രോഗങ്ങൾ നമ്മൾ വെച്ചുക്കൊണ്ട് ഇരിക്കേണ്ട കാര്യമില്ല. ഇങ്ങനെ നമ്മൾ വിട്ടു കളയുന്ന ഒരു അസുഖമാണ് കൈകളിലും കാലുകളിലും വരുന്ന തരിപ്പ്. ഈ തരിപ്പ് പ്രായത്തിന്റെ ആകും എന്നും പറഞ്ഞ് തള്ളിക്കളയാൻ വരട്ടെ. ഇതിനുള്ള കാരണങ്ങൾ കണ്ടെത്തി നമുക്ക് മാറ്റാൻ കഴിയും.
തവിട് കളഞ്ഞ ധാന്യങ്ങൾ ഉൾപ്പെട്ട ഭക്ഷണപദാർഥങ്ങൾ ഒരുപാട് കഴിക്കുന്നത് കൈകാൽ തരിപ്പ് കാരണമാകും. അതുപോലെതന്നെ പഞ്ചസാര അമിതമായി ഉപയോഗിക്കുന്നവരിലും ഇതുപോലെ കൈകൾ തരിപ്പ് ഉണ്ടാകാനുള്ള സാധ്യതയുണ്ട്. ഇതിനുള്ള പ്രധാന കാരണം എന്തെന്നാൽ നമ്മുടെ ശരീരത്തിൽ വൈറ്റമിൻ ബി വൺ എന്നുള്ള വിറ്റാമിന്റെയും അതുപോലെതന്നെ കാത്സ്യത്തിന്റെയും അഭാവമാണ്.
ഷുഗർ രോഗികളിൽ വൈറ്റമിൻ ബി വണിന്റെ അഭാവം ഉണ്ടാകും. അങ്ങനെയുള്ളവരിൽ ഇതുപോലെ കൈകാൽ തരിപ്പ് ഉണ്ടാകാനുള്ള സാധ്യതയുണ്ട്. ഡയബറ്റിക് രോഗികളിൽ ബ്ലഡ് സർക്കുലേഷൻ കുറയുന്നത് കൈകാൽ തരിപ്പിന് കാരണമാകുന്നുണ്ട്. അതുപോലെതന്നെ നമ്മുടെ ശരീരത്തിൽ കാത്സ്യത്തിന്റെ അഭാവവും ഈ അവസ്ഥയ്ക്ക് കാരണമാകുന്നുണ്ട്.
ശരീരത്തിൽ കാത്സ്യത്തിന്റെയാണോ വിറ്റാമിൻ ബി വണ്ണിന്റെ ആണോ അഭാവം എന്ന് തിരിച്ചറിയാൻ വേണ്ടി പല ലക്ഷണങ്ങളാണ് ശരീരം പ്രകടിപ്പിക്കുന്നത്. രണ്ടിനും രണ്ട് രീതിയിലുള്ള ലക്ഷണങ്ങളാണ് കാണിക്കുക. വൈറ്റമിൻ ബി വണ്ണിൻറെ അഭാവത്തിൽ ഉണ്ടാകുന്ന ലക്ഷണങ്ങളാണ്; പരിഭ്രമം, ഹൃദയമിടിപ്പ് നിരക്ക് വർദ്ധിക്കുക, മറവി, കാഫ് മസിൽസിന് വേദന തുടങ്ങിയവ.
ഇനി കാത്സ്യത്തിന്റെ അഭാവം ഉള്ളവർക്ക് കാണിക്കുന്ന ലക്ഷണങ്ങളാണ് എല്ലുകളുടെ ബലക്ഷയം, കോച്ചിപ്പിടുത്തം, തൊണ്ടയുടെ പിൻഭാഗത്ത് അനുഭവപ്പെടുന്ന ഒരു പിടുത്തം, അനാവശ്യമായ ഭീതി, ദീർഘനാൾ നീണ്ടുനിൽക്കുന്ന ചുമ തുടങ്ങിയവ. കൈകാലുകളിൽ തരിപ്പുള്ളവരിൽ ഈ രോഗലക്ഷണങ്ങൾ ഏതെങ്കിലും കണ്ടു തുടങ്ങിയാൽ ഏത് വിറ്റാമിന്റെ അഭാവം ആണെന്ന് കണ്ടെത്തി അതിനു ചികിത്സ തേടുന്നതാണ് അഭികാമ്യം.
ഈ വൈറ്റമിനുകളുടെ അഭാവം നിയന്ത്രിക്കാൻ വൈറ്റമിൻ ബി വണ്ണും കാത്സ്യവും അടങ്ങിയ ഭക്ഷണപദാർത്ഥങ്ങൾ കഴിക്കുന്നതിലൂടെ സാധിക്കും. പച്ചരി, പുഴുക്കലരി, ബാർലി, പാൽ, മുട്ട മത്സ്യം, മാംസം തുടങ്ങിയവയിലൊക്കെ വൈറ്റമിൻ ബി വൺ അടങ്ങിയിരിക്കുന്നുണ്ട്. അതുപോലെതന്നെ ചീസ്, പാല്, മുട്ട, ചെമ്മീൻ തുടങ്ങിയ ഭക്ഷണപദാർത്ഥങ്ങളാണ് കാത്സ്യത്തിന്റെ അളവ് ഏറ്റവും കൂടുതലായി അടങ്ങിയിരിക്കുന്നത്. ഇത്തരം ഭക്ഷണ പദാർഥങ്ങൾ ഉപയോഗിക്കുന്നത്തിലൂടെ നമ്മുടെ ശരീരത്തിലെ വൈറ്റമിൻ ബി വണ്ണിന്റെയും കാത്സ്യത്തിന്റെയും അളവ് നിയന്ത്രിക്കാനും കൈകാലുകളിൽ അനുഭവപ്പെടുന്ന തരിപ്പ് പൂർണ്ണമായി മാറ്റാനും സാധിക്കും.